Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബിഗ് ബോസിൽ പേളിയും ശ്രീനിയും ഓവർ; ദുസ്വ:പനം കണ്ടെന്ന് പറഞ്ഞ് കിടക്കയിൽ വിഷമിച്ചു കിടന്ന പേളിയെ ശ്രീനി ആശ്വസിപ്പിച്ചത് കണ്ടപ്പോൽ കലിയിളകി സാബു; രണ്ടിനെയും മടല് വെട്ടി അടിക്കണമെന്ന് സാബുവിന്റെ കമന്റ്

ബിഗ് ബോസിൽ പേളിയും ശ്രീനിയും ഓവർ; ദുസ്വ:പനം കണ്ടെന്ന് പറഞ്ഞ് കിടക്കയിൽ വിഷമിച്ചു കിടന്ന പേളിയെ ശ്രീനി ആശ്വസിപ്പിച്ചത് കണ്ടപ്പോൽ കലിയിളകി സാബു; രണ്ടിനെയും മടല് വെട്ടി അടിക്കണമെന്ന് സാബുവിന്റെ കമന്റ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ബിഗ് ബോസ് പ്രേക്ഷക ശ്രദ്ധ നേടാനുള്ള കാരണങ്ങളിലൊന്നാണ് പേളി-ശ്രീനീഷ് പ്രണയം. പേളിയും ശ്രീനിയും തമ്മിലുള്ള പ്രണയം ആരംഭിച്ച നാൾ മുതൽ തന്നെ ഇവരുടെ ഒത്തുചേരലിനു കാത്തിരിക്കുകയാണ് പേളിഷ് ഫാൻസ്. എന്നാൽ ഇതൊക്കെ വെറും അഭിനയമാണെന്നും പ്രണയമെന്നു പറഞ്ഞ് പേളിയും ശ്രീനിഷും ചെയ്യുന്നതെല്ലാം പരിധിവിടുന്നും സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. എന്നാൽ ഇതേ അഭിപ്രായവുമായി ഇപ്പോൾ സാബുവും രംഗത്ത് എത്തിയിരിക്കുകയാണ്.

ഇന്നലത്തെ എപ്പിസോഡിലാണ് സാബുമോൻ പേളിക്കും ശ്രീനിക്കുമെതിരെ എതിർപ്പുമായി രംഗത്തെത്തിയത്. തുടക്കം മുതൽ തന്നെ മമ്മിയെ കാണണമെന്നും വീട്ടിൽ പോകണമെന്നും പറഞ്ഞ് എപ്പോഴും കരഞ്ഞുകൊണ്ടിരുന്ന മത്സരാർത്ഥിയാണ് പേളി. ദുസ്വ:പനം കണ്ടെന്ന് പറഞ്ഞ് കിടക്കയിൽ വിഷമിച്ചു കിടന്ന പേളിയെ ശ്രീനി ആശ്വസിപ്പിച്ചത് കണ്ടാണ് സാബുവിന് കലിയിളകിയത്. മമ്മിയാണെന്നു കരുതാൻ ശ്രീനി തന്റെയും പേളിയുടെയും കൈകൾ തമ്മിൽ കൂട്ടിക്കെട്ടുകയായിരുന്നു.

ഇത് കണ്ടുകൊണ്ടെത്തിയ സാബു ഇത് കുറച്ച് ഓവർ അല്ലേ എന്ന് ഇരുവരോടും ചോദിച്ചു. തുടർന്ന് ഇതൊക്കെ ബിഗ്ഗ്‌ബോസ് ഹൗസിൽ മാത്രമേ നടക്കു എന്നും പുറത്തു വച്ചാണ് ഇത് കണ്ടതെങ്കിൽ താൻ മടല് വെട്ടി അടിച്ചേനെ എന്നും സാബു ശ്രീനിയോടും പേളിയോടും പറഞ്ഞു. കിടക്കയ്ക്കരികിൽ ഉള്ള ഈ സീനുകൾ നിരന്തരം കാണുന്നത് അരോചകമാണെന്ന തരത്തിലായിരുന്നു സാബുവിന്റെ പ്രതികരണം.

അതേസമയം ശ്രീനീഷുമായി അടുത്ത ശേഷം പേളിയുടെ കുട്ടിത്തം അതിര് വിടുന്നതായും പ്രേക്ഷകർക്ക് അഭിപ്രായമുണ്ട്. അതുകൊണ്ട് തന്നെ സാബു ഇങ്ങനെ പറഞ്ഞതിനെ പിന്തുണയ്ക്കുകയാണ് അധികം പേരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP