Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഭർത്താവിന്റെ മദ്യപാനം വീട്ടിൽ സ്ഥിരം വഴക്കിന് കാരണമായി; ഭർത്താവ് വീട്ടിലെത്താൻ വൈകിയതോടെ ഫോൺ വിളിയിൽ വഴക്കായി; പക തീർക്കാൻ കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് യുവതിയും ചാടി; അജ്ഞാതൻ അക്രമിച്ചെന്നത് കെട്ടുകഥ തന്നെ; ഒന്നര വയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്നത് അമ്മ തന്നെ

ഭർത്താവിന്റെ മദ്യപാനം വീട്ടിൽ സ്ഥിരം വഴക്കിന് കാരണമായി; ഭർത്താവ് വീട്ടിലെത്താൻ വൈകിയതോടെ ഫോൺ വിളിയിൽ വഴക്കായി; പക തീർക്കാൻ കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് യുവതിയും ചാടി; അജ്ഞാതൻ അക്രമിച്ചെന്നത് കെട്ടുകഥ തന്നെ; ഒന്നര വയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്നത് അമ്മ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: ചെവ്വൂർ ചെറുവത്തേരിയിൽ ഒന്നര വയസുകാരിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയതിൽ അമ്മയ്‌ക്കെതിരെ കേസെടുത്തു. താഴത്തുവീട്ടിൽ ബിനീഷ്‌കുമാറിന്റെ ഭാര്യയും വാട്ടർ അഥോറിറ്റി ഒല്ലൂർ സെക്ഷനിലെ ജീവനക്കാരിയുമായ രമ്യയ്‌ക്കെതിരെയാണു (33) കൊലക്കുറ്റത്തിനു കേസെടുത്തത്.ഞായർ രാത്രി പതിനൊന്നരയോടെയാണു സംഭവം. വാതിലിൽ തട്ടുന്ന ശബ്ദം കേട്ടു തുറന്നപ്പോൾ ഒരാൾ തന്നെയും മകളെയും ബലമായി കിണറ്റിൽ തള്ളിയിട്ടെന്നായിരുന്നു രമ്യയുടെ മൊഴി. സംശയം തോന്നി പൊലീസ് നടത്തിയ ചോദ്യംചെയ്യലിലാണു മരണകാരണം പുറത്തുവന്നത്.

ബിനീഷ്‌കുമാർ മദ്യപിച്ചു വൈകി വീട്ടിലെത്തുന്നതിന്റെ പേരിൽ ഇവർ വഴക്കിടാറുണ്ട്. സംഭവദിവസം രാത്രി ഭർത്താവ് വരാൻ വൈകിയതോടെ ഫോണിൽ ഇവർ വഴക്കിട്ടു. ഭർത്താവിനോടുള്ള ദേഷ്യം തീർക്കാൻ രമ്യ മകളെയുമെടുത്തു കിണറ്റിൽ ചാടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.പൈപ്പിൽ പിടിച്ചുനിന്ന രമ്യ അൽപനേരം കഴിഞ്ഞു പൈപ്പിൽ പിടിച്ചു മുകളിലേക്കു കയറി. മകളെക്കുറിച്ചോർത്തു കുറ്റബോധം തോന്നിയപ്പോൾ വീണ്ടും ചാടി വെള്ളത്തിൽ തിരഞ്ഞു. ഇതു നിഷ്ഫലമായപ്പോൾ തിരികെ കയറുകയും ഭർത്താവിനെ വിളിച്ചുവരുത്തി കള്ളക്കഥ പറഞ്ഞു ഫലിപ്പിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP