Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അധികാര പദവികളിൽ ഇരിക്കുന്ന സത്രീകളെ ഓർത്ത് സഹതപിക്കുന്നുവെന്ന് ശാരദകുട്ടി; ഫ്രാങ്കോയെ ചോദ്യം ചെയ്യുന്നതിലെ ഒരുക്കങ്ങളിൽ കാണുന്ന ആർഭാടങ്ങൾ ആശങ്കയുണ്ടാക്കുന്നുവെന്നും എഴുത്തുകാരി; പോസ്റ്റ് ചർച്ചയാക്കി സൈബർ ലോകം

കൊച്ചി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയിൽ സമരം ചെയ്യുന്ന സ്ത്രീകളുടെ അടുത്തേക്ക് സർക്കാരിനെ പ്രതിനിധീകരിച്ച് ഒരാൾ പോലും എത്താത്തതിൽ പ്രതിഷേധം രേഖപ്പെടുത്തി എഴുത്തുകാരി ശാരദകുട്ടി. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു സർക്കാരിനെതിരെയുള്ള അവരുടെ പരോക്ഷ പ്രതികരണം.

അവർക്കും സർക്കാരിനു മേൽ അവകാശങ്ങളുണ്ട്. ഫ്രാങ്കോയെ ചോദ്യം ചെയ്യുന്നതിലെ ഒരുക്കങ്ങളിൽ കാണുന്ന ആർഭാടങ്ങൾ ആശങ്കയുണ്ടാക്കുന്നു. തെരുവിൽ സ്ത്രീകൾ നീതിക്കുവേണ്ടി ഉണ്ണാതെയും ഉറങ്ങാതെയും ഇരിക്കുമ്പോൾ അവർക്ക് ഒരാശ്വാസവും ബലവുമായി സർക്കാരിനെ പ്രതിനിധീകരിച്ച് ഒരാൾ പോലും, ഒരു സ്ത്രീ പോലും പന്തലിലെത്തുന്നില്ല എന്നത് നിരാശയുണ്ടാക്കുന്നു.

നിങ്ങൾക്കൊപ്പം ഞങ്ങളുണ്ട് എന്നു പറയാൻ അവസാന നിമിഷത്തിലെങ്കിലും അങ്ങോട്ടു പോകാൻ കഴിയാതിരിക്കുന്ന, അധികാര പദവികളിലിരിക്കുന്ന സ്ത്രീകളെ ഓർത്ത് സഹതാപമുണ്ടെന്നും ശാരദക്കുട്ടി പറഞ്ഞു. പി.ഗീതയ്ക്കും മറ്റു സഹോദരിമാർക്കും അഭിവാദ്യം അർപ്പിച്ച എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു.

പോസ്റ്റിന്റെ പൂർണരൂപം
സമരപ്പന്തലിൽ സ്ത്രീകൾ നിരാഹാരമിരിക്കുമ്പോൾ ഞാനോർക്കുന്നത്, സമയത്തു വേണ്ടത്ര ആഹാരം കഴിക്കാതിരുന്നാൽ കോച്ചി വലിച്ച് പെട്ടെന്നു ഭക്ഷണത്തിന്റെ ആവശ്യം വിളിച്ചു പറയുന്ന എന്റെ കൈകാലുകളെക്കുറിച്ചാണ്.നിരാഹാരമിരിക്കുന്ന സഹോദരിമാരുടെ കൈകാലുകൾ കോച്ചിപ്പിടിക്കുന്നുണ്ടാകും. നാൽപതു കഴിഞ്ഞ സ്ത്രീയുടെ ശരീരം വഴിയേ പോകുന്ന എല്ലാത്തരം രോഗങ്ങളെയും കാന്തം പോലെ വലിച്ചെടുക്കും.

സമയത്ത് വെള്ളം കുടിക്കാതിരുന്നാൽ മൂത്രനാളികളിൽ പഴുപ്പുണ്ടാവുകയും അസഹ്യമായ വേദന കൊണ്ട് നീറുകയും ചെയ്യും.. മൂത്രമൊഴിക്കുമ്പോൾ അയ്യോ എന്ന് അലറിക്കരഞ്ഞു പോകും. ഒരിക്കലെങ്കിലും അതനുഭവിച്ചിട്ടുള്ളവർ നിരാഹാരമിരിക്കുന്ന സ്ത്രീകളെ കാണുമ്പോൾ ആ വേദന സ്വന്തം ശരീരത്തിലനുഭവിക്കും. ഞാനതനുഭവിക്കുന്നുണ്ട്

അവർക്കും സർക്കാരിനു മേൽ അവകാശങ്ങളുണ്ട്. ഫ്രാങ്കോയെ ചോദ്യം ചെയ്യുന്നതിലെ ഒരുക്കങ്ങളിൽ കാണുന്ന ആർഭാടങ്ങൾ ആശങ്കയുണ്ടാക്കുന്നു. തെരുവിൽ സ്ത്രീകൾ നീതിക്കുവേണ്ടി ഉണ്ണാതെയും ഉറങ്ങാതെയും ഇരിക്കുമ്പോൾ അവർക്ക് ഒരാശ്വാസവും ബലവുമായി സർക്കാരിനെ പ്രതിനിധീകരിച്ച് ഒരാൾ പോലും, ഒരു സ്ത്രീ പോലും പന്തലിലെത്തുന്നില്ല എന്നത് നിരാശയുണ്ടാക്കുന്നു.

നിങ്ങൾക്കൊപ്പം ഞങ്ങളുണ്ട് എന്നു പറയാൻ അവസാന നിമിഷത്തിലെങ്കിലും അങ്ങോട്ടു പോകാൻ കഴിയാതിരിക്കുന്ന, അധികാര പദവികളിലിരിക്കുന്ന സ്ത്രീകളെ ഓർത്ത് സഹതാപമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP