Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അവസാന കടമ്പയും കടക്കുന്നു; വിമാനം പറന്നുയരുന്നത് കാണാനുള്ള കണ്ണൂരുകാരുടെ മോഹം സഫലമാകാൻ ഇനി രണ്ടാഴ്ച മാത്രം; അന്താരാഷ്ട്ര വിമാനത്താവളത്തിന് ലൈസൻസ് നൽകാനുള്ള ഏവിയേഷൻ പരിശോധനയിൽ സംതൃപ്തി അറിയിച്ച് വിദഗ്ദ്ധർ; യാത്രാവിമാനം ഇറക്കിയുള്ള പരിശോധന അടുത്താഴ്ച; കേരളപ്പിറവിനാളിൽ ഉദ്ഘാടനത്തിനായി അതിവേഗം ഒരുക്കങ്ങൾ തകൃതി

അവസാന കടമ്പയും കടക്കുന്നു; വിമാനം പറന്നുയരുന്നത് കാണാനുള്ള കണ്ണൂരുകാരുടെ മോഹം സഫലമാകാൻ ഇനി രണ്ടാഴ്ച മാത്രം; അന്താരാഷ്ട്ര വിമാനത്താവളത്തിന് ലൈസൻസ് നൽകാനുള്ള ഏവിയേഷൻ പരിശോധനയിൽ സംതൃപ്തി അറിയിച്ച് വിദഗ്ദ്ധർ; യാത്രാവിമാനം ഇറക്കിയുള്ള പരിശോധന അടുത്താഴ്ച; കേരളപ്പിറവിനാളിൽ ഉദ്ഘാടനത്തിനായി അതിവേഗം ഒരുക്കങ്ങൾ തകൃതി

രഞ്ജിത്ത് ബാബു

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് ലൈസൻസ് നൽകുന്നതിനുള്ള ഏവിയേഷൻ പരിശോധന തുടങ്ങി. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വിദഗ്ധരാണ് പരിശോധന നടത്തുന്നത്. ബുധനാഴ്ച പരിശോധന പൂർത്തിയാകുന്നതോടെ, രണ്ടാഴ്ചയ്ക്കകം അനുമതി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏവിയേഷൻ പരിശോധന ഇന്ന് രാവിലെ 10.50 ഓടെയാണ് ആരംഭിച്ചത്.

വിമാനത്താവളത്തിൽ സജ്ജമാക്കിയ എല്ലാ പ്രവർത്തനങ്ങളും സംഘം വിലയിരുത്തും. ഇന്നത്തെ പരിശോധനയിൽ വിദഗ്ദധ സംഘം സംതൃപ്തി രേഖപ്പെടുത്തിയെന്നാണ് വിവരം. വ്യോമയാന മന്ത്രാലയം ലൈസൻസ് നൽകുന്നതിനുള്ള നടപടിക്രമങ്ങൾ സെപ്റ്റംബറിൽ തന്നെ പൂർത്തീകരിക്കുമെന്ന് നേരത്തെ ഉറപ്പ് നൽകിയിരുന്നു. ഡയറക്ടർ ജനറൽ ഓഫ് സിവിൽ എവിയേഷൻ ഡപ്യൂട്ടി ഡയറക്ടർ സന്താനം സമ്പത്ത്, ഡി.ജി.സി.എ. അസിസ്റ്റൻഡ് ഡയരക്ടർ അശ്വിൻ കുമാർ എന്നിവരാണ് പരിശോധനാ സംഘത്തെ നയിക്കുന്നത്.

ബുധനാഴ്ച വൈകിട്ടോടെ പരിശോധന പൂർത്തിയാക്കും. അടുത്താഴ്‌ച്ച തന്നെ യാത്രാ വിമാനം എയർപോർട്ടിൽ ഇറക്കിക്കൊണ്ടുള്ള പരിശോധന നടത്തും. ഇതാണ് ലൈസൻസ് ലഭ്യമാകാനുള്ള അന്തിമ നടപടി. കേരളപ്പിറവി ദിനത്തിൽ കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനം നടത്താനും ശിശുദിനത്തിൽ സർവ്വീസ് ആരംഭിക്കാനുമുള്ള ഒരുക്കത്തിലാണ് അധികൃതർ. എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിമാനകമ്പനികളുടെ പ്രതിനിധികൾ കണ്ണൂർ എയർപോർട്ടിൽ എത്തിച്ചേരുന്നുണ്ട്.

വിമാനത്താവളത്തിന്റെ റൺവേ, പാസഞ്ചർ ടെർമിനൽ, സുരക്ഷാ സംവിധാനങ്ങൾ, കസ്റ്റംസ് പരിശോധനാ സംവിധാനം എന്നിവയിലെല്ലാം പരിശോധനാ സംഘം ഇന്ന് വിലയിരുത്തി. കാലിബ്രേഷൻ വിമാനം ഉപയോഗിച്ച് എയർപോർട്ട് അഥോറിറ്റി നടത്തിയ പരിശോധനകളെ തുടർന്ന് തയ്യാറാക്കിയ ഇൻസ്ട്രമെന്റ് അപ്രോച്ച് നടപടി അനുസരിച്ചാണ് വിമാനം ലാന്റിങ് നടത്തുക. ഈ മാസം തന്നെ വിമാനമിറക്കിയുള്ള പരിശോധന പൂർത്തിയാക്കാനാണ് അധികാരികളുടെ തീരുമാനം. ഇൻസ്ട്രമെന്റ് ലാന്റിങ് സിസ്റ്റം ഡോപ്ലർ വെരിഹൈ ഫ്രീക്വൻസി ഓംമ്നി റെയ്ഞ്ച് ്ന്തരീക്ഷ വിഞ്ജാന വിഭാഗം സഞ്ചമാക്കിയ മെറ്റ് പാർക്ക്, ഫയർ ആൻഡ് റസ്‌ക്യൂ വിഭാഗത്തിന്റെ കാര്യക്ഷമത എന്നിവയും ഡി.ജി.സി.എ സംഘം വിലയിരുത്തും.

പരിശോധയോടെ കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വാണിജ്യാടിസ്ഥാനത്തിലുള്ള വിമാനസർവ്വീസ് ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാകും. വിമാനത്താവളത്തിന്റെ ഉദ്ഘാടനം ഒക്ടോബർ അവസാനവാരം നടക്കുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. അതോടെ സർവ്വീസ് ആരംഭിക്കാനുള്ള നടപടി ക്രമങ്ങളും പൂർത്തിയാക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP