Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുതിയ ഭാരവാഹികളെ തീരുമാനിച്ചതിനുപിന്നാലെ കോൺഗ്രസിൽ അടി തുടങ്ങി; ചെന്നിത്തല സ്വാഗതം ചെയ്യുമ്പോൾ അതൃപ്തി തുറന്ന് പറഞ്ഞ് കെ സുധാകരൻ; എഐസിസി തീരുമാനം അറിയില്ല; പുതിയ സ്ഥാനം ഏറ്റെടുക്കുന്നത് തീരുമാനമായിട്ടില്ല; കുത്തിക്കുത്തി ചോദിച്ച് കെളുത്താൻ നോക്കേണ്ടെന്ന് ക്ഷുഭിതനായി മാധ്യമ പ്രവർത്തകനോട് മറുപടിയും; സുധാകരന്റെ നീക്കത്തിൽ നോട്ടമിട്ട് ബിജെപിയും

പുതിയ ഭാരവാഹികളെ തീരുമാനിച്ചതിനുപിന്നാലെ കോൺഗ്രസിൽ അടി തുടങ്ങി; ചെന്നിത്തല സ്വാഗതം ചെയ്യുമ്പോൾ അതൃപ്തി തുറന്ന് പറഞ്ഞ് കെ സുധാകരൻ; എഐസിസി തീരുമാനം അറിയില്ല; പുതിയ സ്ഥാനം ഏറ്റെടുക്കുന്നത് തീരുമാനമായിട്ടില്ല; കുത്തിക്കുത്തി ചോദിച്ച് കെളുത്താൻ നോക്കേണ്ടെന്ന് ക്ഷുഭിതനായി മാധ്യമ പ്രവർത്തകനോട് മറുപടിയും; സുധാകരന്റെ നീക്കത്തിൽ നോട്ടമിട്ട് ബിജെപിയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലെ പുതിയ കെപിസിസി ഭാരവാഹികളെ തീരൂമാനിച്ച വാർത്ത പുറത്തുവന്നതിന് പിന്നാലെ കോൺഗ്രസിൽ വീണ്ടും ഗ്രൂപ്പുപോര്. തീരുമാനം ഐ ഗ്രൂപ്പും എ ഗ്രൂപ്പും സ്വാഗതം ചെയ്യുമ്പോൾ കെ സുധാകാരൻ അടക്കമുള്ള മൂന്നാംഗ്രൂപ്പ് ശക്തമായ പ്രതിഷേധത്തിലാണ്. കെപിസിസി പ്രസിഡന്റാവുമെന്ന് പൊതുവെ കരുതിയ സുധാകരൻ ഹൈക്കമാൻഡ് തീരുമാനത്തിൽ അങ്ങേയറ്റം അസ്വസ്ഥനാണ്. രാത്രി ഈ വാർത്തയിൽ പ്രതികരണം ആരായാനെത്തിയ ഏഷ്യാനെറ്റ് റിപ്പോർട്ടറോട് ക്ഷോഭത്തോടെയായിരുന്നു സുധാകരന്റെ പ്രതികരണം. വർക്കിങ്ങ് പ്രസിഡന്റിന്റെ പുതിയ സ്ഥാനം ഏറ്റെടുക്കാനില്ലെന്നും സുധാകരൻ സൂചന നൽകി.

സുധാകരന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. 'എഐസിസിയുടെ തീരുമാനത്തെക്കുറിച്ച് എനിക്ക് അറിയില്ല. എഐസിസി തീരുമാനിച്ചാൽ നമുക്ക് അല്ല എന്ന് പറയാൻ കഴിയില്ലല്ലോ. അതാണ് ഒരു പാർട്ടിക്കാരന്റെ ബാധ്യത. അതിൽ എന്റെ അഭിപ്രായത്തിന് എന്താണ് വില.'- സുധാകരൻ ചോദിച്ചു. പുതിയ ടീം ആയിരിക്കുമോ പാർട്ടിയെ നയിക്കുക എന്ന ലേഖകന്റെ ചോദ്യത്തിന് അതെയെന്നും, സഹകരിക്കുമോ എന്ന ചോദ്യത്തിന് ഈ ടീമിൽ ഞാൻ ഉണ്ടോ ഇല്ലയോ എന്ന് തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം മറുപടി നൽകി. ഇങ്ങനെ കുത്തിക്കുത്തി ചോദിച്ച് തന്നെ 'കെളുത്താൻ' നോക്കേണ്ടെന്നും സുധാകരൻ ക്ഷോഭത്തോടെ വ്യക്തമാക്കി.ഹൈക്കമാൻഡിനോടുള്ള നീരസം അദ്ദേഹത്തിന്റെ വാക്കുകളിൽ വ്യക്തമായിരുന്നു.

അതേസമയം പ്രതിപക്ഷ നേതാവ് ചെന്നിത്തലയടക്കമുള്ളവർ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്തു. എല്ലാ സീനിയർ നേതാക്കളെയും കൂട്ടിയിണക്കിയ ലിസ്റ്റാണ് ഇതെന്നുമെന്നും, പാർലിമെന്റ് തെരഞ്ഞെടുപ്പിൽ പാർട്ടിയെ ഊർജ്ജസ്വലമായി നയിക്കാൻ പുതിയ നേതൃത്വത്തിന് കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു. കെ സുധാകരനൻ ഉറച്ച കോൺഗ്രസുകാരനാണെന്നും അദ്ദേഹം ഉൾപ്പെടെ എല്ലാവരും തീരുമാനം അഗീകരിക്കുമെന്നും ചെന്നിത്തല വ്യക്താമക്കി. അതേസമയം സുധാകരന്റെ അതൃപ്തിയിൽ പ്രതീക്ഷ മുള/dക്കുന്നത് ബിജെപിക്കാണ്.സുധാകരൻ ബിജെപിയിലേക്ക് പോവുന്ന അഭ്യൂഹം നേരത്തെ പലതവണ ഉണ്ടായിട്ടുണ്ട്.പുതിയ സാഹചര്യങ്ങൾ ബിജെപി നേതൃത്വവും ആകാംക്ഷയോടെതാണ് കാത്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP