Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുട്ടുകാലിൽ നിന്നു കൊണ്ടുള്ള യുവാവിന്റെ പ്രണയാഭ്യർത്ഥന സ്വീകരിച്ച യുവതിയുടെ പണി തെറിച്ചു ! വിമാനത്തിൽ വച്ച് പ്രണയാഭ്യർത്ഥന സ്വീകരിച്ച എയർഹോസ്റ്റസിന് പണിയായത് സമൂഹ മാധ്യമത്തിൽ പ്രചരിച്ച വീഡിയോ; സംഭവം നടന്ന് മാസങ്ങൾക്ക് ശേഷം പിരിച്ചുവിടൽ നോട്ടീസ് പുറപ്പെടുവിച്ച് ചൈന ഈസ്റ്റേൺ എയർലൈൻസ്

മുട്ടുകാലിൽ നിന്നു കൊണ്ടുള്ള യുവാവിന്റെ പ്രണയാഭ്യർത്ഥന സ്വീകരിച്ച യുവതിയുടെ പണി തെറിച്ചു ! വിമാനത്തിൽ വച്ച് പ്രണയാഭ്യർത്ഥന സ്വീകരിച്ച എയർഹോസ്റ്റസിന് പണിയായത് സമൂഹ മാധ്യമത്തിൽ പ്രചരിച്ച വീഡിയോ; സംഭവം നടന്ന് മാസങ്ങൾക്ക് ശേഷം പിരിച്ചുവിടൽ നോട്ടീസ് പുറപ്പെടുവിച്ച് ചൈന ഈസ്റ്റേൺ എയർലൈൻസ്

മറുനാടൻ ഡെസ്‌ക്‌

ചൈന: മനസിൽ കയറിക്കൂടിയ പെൺകുട്ടിയോട് ഇഷ്ടം തുറന്ന് പറയുന്നത് സ്വാഭാവികം. എന്നാൽ അതൊരു തെറ്റായിപ്പോയി എന്ന് ഏവരും ഒരേ സ്വരത്തിൽ പറയണമെങ്കിൽ അതിന് പിന്നിൽ ശക്തമായ കാരണമുണ്ടാകും. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ ചൈനയിൽ നിന്നും കേൾക്കുന്നത്. പ്രണയാഭ്യർഥന നടത്തിയ ശേഷം അത് സ്വീകരിച്ച പെൺകുട്ടിയുടെ പണി തെറിച്ചു. ചൈനയിലുണ്ടായ പ്രണയാഭ്യർത്ഥനയും തുടർന്നുണ്ടായ സംഭവങ്ങളും ആളുകളെ ഞെട്ടിച്ചിരിക്കുകയാണ്.

ചൈന ഈസ്റ്റേൺ എയർലൈൻസിലെ എയർ ഹോസ്റ്റസാണു സംഭവത്തിലെ നായിക. മെയ്‌ മാസത്തിലായിരുന്നു വിവാദ സംഭവം. വിമാനം പറന്നുയർന്ന് അരമണിക്കൂർ ആയപ്പോഴേക്കും വിമാനജീവനക്കാരിയായ യുവതിയുടെ കാമുകൻ യുവതിയെ സമീപിച്ചു. മുട്ടുകാലിൽ നിന്നു കൊണ്ട് തന്റെ പ്രണയിനിക്കു മുന്നിൽ അയാൾ പ്രണയാഭ്യർഥന നടത്തി. സന്തോഷത്തോടെയും ആവേശത്തോടെയും യുവതി അഭ്യർത്ഥന സ്വീകരിച്ചു. ഇരുവരുടെയും സന്തോഷം ആളുകൾ വീഡിയോയിൽ പകർത്തി.

സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ വീഡിയോ വൈറലാകുകയും ചെയ്തു. എന്നാൽ പിന്നീടാണ് പെൺകുട്ടിക്ക് പണി കിട്ടിയത്. മാസങ്ങൾക്കു ശേഷം ഇപ്പോൾ പെൺകുട്ടിക്ക് വിമാനക്കമ്പനിയിൽ നിന്നു പിരിച്ചുവിട്ടുകൊണ്ടുള്ള നോട്ടീസ് ലഭിച്ചിരിക്കുകയാണ്. ഉത്തരവാദിത്തമില്ലാതെയാണു യുവതി പ്രവർത്തിച്ചത് എന്നാണ് പ്രധാന ആരോപണം. പ്രൊഫഷണൽ ലൈഫും വ്യക്തിജീവിതവും തമ്മിൽ കൂട്ടിക്കലർത്തുകയും സ്വന്തം ഉത്തരവാദിത്തവും ജോലിയും മറന്ന് കാമുകനു പിന്നാലെ പോകുകയും ചെയ്തതാണ് യുവതി കാണിച്ച തെറ്റെന്നു വിമാനക്കമ്പനി ചൂണ്ടിക്കാട്ടുന്നു.

യാത്രക്കാരുടെ സുരക്ഷയുടെ ഉത്തരവാദിത്തമുള്ളയാൾ അതു മറന്നു പ്രവർത്തിക്കാമോ എന്നും കമ്പനി ചോദിക്കുന്നു.സംഭവം പുറത്ത് വന്നതോടെ പെൺകുട്ടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് വരുന്നത്. ജോലി നഷ്ടപ്പെട്ട യുവതിയെ പിന്തുണച്ച് പലരും രംഗത്തു വരുന്നുണ്ട്. കമ്പനി പിരിച്ചുവിടൽ നോട്ടീസ് കൊടുത്തത് ഉചിതമായെന്നു പറയുന്നവരുമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP