Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാക്കിസ്ഥാനെ എറിഞ്ഞിട്ട് അനായാസ ജയം നേടി ഇന്ത്യ; ചിരവൈരികളെ തകർത്തത് 8 വിക്കറ്റിന്; രോഹിത് ശർമ്മയ്ക്ക് അർധ സെഞ്ച്വറി; ഭുവനേശ്വർ കുമാറിനും കേദാർ ജാദവിനും മൂന്ന് വിക്കറ്റ് വീതം; ഭുവനേശ്വർ കുമാർ കളിയിലെ താരം

പാക്കിസ്ഥാനെ എറിഞ്ഞിട്ട് അനായാസ ജയം നേടി ഇന്ത്യ; ചിരവൈരികളെ തകർത്തത് 8 വിക്കറ്റിന്; രോഹിത് ശർമ്മയ്ക്ക് അർധ സെഞ്ച്വറി; ഭുവനേശ്വർ കുമാറിനും കേദാർ ജാദവിനും മൂന്ന് വിക്കറ്റ് വീതം; ഭുവനേശ്വർ കുമാർ കളിയിലെ താരം

സ്പോർട്സ് ഡെസ്‌ക്‌

ദുബായ്: ക്രിക്കറ്റ് ലോകം കാത്തിരുന്ന ആവേശപ്പോരാട്ടത്തിൽ പാക്കിസ്ഥാനെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായി സൂപ്പർ ഫോറിലേക്ക്. 163 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ അർധ സെഞ്ച്വറിയുടെ മികവിലാണ് 29 ഓവറിൽ അനായാസ ജയം നേടിയത്. ധവാൻ 46ഉം റായുഡു ദിനേശ് കാർത്തിക് എന്നിവർ 31 റൺസ് വീതവും നേടി.ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാൻ 43.1 ഓവറിൽ 162 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു.

മൂന്നു വിക്കറ്റ് വീതം വീഴ്‌ത്തിയ ഭുവനേശ്വർ കുമാർ, കേദാർ ജാദവ് എന്നിവരാണ് പാക്കിസ്ഥാനെ താരതമ്യേന ചെറിയ സ്‌കോറിൽ ഒതുക്കിയത്. ജസ്പ്രീത് ബുമ്ര രണ്ടും കുൽദീപ് യാദവ് ഒരു വിക്കറ്റും വീഴ്‌ത്തി. പാക്ക് നിരയിൽ ആകെ നാലു പേർക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ.

62 പന്തിൽ ആറു ബൗണ്ടറികളോടെ 47 റൺസെടുത്ത ബാബർ അസമാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറർ. ശുഐബ് മാലിക്ക് 67 പന്തിൽ ഒരു ബൗണ്ടറിയും ഒരു സിക്സും സഹിതം 43 റൺസെടുത്തു. മൂന്നാം വിക്കറ്റിൽ മാലിക്ക്അസം സഖ്യം കൂട്ടിച്ചേർത്ത 82 റൺസാണ് പാക്ക് സ്‌കോർ 150 കടത്തിയത്. ബോളിങ്ങിനിടെ പരുക്കേറ്റ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ തിരിച്ചുകയറിയത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. പാണ്ഡ്യയ്ക്ക് പുറത്തിനു പരുക്കേറ്റതായി ബിസിസിഐ സ്ഥിരീകരിച്ചിട്ടുണ്ട്. പരുക്കിന്റെ ഗൗരവം വ്യക്തമല്ല

നേരത്തെ ഹോങ്കോങിനെ പരാജയപ്പെടുത്തിയ പാക്കിസ്ഥാനും സൂപ്പർ ഫോറിൽ പ്രവേശിച്ചിരുന്നു. ഗ്രൂപ്പ് ബിയിൽ നിന്നും ബംഗ്ലാദേശ് അഫ്ഗാനിസ്ഥാൻ എന്നിവരും സൂപ്പർ ഫോറിൽ എത്തിയിട്ടുണ്ട്. രണ്ട മത്സരങ്ങളും തോറ്റ ശ്രീലങ്ക ഹോങ്കോങ് എന്നിവർ നേരത്തെ തന്നെ പുറത്തായിരുന്നു. നാളെ നടക്കുന്ന ബംഗ്ലാദേശ് അഫ്ഗാനിസ്ഥാൻ അവസാന ഗ്രൂപ്പ് ബി മത്സരത്തിൽ ജയിക്കുന്നവർ ഒന്നാം സ്ഥാനക്കാരായി സൂപ്പർ ഫോറിലെത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP