Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ത്രിപുര മുഖ്യന് വധഭീഷണിയെന്ന് ബിജെപി; ത്രിപുരയെ മയക്കുമരുന്ന് രഹിത സംസ്ഥാനമാക്കി മാറ്റാനുള്ള ബിപ്ലവ്കുമാറിന്റെ പ്രവർത്തനങ്ങളാണ് മയക്കുമരുന്ന് മാഫിയയെ പ്രകോപിപ്പിച്ചതെന്നും ബിജെപി നേതാക്കൾ; പ്രതികരിക്കാൻ തയാറാകാതെ പൊലീസ് വൃത്തങ്ങൾ

ത്രിപുര മുഖ്യന് വധഭീഷണിയെന്ന് ബിജെപി; ത്രിപുരയെ മയക്കുമരുന്ന് രഹിത സംസ്ഥാനമാക്കി മാറ്റാനുള്ള ബിപ്ലവ്കുമാറിന്റെ പ്രവർത്തനങ്ങളാണ് മയക്കുമരുന്ന് മാഫിയയെ പ്രകോപിപ്പിച്ചതെന്നും ബിജെപി നേതാക്കൾ; പ്രതികരിക്കാൻ തയാറാകാതെ പൊലീസ് വൃത്തങ്ങൾ

അഗർത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബിന് മ്യാന്മാർ കേന്ദ്രമായി പ്രവർത്തിക്കുന്ന മയക്കമരുന്ന് മാഫിയയിൽ നിന്ന് വധഭീഷണി ഉള്ളതായി ബിജെപി സംസ്ഥാനനേതൃത്വം. എന്നാൽ ഈ വിഷയത്തിൽ പൊലീസ് വൃത്തങ്ങൾ ഇതുവരെ പ്രതികരിക്കാൻ കൂട്ടാക്കിയിട്ടില്ല. 

ത്രിപുരയെ മയക്കുമരുന്ന് രഹിത സംസ്ഥാനമാക്കി മാറ്റാനുള്ള ബിപ്ലവ്കുമാറിന്റെ പ്രവർത്തനങ്ങളാണ് മയക്കുമരുന്ന് മാഫിയയെ പ്രകോപിപ്പിച്ചതെന്നും ബിജെപി നേതാക്കൾ അവകാശപ്പെട്ടു.മ്യാന്മറിൽനിന്നുള്ള ലഹരി മാഫിയയാണ് ത്രിപുര മുഖ്യമന്ത്രിയെ വകവരുത്താൻ ശ്രമിക്കുന്നതെന്ന് ബിജെപി നേതാവ് രത്തൻ ചക്രബർത്തി ആരോപിച്ചു

ഏത് സാഹചര്യത്തിലായാലും മുഖ്യമന്ത്രിയുടെ സുരക്ഷാസംവിധാനങ്ങളിൽ കുറവ് വരുത്താൻ പാടില്ലെന്നും ബിജെപി നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ആറ് മാസത്തിനിടെ 50,000 കിലോയിലധികം കഞ്ചാവ് ഉല്പന്നങ്ങളും വിവിധ തരം ലഹരിമരുന്നുകളും ത്രിപുരയിൽ നിന്ന് പിടികൂടിയതായാണ് റിപ്പോർട്ട്. വിവിധ സംഭവങ്ങളിലായി 120ലധികം ആളുകൾ അറസ്റ്റിലാവുകയും ചെയ്തിരുന്നു.

മ്യാന്മാറിൽ നിന്നുള്ള മയക്കുമരുന്ന് മാഫിയ ബിപ്ലവ്കുമാറിനെ വധിക്കാൻ പദ്ധതിയിടുന്നുണ്ടെന്ന റിപ്പോർട്ട് കേന്ദ്രആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന് ലഭിച്ചിട്ടുണ്ട് എന്നാണ് ബിജെപി നേതാവും മുൻ മന്ത്രിയുമായ രത്തൻ ചക്രബർത്തി പറഞ്ഞത്. പാർട്ടിവൃത്തങ്ങൾക്കും ഇതു സംബന്ധിച്ച സൂചനകൾ ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP