Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വാരണാസിയിലെത്തിയ പ്രധാനമന്ത്രിയെ കാണാൻ കഴിഞ്ഞില്ല; മനംനൊന്ത യുവതി ബസ്സിന് തീകൊളുത്തി: ഉത്തർ പ്രദേശിനെ വിഭജിക്കണമെന്നും പൂർവാഞ്ചൽ സംസ്ഥാനം രൂപീകരിക്കണമെന്നും ആവശ്യപ്പെട്ട് ബസിന് തീ കൊളുത്തിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു

വാരണാസിയിലെത്തിയ പ്രധാനമന്ത്രിയെ കാണാൻ കഴിഞ്ഞില്ല; മനംനൊന്ത യുവതി ബസ്സിന് തീകൊളുത്തി: ഉത്തർ പ്രദേശിനെ വിഭജിക്കണമെന്നും പൂർവാഞ്ചൽ സംസ്ഥാനം രൂപീകരിക്കണമെന്നും ആവശ്യപ്പെട്ട് ബസിന് തീ കൊളുത്തിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു

വാരണാസി: പ്രധാനമന്ത്രിയെ കാണാൻ കഴിയാത്തതിന്റെ വിഷമത്തിൽ യുവതി ബസിന് തീ കൊളുത്തിയ യുവതി അറസ്റ്റിൽ. വാരണാസിയിലാണ് സംഭവം. എന്നാൽ തീ പടർന്ന് പിടിക്കുന്നതിന് മുമ്പ് തന്നെ യാത്രക്കാരെയെല്ലാം സുരക്ഷിതമായി ബസിൽ നിന്നും പുറത്തിറക്കി. ഉത്തർ പ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ആഡംബര ബസിനാണ് യുവതി തീവെച്ചത്.

വന്ദന രഘുവംശി എന്ന യുവതിയെ ആണ് സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തർ പ്രദേശിനെ വിഭജിച്ച് പൂർവാഞ്ചൽ സംസഥാനം വേണം എന്നതാണ് യുവതിയുടെ ആവശ്യം. കന്റോൺമെന്റ് ബസ് സ്‌റ്റേഷന് സമീപം ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത്.
യുവതി ബസിന് പെട്രോൾ ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നെന്ന് സാക്ഷികൾ പറയുന്നു.

തീപടർന്ന് പിടിച്ചതോടെ വോൾവോ ബസ് കത്തിപ്പോയി. അഗ്നിരക്ഷാ ശമന സേന ഒരു മണിക്കൂറിലധികം പരിശ്രമിച്ചാണ് ബസിലെ തീയണച്ചത്. തന്റെ ഡിമാൻഡ് അംഗീകരിക്കണം എന്നാവശ്യപ്പെട്ട് പെൺകുട്ടി ഓഗസ്റ്റ് 15 മുതൽ ഉപവാസം ഇരിക്കുകയാണ്. ഓഗസ്റ്റ് 29ന് പെൺകുട്ടിയുടെ നില ഗുരുതരമാവുകയും ചെയ്തിരുന്നു. നരേന്ദ്ര മോദി പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വാരണാസിയിൽ എത്തിയിരുന്നു. പ്രധാനമന്ത്രിയെ കാണാൻ യുവതി ശ്രമം നടത്തിയിരുന്നു. ഇത് സാധിക്കാത്തതിലുള്ള മനോവിഷമത്തിലാണ് യുവതി ബസിന് തീയിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP