Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബഷീർ ബഷിക്കെതിരെ പൊലീസിനെ സമീപിച്ച് രണ്ടാം ഭാര്യ! ആദ്യ ഭാര്യയ്‌ക്കൊപ്പം തന്നെ ലിവിങ് ടുഗെദർ ബന്ധത്തിലേർപ്പെട്ട തന്നെ വഞ്ചിച്ചെന്ന് ആരോപിച്ച് ബഷിക്കെതിരെ മോഡലായ യുവതി രംഗത്ത്; ബിഗ് ബോസിൽ നിന്നും പുറത്തായ ബഷീർ ബഷി അഴിയെണ്ണേണ്ടി വരുമോ? ബിഗ് ബോസിലെ സെലബ്രിറ്റി പരിവേഷം ഫ്രീക്കൻ ബഷിക്ക് രക്ഷയാകുമോ?

ബഷീർ ബഷിക്കെതിരെ പൊലീസിനെ സമീപിച്ച് രണ്ടാം ഭാര്യ! ആദ്യ ഭാര്യയ്‌ക്കൊപ്പം തന്നെ ലിവിങ് ടുഗെദർ ബന്ധത്തിലേർപ്പെട്ട തന്നെ വഞ്ചിച്ചെന്ന് ആരോപിച്ച് ബഷിക്കെതിരെ മോഡലായ യുവതി രംഗത്ത്; ബിഗ് ബോസിൽ നിന്നും പുറത്തായ ബഷീർ ബഷി അഴിയെണ്ണേണ്ടി വരുമോ? ബിഗ് ബോസിലെ സെലബ്രിറ്റി പരിവേഷം ഫ്രീക്കൻ ബഷിക്ക് രക്ഷയാകുമോ?

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ബിഗ് ബോസിൽ നിന്നും ഈ വാരം പുറത്തായ മത്സാർഥിയാണ് ബഷീർ ബഷി. രണ്ടു ഭാര്യമാർ ഉണ്ടെന്ന പരിചയപ്പെടുത്തലുമായിട്ടാണ് ബഷീർ ബിഗ്ബോസിലെത്തുന്നത്. തുടക്കത്തിൽ തന്നെ പുറത്താകുമെന്ന് കരുതിയെങ്കിലും ബിഗ്ബോസിൽ പിടിച്ചുനിൽക്കുന്ന ശക്തനായ മത്സരാർഥിയായിട്ടാണ് പിന്നെ ബഷീറിനെ പ്രേക്ഷകർ കണ്ടത്. എന്നാൽ ബിഗ്ബോസിൽ നിന്നും പുറത്തായ ബഷീർ രണ്ടാം ഭാര്യയുടെ പരാതിയിൽമേൽ അഴിയെണ്ണേണ്ടിവന്നേക്കും എന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്.

ബഷീറിന് ഔദ്യോഗികമായി രണ്ടുഭാര്യമാരാണ് ഉള്ളതെങ്കിലും രണ്ടല്ല മൂന്നു പേരുണ്ടെന്ന തരത്തിൽ നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിൽ ആദ്യത്തേത്ത് 2009ലായിരുന്നു. ഇതിൽ രണ്ടു കുട്ടികളുമുണ്ട്. തുടർന്ന് തിരുവനന്തപുരം സ്വദേശിനായ മറ്റൊരു പെൺകുട്ടിയുമൊത്ത് ബഷീർ ലിവിങ്ങ് ടുഗെദറിൽ ഏർപ്പെട്ടു. ആദ്യ ഭാര്യയും രണ്ടാം ഭാര്യയും ഒന്നിച്ചുതന്നെയായിരുന്നു താമസിച്ചിരുന്നത്. 2012ൽ തങ്ങൾ വിവാഹിതരാണെന്നും പറഞ്ഞാണ് ബഷീറും ചാനൽ മോഡലായ ആ യുവതിയുമായി എത്തിയത്.

ഹിന്ദു അയ്യർ വിഭാഗത്തിലെ പെൺകുട്ടി മുസ്ലീമായി തട്ടമിട്ടാണ് അന്ന് ബഷീറിനൊപ്പം പ്രത്യക്ഷപ്പെട്ടത്. എന്നാൽ ഈ ബന്ധം ഇടയ്ക്ക് വച്ച് നിന്നതോടെയാണ് മംഗലാപുരത്ത് നിന്നും മറ്റൊരു പെൺകുട്ടിയെ മാസങ്ങൾക്ക് മുമ്പ് ബഷീർ കല്യാണം കഴിച്ചത്. ഈ യുവതി ഇപ്പോഴും ബഷീറിനും ആദ്യഭാര്യക്കു ഒപ്പമുണ്ട്. എന്നാൽ ലിവിങ്ങ് ടുഗെദറിൽ ബഷീറിനൊത്ത് ജീവിച്ച പെൺകുട്ടി ഇപ്പോൾ ബഷീറിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ബഷീറുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ച സമയത്ത് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ എല്ലാം ഡിലീറ്റ് ചെയ്യുമെന്ന് ബഷീർ ഉറപ്പുനൽകിയെങ്കിലും ഇത് പ്രാവർത്തികമാക്കിയില്ലെന്നാണ് യുവതിയുടെ പരാതി.

ബിഗ്ബോസിലെത്തിയതിന് പിന്നാലെ ഇരുവരുടെയും ചിത്രങ്ങളും സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. ഇതൊടെ പഴയ ചിത്രങ്ങൾ മാറ്റുമെന്ന് ഉറപ്പ് തന്നിരുന്ന ബഷീർ തന്നെ ചതിച്ചു എന്നാണ് യുവതി പറയുന്നത്. ഇത് സംബന്ധിച്ച് തിരുവനന്തപുരത്ത് എത്തിയ യുവതി ഐ.ജി ലവലിലുള്ള ഒരു ഉദ്യോഗസ്ഥനെയും പരാതിയായി സമീപിക്കുകയും ഇതിന് പുറമേ ബഷീറിനെതിരെ വെറെയും പരാതികൾ ഉണ്ടെന്ന് അറിയിക്കുകയുമായിരുന്നു.

ഇതേതുടർന്ന് നടപടി എടുക്കാൻ രേഖാമൂലമുള്ള വിശദമായ പരാതി നൽകാൻ ഉദ്യോഗസ്ഥൻ യുവതിയോട് ആവശ്യപ്പെട്ടു. രേഖാമൂലമുള്ള പരാതിയും തെളിവും ലഭിച്ചാൽ ഉടൻ തന്നെ ബഷീറിനെതിരെ നടപടി എടുക്കുമെന്ന് ഈ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതോടെ യുവതി രേഖാമൂലം പരാതി നൽകിയാൽ ബഷീർ വഞ്ചനാകുറ്റത്തിന് അഴിയെണ്ണേണ്ടി വരുമെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP