Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഏഷ്യാ കപ്പിൽ ഇന്ന് ഇന്ത്യക്ക് കന്നിയങ്കം; രോഹിത് ശർമ്മ നയിക്കുന്ന ഇന്ത്യ ഹോങ്കോംഗിനെതിരെ; അമ്പാട്ടി റായിഡുവും ദിനേശ് കാർത്തിക്കിനും അവസരം നൽകിയപ്പോൾ കെഎൽ രാഹുൽ പുറത്തായി; പേസർ ഖലീൽ അഹമ്മദ് ഇന്ന് അരങ്ങേറും

ഏഷ്യാ കപ്പിൽ ഇന്ന് ഇന്ത്യക്ക് കന്നിയങ്കം; രോഹിത് ശർമ്മ നയിക്കുന്ന ഇന്ത്യ ഹോങ്കോംഗിനെതിരെ; അമ്പാട്ടി റായിഡുവും ദിനേശ് കാർത്തിക്കിനും അവസരം നൽകിയപ്പോൾ കെഎൽ രാഹുൽ പുറത്തായി; പേസർ ഖലീൽ അഹമ്മദ് ഇന്ന് അരങ്ങേറും

ദുബായ്: ഏഷ്യാ കപ്പിലെ കന്നിയങ്കത്തിനിറങ്ങി ഇന്ത്യൻ യുവനിര. ടോസ് നേടിയ ഹോങ്കോംഗ് ഇന്ത്യയെ ബാറ്റിംഗിനയച്ചു. വിരാട് കോഹ്ലിയുടെ അഭാവത്തിൽ രോഹിത് ശർമയാണ് ഇന്ത്യയെ നയിക്കുന്നത്. ഇന്ത്യയ്ക്ക് വേണ്ടി ഇടംകൈയൻ പേസർ ഖലീൽ അഹമ്മദ് ഇന്ന് അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറും.

രോഹിത്-ധവാൻ സഖ്യമാകും ഇന്ത്യയ്ക്ക് വേണ്ടി ഇന്നിങ്‌സ് ഓപ്പൺ ചെയ്യുക. അമ്പാട്ടി റായിഡുവും ദിനേശ് കാർത്തിക്കും അന്തിമ ഇലവനിൽ സ്ഥാനം പിടിച്ചപ്പോൾ കെ.എൽ.രാഹുൽ പുറത്തായി. ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ചു. പരിക്ക് മൂലം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നഷ്ടമായ ഭുവനേശ്വർ കുമാർ ടീമിൽ തിരിച്ചെത്തി. യുവതാരം ഷർദുൽ ഠാക്കൂറിനെയും ഇന്ത്യ അന്തിമ ഇലവനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇന്ന് ഹോങ്കോംഗിനെതിരേ വിജയിച്ചാൽ ഇന്ത്യയ്ക്ക് സൂപ്പർ ഫോറിൽ സ്ഥാനം നേടാം. ഹോങ്കോംഗ് ആദ്യ മത്സരത്തിൽ പാക്കിസ്ഥാനോട് തോൽവി ഏറ്റുവാങ്ങിയിരുന്നു. ബുധനാഴ്ച ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP