Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കേരളത്തിലെ മഠത്തിലായിരുന്നപ്പോൾ പീഡനശ്രമം നേരിട്ടിട്ടുണ്ട്; ചെറുത്തത് സ്വയം പൊള്ളലേൽപ്പിച്ചായിരുന്നെന്നും സാമൂഹ്യപ്രവർത്തക ദയാബായി

കേരളത്തിലെ മഠത്തിലായിരുന്നപ്പോൾ പീഡനശ്രമം നേരിട്ടിട്ടുണ്ട്; ചെറുത്തത് സ്വയം പൊള്ളലേൽപ്പിച്ചായിരുന്നെന്നും സാമൂഹ്യപ്രവർത്തക ദയാബായി

കൊച്ചി: താനും കന്യാസ്ത്രീ മഠത്തിലെ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് സാമൂഹിക പ്രവർത്തക ദയാബായി. കേരളത്തിലെ മഠത്തിൽ വച്ചാണ് തനിക്ക് നേരെ പീഡന ശ്രമം ഉണ്ടായത്. സ്വയം പൊള്ളലേൽപ്പിച്ചായിരുന്നു താൻ ആ പീഡന ശ്രമത്തിൽ നിന്നും രക്ഷപ്പെട്ടതെന്നും ദയാബായി പറഞ്ഞു. പീഡനശ്രമം ചെറുത്തത് സ്വയം പൊള്ളലേൽപ്പിച്ചായിരുന്നു എന്നും പീഡിപ്പിക്കാൻ ശ്രമിച്ചയാൾക്ക് വഴങ്ങാതിരുന്നപ്പോൾ സമ്മർദ്ദമുണ്ടായതായും ദയാബായി പറഞ്ഞു. കന്യാസ്ത്രീകൾ ഇപ്പോൾ ശക്തമായ നിലപാടെടുത്തത്തിൽ സന്തോഷമുണ്ടെന്നും ദയബായി കൂട്ടിച്ചേർത്തു.

ലൈംഗികാരോപണ കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള കന്യാസ്ത്രീകളുടെ സമരം പുരോഗമിക്കുകയാണ്. അതേസമയം ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ച ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. തനിക്കെതിരെ പീഡന പരാതി നൽകിയ കന്യാസ്ത്രീ മഠത്തിലെ സ്ഥിരം ശല്യക്കാരിയാണെന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പറഞ്ഞു. പലതവണ കന്യാസ്ത്രീയെ വിളിച്ചു താക്കീത് ചെയ്തിട്ടുണ്ട്. വ്യക്തിവൈരാഗ്യം മൂലമാണ് തനിക്കെതിരെ ലൈംഗികാരോപനം ഉന്നയിക്കുന്നതെന്നും ഫ്രാങ്കോ മുളയ്ക്കൽ പറഞ്ഞു.

അതേസമയം, നേരത്തെ ബിഷപ്പിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് പറഞ്ഞ കോടനാട് പള്ളി വികാരി ഫാ. നിക്കോളാസ് മണിപ്പറമ്പിൽ ബിഷപ്പിനൊപ്പമാക്കി തന്റെ നിലപാട് മാറ്റി. ബിഷപ്പിനെതിരെ ശക്തമായ തെളിവുണ്ടെന്ന് മൂന്നുമാസം മുമ്പ് പറഞ്ഞ കന്യാസ്ത്രീ ഇതുവരെ തെളിവ് തന്നെ കാണിച്ചിട്ടില്ലെന്ന് പള്ളി വികാരി വ്യക്തമാക്കിയിരുന്നു. തെരുവിൽ ഇറങ്ങുന്നതിനു മുമ്പ് തെളിവ് പൊലീസിനു നൽകാതെ സഭയെ അപമാനിക്കാൻ ഇടകൊടുത്ത അവർ സഭാശത്രുക്കളാണെന്നും പള്ളി വികാരി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP