Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടാപ്പിങുകാരൻ കാട്ടുപന്നിയുടെ കുത്തേറ്റ് മരിച്ചു; പന്നിയും സമീപത്ത് ചത്ത നിലയിൽ; മൃതദേഹവം മാറ്റാൻ സമ്മതിക്കാതെ റാന്നി തെക്കോപ്പുറത്ത് നാട്ടുകാരുടെ ഉപരോധം

ടാപ്പിങുകാരൻ കാട്ടുപന്നിയുടെ കുത്തേറ്റ് മരിച്ചു; പന്നിയും സമീപത്ത് ചത്ത നിലയിൽ; മൃതദേഹവം മാറ്റാൻ സമ്മതിക്കാതെ റാന്നി തെക്കോപ്പുറത്ത് നാട്ടുകാരുടെ ഉപരോധം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ടാപ്പിങിന് പോയ വയോധികനെ നാട്ടിലിറങ്ങിലയ കാട്ടുപന്നി കുത്തിക്കൊന്നു. സമീപത്തായി പന്നിയും ചത്ത നിലയിൽ. വയോധികന്റെ മൃതദേഹം മാറ്റാൻ കഴിയില്ലെന്ന് പറഞ്ഞ് നാട്ടുകാരുടെ ഉപരോധം.റാന്നി തെക്കേപ്പുറം മേലേപ്പുരയിൽ മാത്തുക്കുട്ടി (65)യെയാണ് മരിച്ച നിലയിൽ കണ്ടത്. ഇന്ന് രാവിലെ എട്ടുമണിയോടെ അയൽവാസിയായ ആനപ്പാറയിൽ ഡോ: ബിനുവിന്റെ വീട്ടുമുറ്റത്താണ് സംഭവം. റബർ ടാപ്പിങിനു പോയ മാത്തുക്കുട്ടിയെ പന്നി കുത്തി വീഴ്‌ത്തുകയായിരുന്നു.

സമീപത്തു തന്നെ പന്നിയേയും ചത്ത നിലയിൽ കണ്ടെത്തി . മാത്തുക്കുട്ടിയുടെ മൃതദേഹം ആശുപത്രിയിലേക്കു മാറ്റാനുള്ള ശ്രമം രോഷാകുലരായ നാട്ടുകാർ തടഞ്ഞിരിക്കുകയാണ്. വനപാലകരോ തഹസീൽദാരോ എത്തിയ ശേഷം മാത്രമേ മൃതദേഹം കൊണ്ടുപോകാൻ അനുവദിക്കുകയുള്ളുവെന്നാണ് നാട്ടുകാരുടെ നിലപാട്. മേഖലയിൽ വന്യമൃഗശല്യം ഏറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇവിടെ തന്നെ പുലിയെ കണ്ടുവെന്ന് അഭ്യൂഹം പരന്നിരുന്നു. പുലിയുടേതെന്ന് കരുതുന്ന കാൽപ്പാടുകളും കണ്ടെത്തി.

രണ്ടാഴ്ചയിലേറെയായി റാന്നി കോളജിന്റെ മറുമലയിലെ ആനത്തടം മേഖലയിൽ പുലിയുടെ സാന്നിധ്യം അവകാശപ്പെട്ട് നിരന്തരം വാട്ട്സ്ആപ്പിലും മറ്റും വാർത്ത പ്രചരിച്ചു വരികയായിരുന്നു. ചിലർ ഇതിനു ശക്തി പകരാൻ രാത്രിയിൽ ഇര തേടിയിറങ്ങുന്ന പുലിയുടെ ഫോട്ടോയും വാർത്തയ്ക്ക് ഒപ്പം ചേർത്തു. ആനത്തടത്തിലെ പുലി വാർത്തയിൽ മാത്രമേ ഉള്ളൂവെന്നായിരുന്നു ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിയ വനപാലകരുടെ പക്ഷം. എന്നാൽ ആനത്തടത്തിൽ നിന്നും പുലിയുടെ വാസം നദിക്കു മറുകരയിലുള്ള റാന്നി പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലേക്കു മാറിയെന്നാണ് ഇപ്പോഴത്തെ പ്രചാരണം.

തോട്ടമൺ ഭാഗത്ത് പുലിയെ കണ്ടുവെന്ന പ്രചാരണം അന്വേഷിക്കാൻ ചെന്ന വനപാലകർക്ക് കാര്യമായ ഒരു തെളിവും ലഭിച്ചില്ല. എന്നാൽ ഇന്നലെ തെക്കേപ്പുറം മൂഴിക്കൽ (പുളിക്കൽ) കടവിൽ നിന്നും പുലിയുടേതെന്നു കരുതുന്ന ജീവിയുടെ വ്യക്തമായ കാൽപ്പാട് ലഭിച്ചതോടെ ജനങ്ങളുടെ ആശങ്കയേറി. കാൽപ്പാടിന്റെ ചിത്രം പരിശോധിച്ച വനപാലകർ ഇത് പുലി വർഗത്തിൽപെട്ട ജീവിയുടേതാണെന്ന് സ്ഥിരീകരിച്ചെങ്കിലും പുലിയാണെന്ന് ഉറപ്പിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP