Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സമ്മതമില്ലാതെ ചുംബിക്കാൻ ശ്രമിച്ചു, വീട്ടിനടുത്തുള്ള സ്‌കൂൾ വിദ്യർത്ഥികളായ ആൺകുട്ടികളെ കാലങ്ങളെടുത്ത് വരുതിയിലാക്കി ലൈംഗികമായി ഉപയോഗിച്ചു'; നടൻ ഹരിനാരായണന്റെ മരണത്തിനിടയക്കിയത് ചില ഫെമിനിസ്റ്റുകളുടെ ഈ ഗുരുതര ആരോപണങ്ങളോ? അപവാദത്തിൽ മനസ്സുനീറി വിഷാദരോഗിയായി മാറിയ നടൻ അമിതമായ ഗുളിക കഴിച്ച് മരണം സ്വയം വരിച്ചുവോ? ജോൺ എബ്രഹാമിന്റെ പ്രിയപ്പെട്ട നടന്റെ മരണം ഒരുകൂട്ടം ഫെമിനിസ്റ്റുകൾ നടത്തിയ 'കൊല'യെന്ന് സുഹൃത്തുക്കൾ

സമ്മതമില്ലാതെ ചുംബിക്കാൻ ശ്രമിച്ചു, വീട്ടിനടുത്തുള്ള സ്‌കൂൾ വിദ്യർത്ഥികളായ ആൺകുട്ടികളെ കാലങ്ങളെടുത്ത് വരുതിയിലാക്കി ലൈംഗികമായി ഉപയോഗിച്ചു'; നടൻ ഹരിനാരായണന്റെ മരണത്തിനിടയക്കിയത് ചില ഫെമിനിസ്റ്റുകളുടെ ഈ ഗുരുതര ആരോപണങ്ങളോ? അപവാദത്തിൽ മനസ്സുനീറി വിഷാദരോഗിയായി മാറിയ നടൻ അമിതമായ ഗുളിക കഴിച്ച് മരണം സ്വയം വരിച്ചുവോ? ജോൺ എബ്രഹാമിന്റെ  പ്രിയപ്പെട്ട നടന്റെ മരണം ഒരുകൂട്ടം ഫെമിനിസ്റ്റുകൾ നടത്തിയ 'കൊല'യെന്ന് സുഹൃത്തുക്കൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അമ്മ അറിയാൻ അടക്കമുള്ള ജോൺ എബ്രഹാമിന്റെ സിനിമകളിലൂടെ പ്രശസ്തനായ നടൻ ഹരിനാരായണനെ കലാസ്നേഹികൾ മറക്കാൻ ഇടയില്ല. കുറച്ചു കാലം മുമ്പാണ് പ്രശസ്ത മൃദംഗ-തബല വാദകനും നടനും സംഗീതജ്ഞനുമെല്ലാമായ ഹരിനാരായണൻ അന്തരിച്ചത്. കോഴിക്കോട് ബേപ്പൂർ നടുവട്ടം സ്വദേശിയായ ഇദ്ദേഹത്തെ ശ്വാസ തടസ്സത്തെ തുടർന്നായിരുന്നു ബേപ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവിടെ വച്ചാണ് മരണം സംഭവിക്കുന്നത്. സ്വാഭാവിക മരണം മാത്രമായി മാധ്യമങ്ങളിൽ വാർത്തകളും പ്രസിദ്ധീകരിച്ചു. എന്നാൽ കടുത്ത മാനസിക സമ്മർദ്ദത്തെ തുടർന്ന് ഇദ്ദേഹം സ്വയം മരണത്തെ തെരഞ്ഞെടുത്തതായാണ് ഇപ്പോൾ വിവരങ്ങൾ പുറത്തുവരുന്നത്.

കോഴിക്കോട്ടെ ഫെമിനിസ്റ്റുകൾ എന്നു പറയുന്ന ചിലർ നടത്തിയ ഫേസ്‌ബുക്ക് പ്രചാരണങ്ങളാണ് ഹരിനാരായണന്റെ മരണത്തിലേക്ക് നയിച്ചതെന്ന് സുഹൃത്തുക്കൾ ചൂണ്ടിക്കാട്ടുന്നു. തന്നെ വർഷങ്ങൾക്ക് മുമ്പ് ഹരിനാരായണൻ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് കാട്ടി കോഴിക്കോട്ടെ ഒരു ഫെമിസിസ്റ്റും മനുഷ്യാവകാശ പ്രവർത്തകയുമായ യുവതി എഴുതിയ കുറിപ്പ് ചിലർ ഫേസ് ബുക്കിലൂടെ പ്രചരിപ്പിച്ചിരുന്നു.ഇതിനെത്തുടർന്നായിരുന്നു ഹരിനാരായണന്റെ മാനസിക തകർന്നതെന്ന് സുഹൃത്തുക്കൾ വ്യക്തമാക്കുന്നു.

ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്.'രണ്ട് വർഷങ്ങൾക്ക് മുമ്പാണ് ഞാൻ ബേപ്പൂരിലുള്ള മൃദംഗ വാദകനും നടനുമായ ഹരിനാരായണന്റെ വീട്ടിലെത്തുന്നത്. സംഗീതവും സാഹിത്യവും സിനിമയും ചർച്ച ചെയ്തുകൊണ്ട് അവിടുത്തെ സ്ഥിരം സന്ദർശകയായി. മൂന്നാമത്തെയോ നാലാമത്തെയോ കൂടിക്കാഴ്ചയിൽ അയാൾ പ്രണയാഭ്യർത്ഥനയുമായി സമീപിക്കുകയും ഒരുതവണ എന്റെ സമ്മതമില്ലാതെ ചുംബിക്കാൻ ശ്രമിക്കുകയും ചെയ്തു. അവിടെ വെച്ച് എന്റെ നോ എടുത്ത പോലെ നടിക്കുകയും പിന്നീട് മാപ്പു പറയുകയും ചെയ്തു. എന്നാൽ അയാളുടെ സൗഹൃദ കൂട്ടായ്മകളിൽ അയാൾ എന്നെ അവഹേളിച്ചുകൊണ്ടിരുന്നു. അയാൾ വീട്ടിനടുത്തുള്ള സ്‌കൂൾ വിദ്യർത്ഥികളായ ആൺകുട്ടികളെ കാലങ്ങളെടുത്ത് വരുതിയിലാക്കി ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ടെന്ന് അയാൾ പലരോടും പറയുന്നതിന് ഞാൻ സാക്ഷിയാണ്'- ഇതായിരുന്നു യുവതിയുടെ പോസ്ററിലെ വാചകങ്ങൾ. ഈ പോസ്റ്റാണ് പിന്നീട് വ്യാപകമായി പ്രചരിക്കപ്പെട്ടത്. ഇതോടെ പലരും ഹരി നാരായണനുമായുള്ള ബന്ധവും അവസാനിപ്പിച്ചു.

ഇതേ യുവതി തന്നെ തുടർന്ന് എഴുതുന്നുണ്ട്- കഴിഞ്ഞ ദിവസം പോസ്റ്റർ ഡിസൈൻ ചെയ്തതിന്റെ പൈസയുമായി ബന്ധപ്പെട്ട് അയാളുടെ വീട്ടിലുണ്ടായ തർക്കത്തിൽ ഞാനയാളെയും അയാളെന്നെയും വൃത്തികെട്ട തെറികൾ വിളിക്കുന്ന അവസ്ഥയുണ്ടായി. ഞാൻ വളരെ വയലൻായിരുന്നു. ഹൗസ് ഓണർ വാടക ചോദിച്ച് വരുമ്പോൾ എന്തു പറയും എന്ന ചോദ്യത്തിന് പച്ച തോന്ന്യാസമായിരുന്നു ആ മഹാന്റെ മറുപടിയെന്നും ഇവർ വ്യക്തമാക്കുന്നു. ഒരു കാലത്ത് ഉണ്ടായിരുന്ന വൈകാരികമായ അടുപ്പം അയാളെക്കുറിച്ചുള്ള സത്യങ്ങൾ തുറന്നു പറയുന്നതിന് തടസ്സമാകരുതെന്ന് എന്ന ആർജ്ജവം പലരുടെയും തുറന്നു പറച്ചിൽ കാരണമാണ് തനിക്ക് ലഭിച്ചതെന്നും ഇവർ പറയുന്നു.

ഫേസ് ബുക്ക് പോസ്റ്റിലെ കാര്യങ്ങൾ സത്യമാണെന്ന് സുഹൃത്തുക്കൾക്ക് ഇപ്പോഴും അറിയില്ല. പക്ഷെ ഹരിനാരായണൻ പൂർണ്ണമായി തകർന്നു. വാശി പോലെ മദ്യപിച്ച് ലക്ക് കെട്ട അയാൾ മര്യാദയ്ക്ക് ഭക്ഷണം പോലും കഴിക്കാതായി. ആവശ്യമില്ലാത്ത ഗുളികകൾ നിരന്തരം ഉപയോഗിച്ചതോടെ ഹരിനാരായണന്റെ ആരോഗ്യം പൂർണ്ണമായി തകർന്നു. അനാവശ്യമായി ഗുളികകൾ കഴിച്ചതാണ് ഹരിയെ രോഗിയാക്കി മാറ്റിയതെന്നും മരണത്തിലേക്ക് നീങ്ങാൻ അയാൾ ബോധപൂർവ്വം ചെയ്തതാണ് അതെന്നും സുഹൃത്തുക്കൾ പറയുന്നു. ഒരർഥത്തിൽ ഹരിയുടേത് ആത്മഹത്യ തന്നെയാണെന്നും ഇവർ വ്യക്തമാക്കുന്നു.

എന്നാൽ മദ്യത്തിന് അടിമായിരുന്നു കാലത്ത് ഹരിക്ക് പല സ്ത്രീകളുമായി സൗഹൃദവും പ്രണയവും ഉണ്ടായിരുന്നെന്നും എന്നാൽ ഒരിക്കലും അയാൾ ഒരു പീഡകനല്ലെന്നുമാണ് ഹരിയുടെ സുഹൃത്തുക്കൾ പറയുന്നത്.അങ്ങേയറ്റം മനുഷ്യസ്നേഹിയായ ഹരി കുട്ടികളെ പീഡിപ്പിക്കുന്ന വ്യക്തിയാണെന്നതൊക്കെ പച്ചക്കള്ളമാണെന്നാണ് സുഹൃത്തുക്കൾ പറയുന്നത്.ലഹരിയുമായി നടന്ന കാലത്തുനിന്ന് ഹരി ഭാഗികമായി റിക്കവർ ചെയ്തുവന്ന സമയത്താണ് ഇടിത്തീപോലെ പോസ്റ്റ് വന്നത്.ഇതോടെ ഹരി വീണ്ടും വിഷാദരോഗിയാവുകയും മദ്യത്തിന് അടിമയാവുകയുമായിരുന്നു.താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഉഭയസമ്മതത്തോടെയല്ലാതെ ഒരു പെൺകുട്ടിയെയും തൊട്ടിട്ടില്ലെന്നും ഹരി പലരോടും കരഞ്ഞ് പറഞ്ഞിരുന്നുവെന്നാണ് സുഹൃത്തുക്കൾ പറയുന്നത്്.

അമാനവ സംഗമം നടത്തിയ രജീഷപോൾ ഉൾപ്പെടെയുള്ള ബുദ്ധിജീവികൾ നടത്തിയ സ്ത്രീ പീഡനത്തിന്റെ വാർത്തകൾ പുറത്തവന്ന സമയമായിരുന്നു ഇത്. ഈ ലിസ്റ്റിലേക്ക് തന്നെയും വലിച്ച് ഇഴക്കുകയായിരുന്നെന്നാണ് ഹരി പറഞ്ഞിരുന്നത്. ഫെമിനിസ്റ്റ് പീഡനത്തിന്റെ ഇരയാണ് ഹരിയെന്നാണ് ഹരിനാരായണന്റെ സുഹൃത്തുക്കൾ ഇപ്പോൾ പറയുന്നത്. ഇത്രയും കാലം അയാളുടെ സൗഹൃദവും സിനിമാബന്ധങ്ങളും ചൂഷണം ചെയ്ത് യാതൊരു പ്രതിഷേധവുമില്ലാതെ ജീവിച്ച് പെട്ടെന്ന് അയാളെ പീഡകനാക്കി അപമാനിച്ചത് എന്തിനാണെന്നാണ് സുഹൃത്തുക്കൾ ചോദിക്കുന്നത്.

തികഞ്ഞ അരാജക വാദി; പക്ഷേ വലിയ മനുഷ്യസ്നേഹി

ഒരു അരാജക വാദിയായിരുന്നു ഹരിനാരായണൻ. പക്ഷേ വലിയ മുനഷ്യസ്നേഹിയും.ഒരു ഉറുമ്പിനെപ്പോലും നോവിക്കാനുള്ള കഴിവ് അദ്ദേഹത്തിനില്ലെന്നാണ് സുഹൃത്തുക്കൾ പറയുന്നത്.മദ്യലഹരിയിലല്ലാത്ത സമയത്ത് അയാൾ ആരോടും വഴക്കിട്ടിട്ടുമില്ല.മദ്യമിറങ്ങിയാൽ ഉടൻ വന്ന് മാപ്പു പറയുന്നതും ഹരിയുടെ ശൈലിയായിരുന്നു. ആ ജീവിതത്തിന് എത്രത്തോളം സൗന്ദര്യമുണ്ടെന്ന് തന്റെ ജീവിതത്തിലൂടെ അദ്ദേഹം കാണിച്ചു തന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു. താളം തെറ്റിയതെന്ന് പുറമെ തോന്നിച്ച ജീവിതം സംഗീത സാന്ദ്രമായിരുന്നു. ബേപ്പൂരിലെ വീട് നിറയെ പുസ്തകങ്ങളും സംഗീത ഉപകരണങ്ങളുമായിരുന്നു. അതിനിടയിൽ കണ്ണുകളിലെ തീ കെട്ടുപോകാതെ തഴച്ചു വളർന്ന താടിയുമായി മെലിഞ്ഞ രൂപത്തിൽ ഹരിനാരായണൻ. ജോൺ എബ്രഹാമിന്റെ സഹപ്രവർത്തകൻ, അമ്മ അറിയാൻ എന്ന ചിത്രത്തിലെ ഹരിയെന്ന കഥാപാത്രം, മലയാളത്തിലും തെലുങ്കിലുമുൾപ്പെടെ അഭിനയിച്ച നടൻ, ഡോക്യുമെന്ററി സംവിധായകൻ, എല്ലാവരുമായും സൗഹൃദം കാത്തുസൂക്ഷിച്ച വ്യക്തി.

നീണ്ട താടി, കോതിയൊതുക്കാത്ത തലമുടി, മുഷിഞ്ഞ ജീൻസ്, ലൂസായ ജുബ്ബ, ചുണ്ടിൽ എരിയുന്ന കഞ്ചാവ് ബീഡി, ആരെയും കൂസാതെയുള്ള ഒഴുകിയൊഴുകിയുള്ള നടത്തം. കോഴിക്കോട്ടെ ബൊഹീമിയൻ ജീവിത ശൈലി പിന്തുടർന്ന സംഗീതജ്ഞന്മാരുടെ അവസാന കണ്ണിയാണ് ഹരിനാരായണൺ.ഒരു അനാർക്കിസ്റ്റായിരുന്നു അമ്പത്തേഴ് വയസ്സിൽ മരിച്ച അദ്ദേഹം. സിത്താറിസ്റ്റ് വിനോദ് ശങ്കരനുമൊത്ത് ഥുമരിയെന്ന ഹിന്ദുസ്ഥാനി സംഗീതപരിപാടി ഈ 15ന് വീട്ടിൽ വെച്ച് നടത്താനിരിക്കുകയായിരുന്നു. സംഗീതത്തിലെ പുതു പരീക്ഷണം നടക്കാനിരിക്കുന്നതിനിടെയാണ് നഗരത്തിന്റെ ഉന്മാദ താളത്തേയും മരണം മടക്കി വിളിച്ചത്.

ഏഴാം ക്ലാസ്സ് മുതൽ മൃദംഗം പഠിക്കാൻ തുടങ്ങിയിരുന്നു. തബല പഠിക്കാനായിരുന്നു ആഗ്രഹമെങ്കിലും മൃദംഗമാണ് ആദ്യം പഠിച്ചത്. അതിനു ശേഷം കലാമണ്ഡലത്തിൽ ചേർന്നു. മോഹിനിയാട്ടത്തിന് മൃദംഗം വായിക്കുകലായിരുന്നു പ്രധാന പരിപാടി. മൂന്നരവർഷത്തോളം കലാമണ്ഡലത്തിൽ മൃദംഗവാദകനായി ജോലി നോക്കിയിട്ടുണ്ട്. അത് തന്റെ വഴിയല്ല എന്നു തോന്നി. പിന്നീട് കോഴിക്കോട് മൃദംഗം പഠിച്ചുതുടങ്ങിയത് മണി അയ്യരുടെ ശിഷ്യന്റെ കീഴിലായിരുന്നു. അതിനുശേഷം അഡ്വാൻസ്ഡ് സ്റ്റഡീസിനായി ചെന്നൈയിലേക്ക്. കാരക്കുടിയുടെയും കെ വി പ്രസാദിന്റെ ശിക്ഷണത്തിൽ പഠിച്ചു.

അതിനിടെയാണ് ജോൺ എബ്രഹാമിനെ പരിചയപ്പെട്ടത്. ജോൺ അബ്രഹാം സംവിധാനം ചെയ്ത അമ്മ അറിയാൻ എന്ന ചിത്രത്തിൽ തബലവാദകനായ ഹരി എന്ന കഥാപാത്രത്തെയായിയിരുന്നു ആദ്യമായി വെള്ളിത്തിരയിൽ അദ്ദേഹം അവതരിപ്പിച്ചത്. പിന്നീട് ജോൺ അബ്രഹാമിന്റെ അടുത്ത സുഹൃത്താവുകയായിരുന്നു. ജോൺ എബ്രഹാമുമായുള്ള ചങ്ങാത്തവും കൂടിയായപ്പോൾ കോഴിക്കോട്ടെ മാന്യന്മാർക്കു മികച്ച തബല വാദകനും നടനുമൊക്കെയായിരുന്ന ഹരി നാരായണൻ ലക്ഷണമൊത്ത ഒരു അനാർക്കിസ്റ്റു തന്നെയായി പരിണമിച്ചു. ജോണുമായി ചങ്ങാത്തത്തിലാകും മുൻപ് അയാൾ പ്രശസ്ത തബല വാദകൻ മണി ശങ്കറിന്റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യനായിരുന്നു. എന്തിനേറെ ജോണിന്റെ 'അമ്മ അറിയാൻ' എന്ന ജനകീയ സിനിമയിലെ നായകൻ എന്ന ക്രെഡിറ്റുപോലും ജനം ഹരിയിൽ നിന്നും പിടിച്ചുവാങ്ങി കഥയിലെ നറേറ്റർ മാത്രമായ ജോയ് മാത്യുവിന്റെ പരുഷൻ എന്ന കഥാപാത്രത്തിനെ പകരം പ്രതിഷ്ഠിച്ചു. കോഴിക്കോടിന്റെ ഹൃദയതാളം പോലെ എത്രയോ കാലമായി എല്ലായിടത്തും ഹരിയുണ്ടായിരുന്നു. സംസ്‌കാര പരിപാടികളിൽ പ്രതിഷേധ സമരമുഖങ്ങളിൽ, സർഗസംഗീതമായി.

കെ രാഘവൻ മാഷും ഉദയഭാനുവുമുൾപ്പെടെ ഒത്തിരി കലാകാരന്മാർ അദ്ദേഹത്തിന്റെ വീട്ടിൽ വരാറുണ്ടായിരുന്നു. ജോണിന്റെ മരണ ശേഷം ഹരി ചെന്നൈയിലേക്ക് പോയി. ചെന്നൈയിൽ നിന്നു 1991ൽ ഗൾഫിലേക്കും. നാലര വർഷം ഒമാനിലായിരുന്നു. ഗസൽ, ഖവാലി എന്നിവ തലയ്ക്ക് കേറിയത് അക്കാലത്ത്. പിന്നീടാണ് സോളോ പെർഫോമൻസ് ആരംഭിക്കുന്നത്. 'അത് നന്നായി എന്നു തന്നെയാണ് എന്റെ അഭിപ്രായം. അല്ലെങ്കിൽ ഞാൻ വെറും കംപോസിംഗിനും മറ്റും വായിക്കുന്ന ഒരാളായിപ്പോയെനെ. ഇപ്പോ വേറെ എന്തൊക്കെയോ ചെയ്യാൻ പറ്റുന്നുണ്ട്. പിന്നെ എപ്പോഴും ഒരു അച്ചടക്കമില്ലായ്മ എനിക്കുണ്ട്. അത് ജോണിനെ കാണുന്നതിനും മുമ്പേയുണ്ട്. ജോണിനെ കാണുമ്പോഴേക്കും ഞാൻ സ്‌മോക്കിംഗിലും ഡ്രിഗിംഗിലും ഒക്കെ പെട്ടുകഴിഞ്ഞിട്ടുണ്ട്. 'ഒരിക്കൽ ഹരി തന്റെ ജീവിത നിലപാട് വ്യക്തമാക്കിട്ടുണ്ട്.

മലയാളത്തിൽ 'നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി' എന്ന സിനിമയിലൂടെയാണ് അഭിനയം വീണ്ടും തുടങ്ങിയത്. പിന്നെ മസാല റിപ്പബ്ലിക്, ചാർലി, കിസ്മത്. നാസറിന്റെ കൂടെ കുറച്ചു തെലുങ്കു പടത്തിൽ അഭിനയിച്ചു. കന്നടയിൽ ഉപേന്ദ്രയുടെ കൂടെ അഭിനയിച്ചു. ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിലും നാടകരംഗത്തും സജീവ സാന്നിധ്യമായിരുന്നു ഹരിനാരായണൻ. നിരവധി വേദികളിൽ മൃദംഗം അവതരിപ്പിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP