ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യണം എന്നു പറഞ്ഞത് സമരം ചെയ്യുന്നത് എങ്ങനെ അതിരുകടന്ന അഭിപ്രായമാകും? ആരാണ് സഭയിലെ ഓരോ അംഗത്തിന്റെയും അതിരുകൾ നിശ്ചയിക്കുന്നത്? സഭ എന്നാൽ മെത്രാൻ എന്നാണോ കാനോൻ നിയമം അനുശാസിക്കുന്നത്? കെസിബിസി നിലപാടിനോട് ഒരു വിശ്വാസിയുടെ ചോദ്യങ്ങൾ
ഡോ. റോസി തമ്പി
ബഹുമാനപ്പെട്ട പിതാക്കന്മാരേ, ഒരു കത്തോലിക്ക വിശ്വാസി എന്ന നിലയിലും സീറോ മലബാർ സഭയിലെ അംഗം എന്ന നിലയിലും എനിക്കിത് ചോദിക്കാതിരിക്കാൻ കഴിയില്ല. ബലാത്സംഗ ആരോപണം നേരിടുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യണം എന്നാവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തുന്ന സമരം അതിരുകടന്നെന്ന കെ.സി.ബി.സിയുടെ വിലയിരുത്തൽ അത്യന്തം അധിക്ഷേപകരമാണ്.
1. ആരാണ് സഭയിലെ ഓരോ അംഗത്തിന്റെയും അതിരുകൾ നിശ്ചയിക്കുന്നത്?
2. സഭ എന്നാൽ മെത്രാൻ എന്നാണോ കാനോൻ നിയമം അനുശാസിക്കുന്നത്?
3. സഭയിൽ ഒരു വിശ്വാസിയുടെ ഉത്തരവാദിത്വം കാനാൻ നിയമപ്രകാരം എന്താണ്?
4. നിതീക്കു വേണ്ടി നിലവിളിക്കുന്ന കന്യാസ്ത്രീകളും അവരെ അനുകൂലിക്കുന്നവരും ഏത് അതിരാണ് ലംഘിച്ചത്? അവർ സഭയുടെ ഭാഗമല്ലേ?
5. സമരത്തിന്റെ അതിരാണെങ്കിൽ അവർ പിൻതുടരുന്നത് ഗാഗ്നിയൻ സമര രീതിയാണ് .
പൊതുമുതൽ നശിപ്പിക്കുക, ബസ്സിനു കല്ലെറിയുക ഇതൊന്നും അവർ ചെയ്തിട്ടില്ല.
6. എന്താണ് പിതാക്കന്മാർക്ക് അംഗീകരിക്കാൻ കഴിയാത്തത് .അവർ അനുഭവിച്ച പീഡനങ്ങൾ ഒന്നും പോര എന്നാണോ?
7. ക്ഷമയെ കുറിച്ചാണെങ്കിൽ 75 ദിവസം ക്ഷമയോടെ കാത്തിരുന്നത് പോര എന്നാണോ?
& ഈ വിഷയത്തിൽ ബിഷപ്പ് ഫ്രാങ്കോ ഒരു അതിരും ലംഘിച്ചിട്ടില്ലേ?
9. ബിഷപ്പ് ഫ്രാങ്കോ അധികാരത്തിൽ നിന്ന് മാറി നിൽക്കണം എന്നു പറഞ്ഞ കർദ്ദിനാൾ ഗ്രേഷ്യസ് സഭയിലെ അംഗമല്ലേ?
10. സ്ത്രീയുടെ മാനത്തിന്റെ അതിരു നിശ്ചയിക്കുന്നത് കെ.സി.ബി.സി.യാണോ?
വേദനയുണ്ട് പിതാക്കന്മാരെ ,നിങ്ങളാണ് നിങ്ങളുടെ അഹങ്കരം നിറഞ്ഞ അധികാര ദുർവിനിയോഗമാണ് സമീപകാലത്ത് സഭയെ ഇത്രമാത്രം അപമാനിതയാക്കി തെരുവിലേക്ക് വലിച്ചിഴച്ചത്.അത്മായരോ, കേവലം മിണ്ടാപ്രാണികളായ കന്യാസ്ത്രീകളോ അല്ല. (സി.എം.സി.സന്യാസസഭയുടെ ഉന്നതാധികാരി സഭയിലെ കന്യാസ്ത്രീകൾക്ക് സമരം ചെയ്യുന്ന കന്യാസ്ത്രീകളെ പിൻ തുണക്കുന്നതിന് വിലക്കേർപ്പെടുത്തി കഴിഞ്ഞു.മറ്റു സന്യാസിസഭകളും ഉടനെ വിലക്ക് പുറപ്പെടുവിക്കും കാരണം അത്രക്ക് ഭയമാണവർക്ക് പിതാക്കന്മാരുടെ അധികാരത്തെ) കുറ്റാരോപിതനായ വ്യക്തിയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തി അന്വേഷണം നടത്തുക എന്ന ജനാധിപത്യത്തിന്റെ ആദ്യ പാഠം പോലും കെ.സി.ബി.സി പുച്ഛിച്ചു തള്ളി.
ഒരു രാജ്യത്തിന്റെ പരമോന്നത നീതീപിഛത്തെപോലും വെല്ലുവിളിക്കുകയും ഞങ്ങൾ രാജകുമാരന്മാരാണ് ഞങ്ങൾക്ക് കാനോൻ നിയമമാണ് ബാധകം എന്നും പറയാൻ മാത്രം ധൈര്യമുള്ളവരാണല്ലോ? മറ്റ് ആരെങ്കിലും പറഞ്ഞാൽ രാജദ്രോഹമാകവുന്ന കാര്യം നിങ്ങൾക്ക് ഭരണകൂടം ഇളച്ചു തന്നത് നിങ്ങളുടെ ശക്തിയും സ്വാധീനവും സമ്പത്തും ഭയന്നിട്ടു തന്നെ.ഈ കാര്യത്തിലും അതു തന്നെയാണ് സംഭവിക്കുക എന്ന് മൂക്ക് താഴോട്ടുള്ള എല്ലാവർക്കും മുൻ അനുഭവങ്ങൾ കൊണ്ട് അറിയാം .അതിന് പ്രാവചക വരമുള്ള ധ്യാനഗുരുക്കന്മാരൊന്നും ആകേണ്ടതില്ല.
എന്നാൽ ഒന്നുണ്ട് വലിയൊരു നിതീപീഠത്തെ നമുക്കൊക്കെ അഭിമുഖികരിക്കേണ്ടതുണ്ട്.നിങ്ങൾ സക്രാരിയിൽ വെച്ച് പൂട്ടിപ്പോരുന്ന യേശുക്രിസ്തു ഉണ്ടല്ലേ? സ്വന്തം മതത്തിലെ തിന്മകൾക്കെതിരെ ശബ്ദിച്ചതിന് പുരോഹിതർ ആ നിതീ മാന്റെ രക്തം ഞങ്ങടെ മേലും ഞങ്ങടെ സന്തതികളുടെ മേലും പതിക്കട്ടെ എന്നു ആക്രോശിച്ച് മൂന്നാണികളിൽ കുരിശിൽതറച്ച് കൊന്നിട്ടും മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റ ആ കരുണ മയനായ നീതീ മാന്റെ മുന്നിൽ ധൈര്യപൂർവ്വം തലയുയർത്തി നില്ക്കാം എന്ന ബോധ്യത്തോടെയാണ് ഞാൻ ഈ സമരത്തെ പിൻതുണക്കുന്നത്.
സഭ പഠിപ്പിച്ചു തന്ന യേശുക്രിസ്തു തന്നെയാണ് എന്നെയും ഈ കന്യാസ്ത്രികളെയും അവരെ അനുകൂലിക്കുന്നവരെയും ധൈര്യപ്പെടുത്തുന്നത്. അവർസഭയുടെ ശത്രുക്കളല്ല. സഭ യുഗാന്ത്യം വരെ പരിശുദ്ധയായി നില നിൽക്കണമെന്നും വാനമേഘങ്ങളിൽ ഇറങ്ങി വരുന്ന തന്റെ നാഥനെ സകല ഐശ്വര്യത്തോടും കൂടി സ്വീകരിക്കാൻ കഴിയണം എന്നാഗ്രഹിക്കുന്ന സഭയുടെ യഥാർത്ഥ മിത്രങ്ങളാണ്. ആത്മവിമർശനമാണ് സഭക്ക് ഇക്കാലം വരെയും ശക്തി പകർന്നതെന്ന് സഭാ ചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്.
അനീതീക്കെതിരെ ശബ്ദിക്കുന്നവരെ പുറത്താക്കലല്ല ക്രിസ്ത്യാനിയുടെ നീതീ. ക്രിസ്തു തന്റെ മതത്തിലെ അനീതീകളോട് നിശബ്ദനായിരുന്നെങ്കിൽ ലോകത്തിൽ ക്രിസ്തുമതം തന്നെ ഉണ്ടാകുമായിരുന്നില്ലല്ലോ? ശിക്ഷണ നടപടികളല്ല സംവാദങ്ങളാണ് ഉണ്ടാകേണ്ടത്? ആയതിനാൽ തങ്ങൾക്കു പറ്റിയ തെറ്റ് ഈ വൈകിയ വേളയിൽ തിരുത്തണമെന്നും ക്രിസ്തുവിന്റെ മണവാട്ടിയായ സഭയെ പൊതു സമൂഹത്തിന്റെ പരിഹാസ്യത്തിൽ നിന്നു രക്ഷിക്കണമെന്നും നമ്മുടെ കർത്തവായ യേശുക്രിസ്തുവിന്റെ നാമത്തിൽ കെ.സി.ബി.സിയോട് അഭ്യർത്ഥിക്കുന്നു
എന്ന്
സ്നേഹാദരം
ക്രിസ്തു വിശ്വാസിയും സീറോ മലബാർ സഭയിലെ അംഗവുമായ ഡോ.റോസിതമ്പി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍