Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നവവധുവിന്റെ ഒളിച്ചോട്ടം പുറത്തായോതോടെ കിർമാനി മനോജ് വീണ്ടും മുങ്ങി; ഭാര്യയ്ക്ക് മക്കൾ ഒന്നല്ല രണ്ടെന്ന് അറിഞ്ഞതും നാണക്കേടായി; ടി പി ചന്ദ്രശേഖരനെ വെട്ടിനുറുക്കി കൊന്ന് ജയിലിലായതിന്റെ ക്ഷീണം തീർക്കാൻ ഓർക്കാട്ടേരിക്കാരിയെ കെട്ടിയ കിർമാണി മനോജ് ഊരാക്കുടുക്കിൽ; പരോളിൽ മുങ്ങിയ കൊലപാതകിക്കായി വല വീശി വീണ്ടും പൊലീസ്; നിമിഷ വധുവായെത്തിയത് സാന്നിത്തിൽ നിന്നും വിവാഹ മോചനം നേടാതെ; മാഹി പന്തക്കലിലെ കല്ല്യാണ വീട്ടിൽ മ്ലാനത പടർന്നത് ഇങ്ങനെ

നവവധുവിന്റെ ഒളിച്ചോട്ടം പുറത്തായോതോടെ കിർമാനി മനോജ് വീണ്ടും മുങ്ങി; ഭാര്യയ്ക്ക് മക്കൾ ഒന്നല്ല രണ്ടെന്ന് അറിഞ്ഞതും നാണക്കേടായി; ടി പി ചന്ദ്രശേഖരനെ വെട്ടിനുറുക്കി കൊന്ന് ജയിലിലായതിന്റെ ക്ഷീണം തീർക്കാൻ ഓർക്കാട്ടേരിക്കാരിയെ കെട്ടിയ കിർമാണി മനോജ് ഊരാക്കുടുക്കിൽ; പരോളിൽ മുങ്ങിയ കൊലപാതകിക്കായി വല വീശി വീണ്ടും പൊലീസ്; നിമിഷ വധുവായെത്തിയത് സാന്നിത്തിൽ നിന്നും വിവാഹ മോചനം നേടാതെ; മാഹി പന്തക്കലിലെ കല്ല്യാണ വീട്ടിൽ മ്ലാനത പടർന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

മാഹി: കിർമാണി മനോജും നവവധുവും പള്ളൂർ പന്തക്കലിൽ നിന്നും മുങ്ങി. കഴിഞ്ഞ ദിവസം പുതുച്ചേരി സിദ്ധാനന്ദ കോവിലിൽ നിന്നും വിവാഹിതനായ കിർമാണി മനോജ് ഇന്നലെ രാവിലെ മുതൽ വീട്ടിലും പറമ്പിലുമായി സൽക്കാരത്തിലും മദ്യസേവയിലും മുഴുകിയതായിരുന്നു. എന്നാൽ പൊടുന്നനെയാണ് വടകര കെ.ടി.കെ മുക്കിലെ വെങ്ങരോത്ത് താഴെക്കുനിയിൽ സാനിത്ത് ന്റെ പരാതിയിൽ പൊടിപൂരമായി നടന്ന സൽക്കാരത്തിന് രാത്രിയോടെ ഭംഗം നേരിട്ടത്. ബഹറിനിൽ ജോലി ചെയ്യുന്ന സാനിത്ത്‌ന്റെ ഭാര്യയാണ് കിർമാണി മനോജിന്റെ നവവധു. പരാതി നേരിട്ട് വടകര ഡി.വൈ. എസ്. പി.ക്ക് യുവാവ് നൽകുകയും ചെയ്തു.

നിലവിൽ വിവാഹബന്ധം നിലനിൽക്കേ മൂന്ന് മാസം മുമ്പ് തന്റെ ഭാര്യ രണ്ട് മക്കളേയും കൂട്ടി പോയതാണെന്ന് പരാതിയിൽ പറയുന്നു. മറ്റൊരാളുടെ കൂടെ പോയ ഭാര്യയിൽ നിന്നും നിയമപരമായി വിടുതൽ വേണമെന്നും തന്റെ എട്ടും അഞ്ചും വയസ്സുള്ള രണ്ട് മക്കളെ തിരികെ വേണമെന്നുമാണ് യുവാവിന്റെ പരാതി. ഈ പരാതി പ്രചരിച്ചതോടെയാണ് കിർമാണി മനോജും ഭാര്യയും മുങ്ങിയത്. വടകര ഡി.വൈ. എസ്. പി ക്ക് നൽകിയ പരാതിയെ തുടർന്ന് സിഐ. മധുസൂതനനാണ് കേസന്വേഷിക്കുന്നത്. മാഹി പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്. കിർമാണി വിവാഹം കഴിച്ച യുവതിക്ക് ഒരു കുഞ്ഞ് മാത്രമേയുള്ളൂവെന്നാണ് ആദ്യം പ്രചരിച്ചത്. എന്നാൽ യുവതിയുടെ ഭർത്താവ് രണ്ട് കുഞ്ഞുങ്ങളുണ്ടെന്നാണ് പരാതിയിൽ വ്യക്തമാക്കിയിട്ടുള്ളത്. അത് പ്രകാരം സാനിത്തിൽ നിന്നും വിവാഹ മോചനം നേടാതെ കിർമാണി മനോജിനെ വിവാഹം കഴിച്ച നിമിഷ കുട്ടിയെ വടകര സിഐ. മുമ്പാകെ ഹാജരാക്കിയിരുന്നു.

നിലവിൽ വിവാഹബന്ധം നിലനിൽക്കേ മൂന്ന് മാസം മുമ്പ് തന്റെ ഭാര്യ രണ്ട് മക്കളേയും കൂട്ടി പോയതാണെന്ന് പരാതിയിൽ പറയുന്നു. മറ്റൊരാളുടെ കൂടെ പോയ ഭാര്യയിൽ നിന്നും നിയമപരമായി വിടുതൽ വേണമെന്നും തന്റെ എട്ടും അഞ്ചും വയസ്സുള്ള രണ്ട് മക്കളെ തിരികെ വേണമെന്നുമാണ് യുവാവിന്റെ പരാതി. ഈ പരാതി പ്രചരിച്ചതോടെയാണ് കിർമാണി മനോജും ഭാര്യയും മുങ്ങിയത്. സിഐ. മധുസൂതനനാണ് കേസന്വേഷിക്കുന്നത്. മാഹി പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്. കിർമാണി വിവാഹം കഴിച്ച യുവതിക്ക് ഒരു കുഞ്ഞ് മാത്രമേയുള്ളൂവെന്നാണ് ആദ്യം പ്രചരിച്ചത്. എന്നാൽ യുവതിയുടെ ഭർത്താവ് രണ്ട് കുഞ്ഞുങ്ങളുണ്ടെന്നാണ് പരാതിയിൽ വ്യക്തമാക്കിയിട്ടുള്ളത്.

പരോൾ കഴിഞ്ഞ് ജയിലേക്ക് തിരിക്കും വരെ പള്ളൂർ പന്തക്കലിലെ വീട്ടിലും പരിസരത്തുമായി സൽക്കാരം കൊഴുപ്പിക്കാമെന്ന ധാരണയിലായിരുന്നു മനോജും പാർട്ടി പ്രവർത്തകരും. അതുകൊണ്ടു തന്നെ മനോജുമായി ബന്ധമുള്ള ഒട്ടേറെ പേർ വരുന്ന ഞായറാഴ്ച വരെ നടക്കുന്ന സൽക്കാരത്തിൽ പങ്കെടുക്കാമെന്ന് കരുതിയിരുന്നതായിരുന്നു. എന്നാൽ ആദ്യ ദിവസം രാത്രിയോടെ തന്നെ സൽക്കാരത്തിനും ആഘോഷത്തിനും തിരശ്ശീല വീണിരിക്കയാണ്. പാർട്ടി പ്രവർത്തകരുടെ ഇടയിൽ കിർമാണി മനോജിന് വീര പരിവേഷമാണുള്ളത്. അതുകൊണ്ടു തന്നെ സൽക്കാരത്തിൽ പങ്കുകൊള്ളാൻ ആദ്യ ദിവസം തന്നെ നല്ല പങ്കാളിത്തമുണ്ടായിരുന്നു. എന്നാൽ പാർട്ടിയുടെ സമുന്നത നേതാക്കളൊന്നും ഇന്നലെ എത്തിയിരുന്നില്ല.

കഴിഞ്ഞ ദിവസം പുതുച്ചേരി സിദ്ധാനന്ദ് കോവിലിൽ വെച്ച് വിവാഹിതനായ കിർമാണി മനോജ് ഇന്ന് രാവിലെയാണ് വീട്ടിലെത്തിയത്. രാവിലെ 11 മണിയോടെ പാർട്ടി പ്രവർത്തകരും അനുഭാവികളും കിർമാണി മനോജിന്റെ വീട്ടിലേക്ക് കൂട്ടമായെത്തി. ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കിർമാണി മനോജ് പരോളിലെത്തിയാണ് വിവാഹിതനായത്. പാർട്ടി പ്രവർത്തകർ വീര പരിവേഷം നൽകുന്ന കിർമാണിയേയും നവവധുവിനേയും കാണാൻ ബന്ധുക്കളേക്കാളേറെ പാർട്ടി അണികളാണ് എത്തിയത്. ടി.പി. കൊലയെ തുടർന്ന് ഒളിവിൽ കഴിയാൻ സഹായിച്ച മാഹിയിലെ ഒരു മദ്യ മുതലാളി വൻ തോതിൽ വിവാഹ സൽക്കാരത്തിന് മദ്യമെത്തിച്ച് കഴിഞ്ഞതായും വാർത്തകളെത്തി. ഇതിനിടെയാണ് വധുവിന്റെ ഭർത്താവ് പരാതിയുമായെത്തിയത്. ഇതോടെ കിർമാണി ഒളിവിലുമായി.

ഇന്നലെ മുതൽ കിർമാണി മനോജ് ജയിൽ പോകുന്നതു വരെ സൽക്കാരം നടക്കുമെന്നായിരുന്നു വിവരം. സിപിഎം. ന്റെ ഉന്നത നേതാക്കളൊന്നും വധൂവരന്മാർക്ക് ആശംസ നേരാൻ പകൽ സമയം എത്തിയില്ല. ഇതിനിടെയാണ് മനോജ് വിവാഹം കഴിച്ചത് തന്റെ ഭാര്യയെ ആണെന്ന് അവകാശപ്പെട്ട് വടകര സ്വദേശിയായ യുവാവ് പൊലീസിൽ പരാതി നൽകിയത്. മൂന്നുമാസം മുൻപ് വീടു വിട്ടിറങ്ങിയതായാണ് ഭാര്യയെന്നും രണ്ടുമക്കളെ കൂടെ കൂട്ടിയതായും പരാതിയിലുണ്ട്. തങ്ങൾ നിയമപരമായി വേർപിരിഞ്ഞിട്ടില്ലെന്നും നിലവിൽ തന്റെ ഭാര്യയാണ് യുവതിയെന്നും പരാതിയിൽ യുവാവ് അവകാശപ്പെടുന്നുണ്ട്. പരാതിയെ തുടർന്ന് വിശദമായ മൊഴിയെടുക്കാനായി പരാതിക്കാരെ വിളിച്ചു വരുത്തി. നിലവിൽ വിവാഹ ബന്ധം നിലനിൽക്കവേ മറ്റൊരാളുടെ കൂടെ പോയ ഭാര്യയിൽ നിന്നും നിയമപരമായ വിടുതൽ വേണമെന്നും ഭാര്യ കൂടെ കൂട്ടിയ എട്ടും അഞ്ചും വയസുള്ള മക്കളെ തിരികെ വേണമെന്നുമാണ് പരാതിയിലെ ആവശ്യം.

സിപിഎം പ്രവർത്തകരുടെ ആശിർവാദത്തോടെയാണ് മനോജിനായി വധുവിനെ കണ്ടെത്തിയത്. ഇതാണ് ഇപ്പോൾ പുലിവാൽ കല്യാണമായിരിക്കുന്നത്. കിർമാണി മനോജെന്ന മാഹി പന്തലക്കൽ സ്വദേശി മനോജ് കുമാറിന്റെ വിവാഹം നടന്നത് മാഹിയിൽ നിന്നും 800 കിലോ മീറ്റർ അകലെയുള്ള പോണ്ടിച്ചേരിയിലെ സിന്ധാനന്ദൻ കോവിലിൽ വച്ചായിരുന്നു. വിവാദം പേടിച്ച് പാർട്ടി നേതാക്കളെ ഒഴിവാക്കി ഒഴിവാക്കി അടുത്ത ബന്ധുക്കൾ മാത്രമാണ് കല്ല്യാണത്തിൽ പങ്കെടുത്തിരുന്നത്. ആർഎംപി നേതാവ് ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളോട് സിപിഎമ്മിനുള്ള താൽപ്പര്യം എല്ലാവർക്കും അറിവുള്ളതാണ്. കൊലപാതക കേസിൽ ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ടെങ്കിലും ഇഷ്ടം പോലെ പരോൾ അനുവദിക്കപ്പെട്ടും ജയിൽ ഭരിച്ചു കൊണ്ടും സമയം മുന്നോട്ടു നീക്കുകയാണ് മനോജ് അടക്കമുള്ള പ്രതികൾ.

ടി പി കേസിലെ രണ്ടാം പ്രതി കിർമാണി മനോജിന് 11 ദിവസത്തെ പരോൾ നൽകിയാണ് വിവാഹം കഴിപ്പിച്ചത്. വടകര ഓർക്കാട്ടേരി സ്വദേശിയായ വധുവെന്നതും ഉയർത്തിക്കാട്ടി. ടിപിയുടെ നാട്ടുകാരിയെ തന്നെ വധുവായി കിട്ടിയെന്നതിന്റെ ആവേശത്തിലായിരുന്നു മനോജ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP