Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നീതിക്കുവേണ്ടി പീഡനം ഏൽക്കുന്നവർ വിശുദ്ധരാണ്'

നീതിക്കുവേണ്ടി പീഡനം ഏൽക്കുന്നവർ വിശുദ്ധരാണ്'

ഡോ.ജെ.നാലുപറയിൽ എംസിബിസി

ഇന്നത്തെ സുവിശഷത്തിൽ ഈശോ തന്റെ പരസ്യ ജീവിതം ആരംഭിക്കുന്നു (4:1225). അതിനെ തുടർന്ന് അവന്റെ പ്രസിദ്ധമായ മലയിലെ പ്രസംഗം ആരംഭിക്കുന്നു (15:116). അതിന്റെ തന്നെ ഹൃദയമെന്നു പറയാവുന്ന അഷ്ടഭാഗ്യങ്ങൾ ഈശോ പ്രഘോഷിക്കുന്നു (5:112).

ഇവിടെ നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. 2018 മാർച്ച് 19ാം തീയതി ഫ്രാൻസിസ് പാപ്പാ പുറപ്പെടുവിച്ച അപ്പസ്തോലിക പ്രബോധനത്തിന്റെ ശീർഷകം ഈ സുവിശേഷ ഭാഗത്ത് നിന്നാണ്. ''നിങ്ങൾ ആനന്ദിച്ചാഹ്ലാദിക്കുവിൻ- GE'' (5:12).

പാപ്പായുടെ ഈ പ്രബോധനം വിശുദ്ധിയെക്കുറിച്ചാണ്. യഥാർത്ഥ വിശുദ്ധി എന്തെന്ന് വിശദീകരിക്കാൻ പാപ്പാ ആധാരമാക്കുന്നത് അഷ്ടഭാഗ്യങ്ങളെയാണ് (5:112). അങ്ങനെയെങ്കിൽ ഈശോ തന്റെ പരസ്യ ജീവിതത്തിന്റെ തുടക്കത്തിൽ മുമ്പോട്ടു വയ്ക്കുന്ന ''മാനസ്സാന്തരത്തിനുള്ള'' ആഹ്വാനം (4:17) 'വിശുദ്ധിയിലേക്കുള്ള മാനസ്സാന്തരമാണ്.' വിശുദ്ധിയിലേക്ക് മാനസ്സു മാറാനാണ്, വിശുദ്ധിയിലേക്ക് ജീവിതശൈലി മാറാനാണ് ഈശോ ആവശ്യപ്പെടുന്നത്.

ഫ്രാൻസിസ് പാപ്പ വിശുദ്ധിയെ നിർവചിക്കുന്നത് ഏറ്റം കൗതുകകരവും എല്ലാവർക്കും സ്വീകാര്യവുമായ രീതിയിലാണ്. ഈ അപ്പസ്തോലിക പ്രബോധനത്തിന്റെ 32ാം മത്തെ നമ്പരിൽ അദ്ദേഹം പറയുന്നു, 'നിന്നെ സൃഷ്ടിച്ചപ്പോൾ ദൈവത്തിനു നിന്നെക്കുറിച്ചുണ്ടായിരുന്ന സ്വപ്നത്തിലേക്ക് നീ വളർന്നു കയറുന്നതാണ് വിശുദ്ധി (GE 32). അതായത് നിന്റെ ആന്തരികസ്വത്വത്തോട്, നിന്റെ ജീവിതനിയോഗത്തോട് വിശ്വസ്തത വളർത്തുന്നതാണ് വിശുദ്ധി. ഇതിലും മനോഹരമായിട്ടും ആകർഷകമായിട്ടും എങ്ങനെയാണ് വിശുദ്ധിയെ അവതരിപ്പിക്കാനാകുക.

ഒരു പടികൂടി കടത്തി പാപ്പാ പറയുന്നു, ''ഓരോരുത്തനും അവന്റെ/അവളുടെ തനതായ വഴി കണ്ടെത്തുകയും അവന്റെ/ അവളുടെ ശ്രേഷഠത പുറത്തെടുക്കുകയും ചെയ്യുന്നതാണ് വിശുദ്ധി'' (GE 11). അതായത് ഓരോ കുഞ്ഞിലും ദൈവം ഒരു സാധ്യത ഒളിപ്പിച്ചു വച്ചിട്ടുണ്ട്. ഓരോ കുഞ്ഞിനും തനതായ ഒരു സിദ്ധി അഥവാ ടാലന്റ് കൊടുത്താണ് ദൈവം അവനെ/ അവളെ അയക്കുന്നത്. അത് തിരിച്ചറിയുന്നതും അതിന്റെ പരമാവധിയിലേക്ക് അവനെയും അവളെയും വളർത്തിയെടുന്നതുമാണ് വിശുദ്ധി.

നമ്മുടെ കുഞ്ഞുങ്ങൾക്കും ചെറുപ്പക്കാർക്കും ഏറ്റവും സ്വീകാര്യമായൊരു വിശുദ്ധിയുടെ സങ്കൽപ്പമല്ലേ ഇത്? 'ഓരോരുത്തന്റെയും നന്മ അഥവാ കഴിവ് തിരിച്ചറിഞ്ഞ് അതിനെ വളർത്തിയെടുന്നതാണ് വിശുദ്ധി.'

ഏറ്റവും നല്ല ഉദാഹരണ 'സ്ഫടികം' എന്ന സിനിമയാണ്. തോമസ് ചാക്കോ എന്ന ടാലന്റണ്ട് കുട്ടി 'ആടുതോമയെന്ന' ക്രിമിനലായ കഥ (ഓഡിയോ കേൾക്കുക). ഒരു കുഞ്ഞിൽ ദൈവം ഒളിപ്പിച്ചു വച്ചിരിക്കുന്ന തനതായ നന്മ തിരിച്ചറിയാനും വളർത്താനും കഴിയാതെ പോകുമ്പോഴാണ് അവന് വിശുദ്ധി നഷ്ടപ്പെടുന്നത്. അങ്ങനെയാണ് അവൻ നാടിനും വീടിനും അപകടമായി മാറുന്നത്.

വിശുദ്ധിയെന്നത് ചുരുക്കും ചിലർക്കായിട്ട് മാത്രമായി വച്ചിട്ടുള്ളതല്ലെന്ന് പാപ്പാ പഠിപ്പിക്കുന്നു. ''സാധാരണ കാര്യങ്ങളിൽ നിന്ന് പിൻവലിഞ്ഞ് ഏറെ സമയം പ്രാർത്ഥനയിൽ ചെലവഴിക്കാൻ കഴിയുന്നവർക്കു മാത്രമുള്ളതാണ് വിശുദ്ധി എന്നു കരുതരുത്'' (GE14). മറിച്ച് 'ഓരോരുത്തരും അവരവരുടെതായ രീതിയിൽ വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ടിരിക്കുന്നു' (GE10) എന്ന് പാപ്പാ പഠിപ്പിക്കുന്നു. അതായത് എല്ലാവരും വിശുദ്ധിയിലേക്കാണ് വിളിക്കപ്പെട്ടിരിക്കുന്നതെന്ന്.

കാർഡിനൽ ഫ്രാൻസുവാ സേവ്യറിനെ ഉദ്ധരിച്ചുകൊണ്ട് പാപ്പാ പറയുന്നു. ജീവിതത്തിലെ ''ഓരോ നിമിഷത്തെയും വക്കുവരെ സ്നേഹം കൊണ്ട് നിറക്കുന്നതാണ് വിശുദ്ധി'' (GE 17) അതായത് ഒരാൾ ഏതു ജീവിതാവസ്ഥയിലാണെങ്കിലും ആ ജീവിതാവസ്ഥയിലെ അനുദിന ജീവിതത്തെ സ്നേഹം കൊണ്ടു നിറയ്ക്കുന്നതാണ് വിശുദ്ധി എന്നു വരുന്നു.

ഫ്രാൻസിസ് പാപ്പാ പറയുന്ന ഒരു നല്ല ഉദാഹരണം (GE16). ഒരു സ്ത്രീയുടെ ഒരു ദിവസത്തെ ജീവിതത്തിലെ സംഭവങ്ങളാണ് (ഓഡിയോ കേൾക്കുക). അനുദിന സംഭവങ്ങളെ സ്നേഹവും കരുണയും കൊണ്ടു നിറയ്ക്കുമ്പോൾ ഒരാളുടെ ജീവിതം വിശുദ്ധി കൊണ്ടു നിറയും.

എന്താണ് വിശുദ്ധി എന്നറിയാൻ നമ്മൾ സുവിശേഷത്തിലെ ക്രിസ്തുവിലേക്ക് നോക്കണം. വിശുദ്ധിയെക്കുറിച്ചുള്ള ക്രിസ്തുവിന്റെ കാഴ്ചപ്പാട് വെളിവാകുന്നത് ഈശോയുടെ മലയിലെ പ്രസംഗത്തിലാണ്. മലയിൽ പ്രസംഗത്തിൽ തന്നെ 'അഷ്ടഭാഗ്യങ്ങളിൽ' (GE 63).

അഷ്ടഭാഗ്യങ്ങളിൽ 'ഭാഗ്യവാന്മാർ' എന്നാണ് ഈശോ ആവർത്തിച്ചു പറയുന്നത്. പപ്പാ പറയുന്നു, 'ഭാഗ്യവാന്മാർ' എന്ന പദത്തിനുപകരം 'വിശുദ്ധർ' എന്ന് ചേർത്തു വച്ചു വായിചച്ചാൽ 'വിശുദ്ധി' എന്താണെന്ന് നമുക്കു മനസ്സിലാകുമെന്ന് (GE 64).

അതിനുശേഷം അത്തരമൊരു പുനർവ്യാഖ്യാനത്തിന് പാപ്പ അഷ്ടഭാഗ്യങ്ങളെ വിധേയമാക്കുന്നു. അദ്ദേഹം എഴുതുന്നു. ''ഹൃദയത്തിൽ ദരദ്രരായിരിക്കുന്നതാണ് വിശുദ്ധി; ശാന്തതയോടും വിനയത്തോടും കൂടി പ്രതികരിക്കുന്നതാണ് വിശുദ്ധി; മറ്റുള്ളവരോടൊത്തു കരയുന്നതാണ് വിശുദ്ധി; നീതിക്കു വേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നതാണ് വിശുദ്ധി; കാരുണ്യത്തോടെ കാണുകയും പ്രവർത്തിക്കുകയും ചെയ്യുന്നതാണ് വിശുദ്ധി; സ്നേഹത്തെ കളങ്കപ്പെടുത്താതിരിക്കുന്നതാണ് വിശുദ്ധി; സമാധാനം വിതക്കുന്നതാണ് വിശുദ്ധി; നമുക്ക് ക്ലേശങ്ങളുണ്ടായാലും അനുദിനം സുവിശേഷത്തിന്റെ പാത സ്വീകരിക്കുന്നതാണ് വിശുദ്ധി (GE 67 94).

അടുത്തപടിയായി പാപ്പാ ചൂണ്ടിക്കാണിക്കുന്നത് - വിശുദ്ധിയുടെ ഹൃദയം എന്താണെന്നാണ്. അത് കാരുണ്യമാണ്. കാരുണ്യത്തോടെ മറ്റുള്ളവരെ കാണുകയും കാര്യണുത്തോടെ പ്രവർത്തിക്കുകയും ചെയ്യുന്നതാണ് വിശുദ്ധി. അതിനാൽ വിശുദ്ധിയുടെ മാനദണ്ഡം കാരുണ്യത്തന്റെ പ്രവൃത്തികളാണ് (മത്താ 25:31-46) (GE 95).

വിശുദ്ധിയെക്കുറിച്ചുള്ള ഒരു സാധാരണ തെറ്റിദ്ധാരണ മറ്റാനായി പാപ്പാ കുറിക്കുന്നു, ''വിശുദ്ധി എന്നാൽ ആത്മീയ ഹർഷോന്മാദത്തിൽ ബോധരഹിതനായി വീഴുന്നതല്ല'' (GE 96). മറിച്ച് ദരിദ്രരിലും തിരിസ്‌കൃതരിലും ക്രിസ്തുവിനെ തിരിച്ചറിഞ്ഞ് അവരോട് പ്രതികരിക്കുന്നാതണ് വിശുദ്ധി. 'സുവിശേഷത്തിന്റെ മിടിക്കുന്ന ഹൃദയമായ കാരുണ്യത്തോടെ' (GE 97) ജീവിക്കുന്നതാണ് വിശുദ്ധി. അതുകൊണ്ട്, അന്ത്യ വിധിയിൽ സ്വർഗ്ഗരാജ്യത്തിലേക്ക് പ്രവേശിക്കപ്പെടുന്നവർ കാരുണ്യത്തിന്റെ പ്രവൃത്തികൾ ചെയ്തവർ മാത്രമായിരിക്കും. (മത്താ 25:31-46).

തണുത്ത ഒരു രാത്രിയിൽ തുറസ്സായ സ്ഥലത്ത് ഒരു ദരിദ്രനെ കണ്ടുമുട്ടുന്ന ഉദാഹരണം പപ്പാ പറയുന്നു (GE 98). (ഓഡിയോ കേൾക്കുക). 'കാരുണ്യത്തോടെ പ്രവർത്തിക്കുന്നതാണ് വിശുദ്ധി.'

തന്റെ പരസ്യജീവിതത്തിന്റെ ആരംഭത്തിൽ മാനസ്സാന്തരത്തിന് ക്ഷണിക്കുന്ന ഈശോ യഥാർത്ഥത്തിൽ ക്ഷണിക്കുന്നത് 'വിശുദ്ധിയിലേക്കുള്ള മനം മാറ്റത്തിനാണ്.' ജീവിതം വിശുദ്ധമാക്കിത്തീർക്കാനായി മനസ്സുമാറാനാണ് ഈശോ ആവശ്യപ്പെടുന്നത്. ഓരോരുത്തരുടെയും തനതായ നന്മകൾ തിരിച്ചറിഞ്ഞ് അതിനെ വളർത്തിയെടുക്കുന്നതാണ് അദ്യപടി. അങ്ങനെ വളർത്തിയെടുത്ത നന്മകൾ ജീവിക്കുന്ന അനുദിനജീവിതത്തെ സ്നേഹം കൊണ്ടും കാരുണ്യം കൊണ്ടും നിറക്കുമ്പോഴാണ് ഒരുവന്റെ ജീവിതം വിശുദ്ധമായിത്തീരുന്നത്. ഇത്തരമൊരു വിശുദ്ധ ജീവിതപാതയിലേക്കുള്ള മനം മാറ്റത്തിന് ഈശോ നമ്മെ ക്ഷണിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP