Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ചെയ്തത് ജാതി മാറി വിവാഹം കഴിച്ചുവെന്ന കുറ്റം! പട്ടാപ്പകൽ ഭാര്യയുടെ മുന്നിൽ ഭർത്താവിനെ വെട്ടിക്കൊന്നു; അമൃതവർഷിണിയും പ്രണയ് കുമാറും വിവാഹം ചെയ്തത് ആറ് മാസം മുമ്പ്; പിന്നിൽ നിന്ന് വെട്ടി വീഴ്‌ത്തിയത് ആശുപത്രിയിൽ പോയി മടങ്ങവെ; അന്വേഷണം പെൺകുട്ടിയുടെ ബന്ധുക്കളെ കേന്ദ്രീകരിച്ച്

ചെയ്തത് ജാതി മാറി വിവാഹം കഴിച്ചുവെന്ന കുറ്റം! പട്ടാപ്പകൽ ഭാര്യയുടെ മുന്നിൽ ഭർത്താവിനെ വെട്ടിക്കൊന്നു; അമൃതവർഷിണിയും പ്രണയ് കുമാറും വിവാഹം ചെയ്തത് ആറ് മാസം മുമ്പ്; പിന്നിൽ നിന്ന് വെട്ടി വീഴ്‌ത്തിയത് ആശുപത്രിയിൽ പോയി മടങ്ങവെ; അന്വേഷണം പെൺകുട്ടിയുടെ ബന്ധുക്കളെ കേന്ദ്രീകരിച്ച്

ഹൈദരാബാദ്: ജാതി മാറി വിവാഹം ചെയ്തതിന്റെ പേരിൽ ഭാര്യയുടെ കൺമുന്നിൽ വച്ച് ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തി. തെലങ്കാനയിലെ നൽഗൊണ്ട സ്വദേശിയായ പ്രണയ് കുമാറാണ് കൊല്ലപ്പെട്ടത്. ആറ് മാസം മുമ്പാണ് പ്രണയ് കുമാറിന്റെ വിവാഹം നടന്നത്. ഭാര്യ അമൃതവർഷിണി ഇതര ജാതിക്കാരിയായിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധത്തോട് അമൃതവർഷിണിയുടെ വീട്ടുകാർക്കും ബന്ധുക്കൾക്കും എതിർപ്പായിരുന്നു. അതിനാൽ തന്നെ ഇവരുടെ വിവാഹം അംഗീകരിക്കുകയും ചെയ്തിരുന്നില്ല.

ഇതേ വൈരാഗ്യമാണ് ഇപ്പോൾ പ്രണയിന്റെ ജീവനെടുത്തിരിക്കുന്നതെന്നാണ് ആരോപണം. ആശുപത്രിയിലെത്തി മടങ്ങവേയാണ് വടിവാളുമായി പിറകിലൂടെയെത്തിയ ഒരാൾ പ്രണയിനെ വെട്ടിയത്. ഭാര്യ തടയാനെത്തിയെങ്കിലും ഫലമുണ്ടായില്ല. നിരവധി തവണ വെട്ടേറ്റ പ്രണയ് സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. അമൃതവർഷിണിയുടെ വീട്ടുകാരെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. സ്ഥലത്തുണ്ടായിരുന്ന സിസിടിവിയിൽ നിന്ന് ലഭിച്ച ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP