Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാള അരവിന്ദൻ ഗുരുതരാവസ്ഥയിൽ; ഹൃദയാഘാതത്തെ തുടർന്ന് കോയമ്പത്തൂരെ ആശുപത്രിയിൽ ചികിത്സയിൽ

മാള അരവിന്ദൻ ഗുരുതരാവസ്ഥയിൽ; ഹൃദയാഘാതത്തെ തുടർന്ന് കോയമ്പത്തൂരെ ആശുപത്രിയിൽ ചികിത്സയിൽ

കോയമ്പത്തൂർ: നടൻ മാള അരവിന്ദൻ ഗുരുതരാവസ്ഥയിൽ ചികിൽസയിൽ. കോയമ്പത്തൂരിലെ കോവൈ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് അദ്ദേഹം ഇപ്പോൾ. രാവിലെ ചെറിയ തോതിൽ ഹൃദയാഘാതമുണ്ടായ അദ്ദേഹത്തിനു പിന്നീടു വീണ്ടും ഗുരുതരമായ ഹൃദയാഘാതമുണ്ടാകുകയായിരുന്നു. അദ്ദേഹത്തെ വെന്റിലേറ്ററിലേക്കു മാറ്റി.

രാവിലെ ചെറിയ തോതിൽ ഹൃദയാഘാതം ഉണ്ടായിരുന്ന അദ്ദേഹത്തെ അസുഖം അധികമായതിനെ തുടർന്ന് കോയമ്പത്തൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

തബലിസ്റ്റ് ആയിരുന്ന അരവിന്ദൻ നാടകത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. നാടക സംഘങ്ങൾക്കൊപ്പം തബലിസ്റ്റായി നിരവധി വേദികളിൽ തന്റെ കഴിവു പ്രകടിപ്പിച്ചിട്ടുണ്ട്. അദ്ധ്യാപികയായ മാതാവിന്റെ ഒപ്പം മാളയിൽ വന്നു താമസമാക്കിയ അരവിന്ദൻ പിന്നീട് മാള അരവിന്ദൻ എന്ന പേരിൽ പ്രശസ്തനാവുകയായിരുന്നു.

ആദ്യം ചെറിയ നാടകങ്ങളിൽ അഭിനയിച്ച മാള പിന്നീട് പ്രൊഫഷണൽ നാടകങ്ങളിലും എത്തിപ്പെട്ടു. സംസ്ഥാനത്തെ പ്രധാന നാടക കമ്പനികളായ കോട്ടയം നാഷണൽ തിയേറ്റേഴ്‌സ്, നാടകശാല, സൂര്യസോമ എന്നിവരുടെ നാടകങ്ങളിൽ അഭിനയിച്ചു. സൂര്യസോമായുടെ 'നിധി' എന്ന നാടകത്തിലെ അഭിനയത്തിന് ഏറ്റവും മികച്ച നാടകനടനുള്ള അവാർഡും കരസ്ഥമാക്കി.

1968 ൽ ഡോ. ബാലകൃഷ്ണന്റെ 'സിന്ദൂരം' എന്ന ചിത്രത്തിലൂടെയാണ് മാള അരവിന്ദൻ സിനിമാരംഗത്തെത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിലെ സ്വതസിദ്ധമായ ഹാസ്യ ശൈലിയിലൂടെ അഭിനയരംഗത്ത് അദ്ദേഹം പ്രസിദ്ധനായി. എന്റെ ഗ്രാമം, തറവാട്, അധികാരം, ആളൊരുങ്ങി അരങ്ങൊരുങ്ങി, തടവറ, മീശമാധവൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP