Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബസ് സ്റ്റോപ്പിൽ ഇറങ്ങിയ ശേഷം റോഡു മുറിച്ചു കടക്കവെ ടെമ്പോ ട്രാവലറിടിച്ച് യുവാവ് മരിച്ചു

കോട്ടയം: റോഡു മുറിച്ചു കടക്കവെ യുവാവ് ടെമ്പോ ട്രാവലറിടിച്ച് മരിച്ചു. പാലാ-പൊൻകുന്നം റോഡിൽ പ്രശാന്ത് നഗറിൽ വെള്ളിയാഴ്ച രാത്രി എട്ടരയ്ക്കായിരുന്നു അപകടം. പൊൻകുന്നം പ്രശാന്ത് നഗർ ചിറയിൽ വേണുഗോപാലിന്റെ മകൻ ജിഷ്ണു (വിശാഖ്-21) വാണ് മരിച്ചത്. എറണാകുളത്തുനിന്നുള്ള സ്വകാര്യബസിൽ വന്ന് സ്റ്റോപ്പിലിറങ്ങിയ ജിഷ്ണു എതിർവശത്തേക്ക് റോഡിനു കുറുകെ നടക്കുമ്പോൾ പിന്നാലെയെത്തിയ വാഹനമിടിച്ചു തെറിച്ചു വീഴുകയായിരുന്നു. ഉടൻ തന്നെ പ്രദേശവാസികൾ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

എറണാകുളത്തു പോയ ജിഷ്ണു വീട്ടിലേക്ക് പോകുന്നതിനായി തൊട്ടടുത്തുള്ള സ്റ്റോപ്പിലിറങ്ങിയതായിരുന്നു. ഷൊർണൂരിൽനിന്ന് റാന്നിയിലേക്ക് പോയ സംഘം സഞ്ചരിച്ച ട്രാവലറാണിടിച്ചത്. ബംഗളുരുവിൽ കൺസൾട്ടൻസി കമ്പനി ജീവനക്കാരനാണ്. ജിഷ്ണുവിന്റെ അച്ഛൻ വേണുഗോപാൽ വിനായക ട്രാവൽസിലെ ഡ്രൈവറാണ്. അമ്മ-ഉഷ. സഹോദരൻ-വിഷ്ണു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP