Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202407Tuesday

ആളെ തിരിച്ചറിയാതിരിക്കാൻ ഫ്രാങ്കോയുടെ യാത്ര വിഗ് ധരിച്ച്; ചോദ്യം ചെയ്യലിന് ശേഷം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ താമസിക്കുന്ന ഹോട്ടലിലെത്തിയ മറുനാടൻ റിപ്പോർട്ടർക്ക് അനുയായികളുടെ ഭീഷണി; നീയൊക്കെ ബിഷപ്പിന്റെ ചോര നന്നായി കുടിച്ചോളു എന്നും വെട്ടിക്കീറുമെന്നും ഫ്രാങ്കോയുടെ ഡ്രൈവർ; ജലന്ധർ മെത്രാൻ ചോദ്യം ചെയ്യലിന് ശേഷം വിശ്രമിക്കുന്നത് മരടിലെ ആഡംബര ഹോട്ടലായ ക്രൗൺ പ്ലാസയിൽ; സ്യൂട്ട് റൂമിൽ കഴിയുന്ന ബിഷപ്പിന് പ്രൈവറ്റ് സെക്യൂരിറ്റി ഫോഴ്‌സും

ആളെ തിരിച്ചറിയാതിരിക്കാൻ ഫ്രാങ്കോയുടെ യാത്ര വിഗ് ധരിച്ച്; ചോദ്യം ചെയ്യലിന് ശേഷം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ താമസിക്കുന്ന ഹോട്ടലിലെത്തിയ മറുനാടൻ റിപ്പോർട്ടർക്ക് അനുയായികളുടെ ഭീഷണി; നീയൊക്കെ ബിഷപ്പിന്റെ ചോര നന്നായി കുടിച്ചോളു എന്നും വെട്ടിക്കീറുമെന്നും ഫ്രാങ്കോയുടെ ഡ്രൈവർ; ജലന്ധർ മെത്രാൻ ചോദ്യം ചെയ്യലിന് ശേഷം വിശ്രമിക്കുന്നത് മരടിലെ ആഡംബര ഹോട്ടലായ ക്രൗൺ പ്ലാസയിൽ; സ്യൂട്ട് റൂമിൽ കഴിയുന്ന ബിഷപ്പിന് പ്രൈവറ്റ് സെക്യൂരിറ്റി ഫോഴ്‌സും

അർജുൻ സി വനജ്

കൊച്ചി: അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി ചോദ്യം ചെയ്യലിന്റെ ഒന്നാം ദിവസം പൂർത്തിയാക്കിയ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ആളുകൾ തിരിച്ചറിയാതിരിക്കാൻ സഞ്ചരിക്കുന്നത് വേഷ പ്രച്ഛന്നനായി. തലയിൽ വിഗ്ഗ് വച്ചാണ് ജലന്ധർ മെത്രാൻ ചോദ്യം ചെയ്യലിന് ശേഷം രഹസ്യ കേന്ദ്രത്തിലേക്ക് മാറിയത്. ഇപ്പോൾ ബിഷപ്പ് കഴിയുന്നത് അതീവ സുരക്ഷയിൽ കൊച്ചി മരടിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ. പ്രൈവറ്റ് പ്രൊട്ടക്ഷൻ ഫോഴ്സിന്റെ സംരക്ഷണയിൽ ആണ് മെത്രാന്റെ ഒളിവ് ജീവിതം.

ഹോട്ടലിന് പുറത്ത് കേരള പൊലീസിന്റെ വൻസംഘം തന്നെ സുരക്ഷ ഒരുക്കുന്നുണ്ട്. പ്രതിഷേധമോ മറ്റ് സംഘർഷമോ ഭയന്നാണ് ഇചത്രയും സുരക്ഷ ഒരുക്കിയിരിക്കുന്നത്. താമസക്കാരല്ലാതെ ആരെയും കടത്തി വിടുന്നില്ല. മരട് പൊലീസും പ്രൈവറ്റ് സെക്യൂരിറ്റിയും സുരക്ഷ ഒരുക്കുന്നു.സ്പെഷ്യൽ ബ്രാഞ്ചുംം ഷാഡോ പൊലീസും മഫ്തിയിൽ. മാധ്യമപ്രവർത്തകരെ കടത്തിവിടുന്നില്ല.ബിഷപ്പ് വേഷം മാറിയാണ് ഹോട്ടലിൽ എത്തിയതെന്ന് ജീവനക്കാർ പറയുന്നു. ജീൻസും ടീഷർട്ടും ധരിച്ച്. ബ്ലൂ ജീൻസും വൈറ്റ് ടീഷർട്ടും ഭക്ഷണം റൂമിലേക്ക് എത്തിക്കുന്നു. ഹോട്ടലിന് അതീവ സുരക്ഷ. രാവിലെ ലോബിയിൽ വന്നിരുന്നു. ആരും തിരിച്ചറിഞ്ഞില്ല. 11 ാം നിലയ്ക്ക് മുകളിലാണ് ബിഷപ്പ് താമസിക്കുന്ന സ്യൂട്ട് റൂം.

ബിഷപ്പ് താമസിക്കുന്ന ഹോട്ടലിലേക്ക് എത്തിയ മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ അർജുൻ സി വനജിനെ ബിഷപ്പിന്റെ അനുയായികൾ ഭീഷണിപ്പെടുത്തുകയും ചെയ്തു. നീയൊക്കെ ബിഷപ്പിന്റെ ചോര നന്നായിട്ട് കുടിച്ചോ. നിന്നെയൊന്നും വെച്ചേക്കത്തില്ല. എല്ലാത്തിനേയും വെട്ടിക്കീറും എന്നായിരുന്നു ബിഷപ്പിന്റെ ഡ്രൈവറുടെ ഭീഷണി. ബിഷപ്പിനെ മാധ്യമങ്ങളിൽ നിന്നും രക്ഷിക്കുവാൻ വേണ്ടി വലിയ രീതിയിലുള്ള തയ്യാറെടുപ്പുകൾ തന്നെയാണ് അനുയായികൾ സ്വീകരിച്ചത്.

ഹോട്ടൽ ക്രൗൺ പ്ലാസയിൽ താാമസക്കാർക്കല്ലാതെ മറ്റാർക്കും തന്നെ പ്രവേശനം അനുവദിച്ചിരുന്നില്ല. ഇവിടേക്കാണ് മറുനാടൻ പ്രതിനിധി എത്തിയത്. സംശയം തോന്നുന്നവരെ വളരെ കൃത്യമായി തന്നെ ബിഷപ്പിന്റെ അനുയായികൾ നിരീക്ഷിക്കുന്നുമുണ്ടായിരുന്നു. ഇതിനായ് സ്വകാര്യ സെക്യൂരിറ്റി വിഭാഗവും അവിടെ തമ്പടിക്കുന്നുണ്ട്. ഹോട്ടലിലേക്ക് വരുന്ന ഒരോരുത്തരേയും കൃത്യമായി വീക്ഷിക്കാൻ പ്രത്യേക നിർദ്ദേശം തന്നെ സ്വകാര്യ സെക്യൂരിറ്റി ഫോഴ്‌സിന് നൽകിയിരുന്നതായിട്ടാണ് വിവരം.

ബിഷപ്പ് കഴിയുന്ന സ്യൂട്ട് റൂമിലേക്ക് ഭക്ഷണം എത്തിക്കാൻ പോലും ജീവനക്കാർക്ക് അനുമതിയുണ്ടായിരുന്നില്ല. സുരക്ഷ ഫോഴ്‌സും ബിഷപ്പിന്റെ അനുയായികളും ചേർന്നാണ് ഇത് മുറിയിലേക്ക് പോലും എത്തിച്ചത്. ഇതുൾപ്പടെയുള്ള വിവരങ്ങൾ ശേഖരിച്ചതും ബിഷപ്പ് ഹോട്ടലിൽ കഴിയുന്ന ദൃശ്യങ്ങൾ എടുത്തതിനുമാണ് മറുനാടൻ മലയാളി റിപ്പോർട്ടർക്ക് അനുയായികളുടെ ഭീഷണി നേരിേണ്ടി വന്നത്.

ഏഴ് മണിക്കൂറോളം ചോദ്യം ചെയ്തെങ്കിലും ഇന്ന് അറസ്റ്റ് നടന്നില്ല. ചോദ്യം ചെയ്യൽ പൂർത്തിയായിട്ടില്ലെന്നും നാളെ രാവിലെ 11ന് രണ്ടാംഘട്ട ചോദ്യം ചെയ്യൽ ആരംഭിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ഇന്ന് രാവിലെ തുടങ്ങിയ ചോദ്യം ചെയ്യൽ ഏഴ് മണിക്കൂറോളം നീണ്ടു നിന്നു. ചോദ്യം ചെയ്യലിൽ താൻ നിരപരാധിയെന്ന വാദം ജലന്തർ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ ആവർത്തിച്ചു. പരാതിക്കാരിയായ കന്യാസ്ത്രീ പറഞ്ഞ ദിവസങ്ങളിൽ മഠത്തിൽ താമസിച്ചിട്ടില്ലെന്ന് അന്വേഷണ സംഘത്തോട് ചോദ്യം ചെയ്യലിനിടെ ബിഷപ് പറഞ്ഞു.

പീഡന പരാതിക്കു പിന്നിൽ ദുരുദ്ദേശ്യമാണുള്ളത്. ചോദ്യാവലി പ്രകാരം തന്നെ മറുപടി വേണമെന്ന് ബിഷപിനോട് അന്വേഷണ സംഘം ആവശ്യപ്പെട്ടു. രാവിലെ പതിനൊന്നരയോടെ ആരംഭിച്ച ചോദ്യം 6.30 വരേ തുടർന്നു. കോട്ടയം എസ്‌പി ഹരിശങ്കറും വൈക്കം ഡിവൈഎസ്‌പി കെ.സുഭാഷുമാണ് ബിഷപ്പിനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിന് ശേഷം പുറത്തേക്ക് വന്ന ബിഷപ്പിന് നേരെ എഐവൈഎഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ കരിങ്കോടി വീശി. പ്രതിഷേധക്കാർ വാഹനത്തിൽ അടിക്കുകയും ചെയ്തു.

അതിനിടെ, കേസിൽ പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരിയെ ആശുപത്രിയിലേക്കു മാറ്റി. ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊച്ചിയിലെ സമരപ്പന്തലിൽ നിരാഹാരത്തിലായിരുന്ന ഇവരെ ആരോഗ്യനില മോശമായതിനെത്തുടർന്ന് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ആശുപത്രിയിലും നിരഹാരം തുടരുമെന്ന് സഹോദരി അറിയിച്ചു.

ജലന്ധറിൽ നിന്ന് കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ ബിഷപ് രാവിലെ 11 മണിയോടെയാണ് പൊലീസ് അകമ്പടിയോടെ തൃപ്പൂണിത്തുറ ്രൈകംബ്രാഞ്ച് ഓഫിസിൽ ഹാജരായത്. പത്തുമണിക്ക് ഹാജരാകാനായിരുന്നു ബിഷപ്പിനു ലഭിച്ച നിർദ്ദേശം. ്രൈകംബ്രാഞ്ച് ഓഫിസിലെ ഹൈടെക് ചോദ്യം ചെയ്യൽ മുറിയിലാണ് ബിഷപ്പിനെ ചോദ്യം ചെയ്യാൻ സൗകര്യം ഒരുക്കിയത്. തൃശൂർ അയ്യന്തോളിലുള്ള സഹോദരനും ബിസിനസുകാരനുമായ ഫിലിപ്പിന്റെ വീട്ടിൽ നിന്നാണ് ബിഷപ് രാവിലെ തൃപ്പൂണിത്തുറയിലേക്കു തിരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP