Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭാര്യയുടെ പ്രസവത്തിന് നാട്ടിൽ പോയി മടങ്ങിയെത്തിയത് ഒരാഴ്ച മുൻപ്; ഫോണിൽ വിളിച്ചിട്ടും കിട്ടാതായതോടെ സംശയമായി; സുഹൃത്തുക്കൾ താമസസ്ഥലത്തെത്തിയപ്പോൾ കണ്ടത് ആത്മഹത്യ ചെയ്ത നിലയിൽ; സൂപ്പർമാർക്കറ്റ് ഉടമയായ ആഷിഖിന്റെ മരണത്തിൽ ഞെട്ടി ബന്ധുക്കളും സുഹൃത്തുക്കളും

ഭാര്യയുടെ പ്രസവത്തിന് നാട്ടിൽ പോയി മടങ്ങിയെത്തിയത് ഒരാഴ്ച മുൻപ്; ഫോണിൽ വിളിച്ചിട്ടും കിട്ടാതായതോടെ സംശയമായി; സുഹൃത്തുക്കൾ താമസസ്ഥലത്തെത്തിയപ്പോൾ കണ്ടത് ആത്മഹത്യ ചെയ്ത നിലയിൽ; സൂപ്പർമാർക്കറ്റ് ഉടമയായ ആഷിഖിന്റെ മരണത്തിൽ ഞെട്ടി ബന്ധുക്കളും സുഹൃത്തുക്കളും

മറുനാടൻ മലയാളി ബ്യൂറോ

അൽഐൻ: മലപ്പുറം സ്വദേശിയായ യുവാവിനെ അൽഐനിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വളയംകുളം അസ്സബാഹ് കോളേജിന് സമീപം താമസിക്കുന്ന പരേതനായ പൊന്നെങ്കാട്ട് പരേതനായ അബൂബക്കറിന്റെ മകൻ മുഹമ്മദ് ആഷിഖി(34)നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഏതാനും വർഷമായി ഇവിടെ സൂപ്പർമാർക്കറ്റ് നടത്തിയിരുന്ന ആഷിഖ് അവധിക്ക് നാട്ടിൽപോയി ഒരാഴ്ച മുമ്പാണ് തിരിച്ചെത്തിയത്. ഫോണിൽ വിളിച്ച് കിട്ടാതായതോടെ ശനിയാഴ്ച വൈകിട്ട് താമസ സ്ഥലത്തെത്തിയ സുഹൃത്തുക്കളാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അൽഐൻ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം അടുത്ത ദിവസം നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തുന്നതായി ബന്ധുക്കൾ പറഞ്ഞു.

നഫീസയാണ് മാതാവ്. ഭാര്യ: റബീന. 22 ദിവസം പ്രായമുള്ള ദാനിയ ഹാജർ മകളാണ്. സഹോദരിമാർ: റംല അഷ്റഫ്, സീനത്ത് മുഹമ്മദാലി, ഹസീന സൈദലി, ആബിദ, മൈമൂനാ ഷമീർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP