Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഐഎസ്ആർഒ ചാരക്കേസിൽ മാധ്യമപ്രവർത്തകരെ വിലയ്‌ക്കെടുത്തിരുന്നു; കരുണാകരനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയിൽ പങ്കാളിയുമായി; ക്രയോജനിക് സാങ്കേതികവിദ്യാ വളർച്ചയിൽ വിളറിപൂണ്ട ബാഹ്യശക്തികളുടെ ഏജന്റുമാരായി ഇവിടെയുള്ളവർ പ്രവർത്തിച്ചിതന്റെ ഫലമാണ് ചാരക്കേസ്; വെളിപ്പെടുത്തലുകളുമായി മുൻ കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

ഐഎസ്ആർഒ ചാരക്കേസിൽ മാധ്യമപ്രവർത്തകരെ വിലയ്‌ക്കെടുത്തിരുന്നു; കരുണാകരനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയിൽ പങ്കാളിയുമായി; ക്രയോജനിക് സാങ്കേതികവിദ്യാ വളർച്ചയിൽ വിളറിപൂണ്ട ബാഹ്യശക്തികളുടെ ഏജന്റുമാരായി ഇവിടെയുള്ളവർ പ്രവർത്തിച്ചിതന്റെ ഫലമാണ് ചാരക്കേസ്; വെളിപ്പെടുത്തലുകളുമായി മുൻ കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസിൽ മാധ്യമപ്രവർത്തകരെ വിലയ്‌ക്കെടുത്തിരുന്നെന്ന് മുൻ കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പിന്റെ വെളിപ്പെടുത്തൽ. കെ.കരുണാകരനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയിൽ താനും ഭാഗികമായി പങ്കാളിയായെന്നുമാണ് വെളിപ്പെടുത്തൽ. ചാനൽ ചർച്ചയിൽ പങ്കെടുക്കവേയാണ് ചെറിയാൻ ഫിലിപ്പിന്റെ തുറന്നുപറച്ചിൽ.

രാജ്യത്തിന്റെ ക്രയോജനിക് സാങ്കേതികവിദ്യാ വളർച്ചയിൽ വിളറിപൂണ്ട ബാഹ്യശക്തികളുടെ ഏജന്റുമാരായി ഇവിടെയുള്ളവർ പ്രവർത്തിച്ചതിന്റെ ഫലമാണ് കെട്ടിച്ചമയ്ക്കപ്പെട്ട ചാരക്കേസെന്ന് ചെറിയാൻ ഫിലിപ്പ് പറയുന്നു. മറിയം റഷീദയുടെ അറസ്റ്റ് മുതൽ ഉണ്ടായ കാര്യങ്ങളും കേസ് വികസിച്ചുവന്ന വഴിയുമെല്ലാം അങ്ങനെതന്നെയായിരുന്നു. ഐജി രമൺ വാസ്തവയെ പ്രതിചേർക്കുകയും അതിലൂടെ അദ്ദേഹത്തിന്റെ സുഹൃത്തായ കെ.കരുണാകരനെതിരെയും മാധ്യമവാർത്തകൾ വഴി കുടുക്കിലാക്കുകയുമാണ് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.

ഇതിനു വേണ്ടി ശ്രമിച്ചത് അന്നത്തെ കോൺഗ്രസിലെ കരുണാകരവിരുദ്ധ വിഭാഗമാണെന്നും താനുൾപ്പടെയുള്ള കോൺഗ്രസ് എ വിഭാഗം അതിനുവേണ്ടി കരുക്കൾ നീക്കിയെന്നും ചെറിയാൻ ഫിലിപ്പ് വെളിപ്പെടുത്തി. സത്യങ്ങൾ എവിടെയും വിളിച്ചുപറയാൻ തയ്യാറാണ്. ജനങ്ങളുടെ മുന്നിൽ കരുണാകരനെ താറടിച്ച് കാണിച്ച് വിജയം നേടുകയായിരുന്നു എ ഗ്രൂപ്പിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP