Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നിലം തൊടുന്നതിന് മുമ്പ് ശക്തമായ കാറ്റിൽ വിമാനത്തിന്റെ മുൻവശം മുകളിലേക്കുയർന്നു; ലാൻഡിങ് വേണ്ടെന്ന് വച്ച് വിമാനം മുകളിലേക്ക് പറത്തി അപകടം ഒഴിവാക്കി പൈലറ്റ്; വൻ കൊടുങ്കാറ്റിൽ പെട്ട റ്യാൻഎയർ വിമാനം അപകടത്തിൽ നിന്നും രക്ഷപ്പെടുന്ന വീഡിയോ പുറത്ത്

നിലം തൊടുന്നതിന് മുമ്പ് ശക്തമായ കാറ്റിൽ വിമാനത്തിന്റെ മുൻവശം മുകളിലേക്കുയർന്നു; ലാൻഡിങ് വേണ്ടെന്ന് വച്ച് വിമാനം മുകളിലേക്ക് പറത്തി അപകടം ഒഴിവാക്കി പൈലറ്റ്; വൻ കൊടുങ്കാറ്റിൽ പെട്ട റ്യാൻഎയർ വിമാനം അപകടത്തിൽ നിന്നും രക്ഷപ്പെടുന്ന വീഡിയോ പുറത്ത്

മറുനാടൻ ഡെസ്‌ക്‌

ഡബ്ലിൻ: മണിക്കൂറിൽ 92 മൈൽ വേഗതയിലുള്ള അലി കൊടുങ്കാറ്റ് ബ്രിട്ടനിൽ വീശിയടിച്ചതിനിടെ ഇന്നലെ രാവിലെ ഡബ്ലിൻ എയർപോർട്ടിൽ റ്യാൻഎയർ ജെറ്റ് വിമാനം ലാൻഡ് ചെയ്യാൻ ശ്രമിച്ചത് കടുത്ത പ്രതിസന്ധിക്കിടയാക്കി. ഇതിന്റെ ലാൻഡിങ് ഗിയർ നിലം തൊടുന്നതിന് മുമ്പ് ശക്തമായ കാറ്റിൽ വിമാനത്തിന്റെ മുൻവശം മുകളിലേക്കുയരുകയായിരുന്നു. തുടർന്ന് അപകടം മണത്തറിഞ്ഞ പൈലറ്റ് ലാൻഡിങ് വേണ്ടെന്ന തീരുമാനമെടുത്ത് വിമാനം അതിസാഹസികമായി മുകളിലേക്ക് പറത്തി അപകടം ഒഴിവാക്കുകയായിരുന്നു. ഇത്തരത്തിൽ വൻ കൊടുങ്കാറ്റിൽ പെട്ട റ്യാൻഎയർ വിമാനം അപകടത്തിൽ നിന്നും രക്ഷപ്പെടുന്ന വീഡിയോ ഏവരിലും ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. ബ്രസൽസിൽ നിന്നും വന്ന വിമാനമാണ് ഇത്തരത്തിൽ പ്രതിസന്ധിലായത്.

ശക്തമായ കാറ്റിന്റെ പശ്ചാത്തലത്തിൽ അയർലണ്ടിൽ ഓറഞ്ച് വാണിങ് പുറപ്പെടുവിച്ചിരുന്നു. കാറ്റ് വിതച്ച നാശനഷ്ടത്തെ തുടർന്ന് ഇവിടെ രണ്ടരലക്ഷത്തോളം വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും വൈദ്യുതി ബന്ധം ഇല്ലാതായിരുന്നു. റ്യാൻ എയർ വിമാനം റൺവേയിൽ തൊട്ട് തൊട്ടില്ലെന്ന മട്ടിൽ പറക്കുമ്പോഴായിരുന്നു വിമാനത്തിന്റെ മുൻവശം കടുത്ത കാറ്റ് കാരണം മുകളിലേക്കുയർന്നത്. തുടർന്ന് വിമാനം മുകളിലേക്ക് തന്നെ കുതിച്ചുയരുകയായിരുന്നു. ഈ അവസരത്തിൽ പൈലറ്റ് അതിസാഹസികമായി വിമാനത്തെ മുകളിലേക്ക് നയിക്കുകയും വൻ അപകടം ഒഴിവാക്കുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്.

തുടർന്ന് അടുത്ത ശ്രമത്തിൽ വിമാനം സാധാരണ പോലെ സുരക്ഷിതമായി ഡബ്ലിനിൽ തന്നെ ഇറക്കാനും പൈലറ്റിന് സാധിച്ചു. ഇത്തരത്തിൽ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യാൻ സാധിക്കില്ലെന്ന് ബോധ്യമാവുന്ന അവസ്ഥയിൽ പൈലറ്റുമാർ റൺവേയ്ക്കടുത്ത് നിന്ന് ഇത്തരത്തിൽ വിമാനത്തെ വീണ്ടും മുകളിലേക്ക് പറത്തി വീണ്ടും ലാൻഡ് ചെയ്യിക്കാറുണ്ട്. കടുത്ത കാറ്റ് പോലുള്ള അവസരത്തിൽ വിമാനത്തിന് ലാൻഡ് ചെയ്യാനാവാത്തപ്പോഴും ഇത് അനുവർത്തിച്ച് വരുന്നു. ഇത്തരത്തിൽ വിമാനത്താവളത്തിൽ പ്രശ്നങ്ങളുണ്ടാക്കിയതിന് പുറമെ അലി കൊടുങ്കാറ്റ് കാരണം അയർലണ്ടിൽ ഈ കാറ്റ് വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.'

കാറ്റിൽ മരങ്ങൾ കടപുഴകിയതാണ് വൈദ്യുതി വിതരണത്തിൽ വ്യാപകമായ തടസങ്ങളുണ്ടാക്കിയിരിക്കുന്നത്. കാറ്റ് കാരണമുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചതായും സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു കാരവാൻ മലഞ്ചെരിവിലിടിച്ച് കൗണ്ടി ഗാൽവേയിലെ ക്ലാഡാഗ്ഡഫിൽ ഒരു 50 കാരി മരിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് ശേഷം 20 വയസുള്ള മറ്റൊരാളും കാറ്റിലുണ്ടായ അപകടത്തിൽ മരിച്ചിരുന്നു. നോർത്തേൺ അയർലണ്ടിലെ സ്ലൈവ് ഗുല്ലിയോണിലെ കൺട്രി പാർക്കിൽ മരം ദേഹത്തേക്ക് വീണ് 40 വയസുള്ള ഒരാൾക്ക് പരുക്കുമേറ്റിരുന്നു. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്നതിനായി ക്രൂസ് രാപ്പകൽ യത്നിക്കുന്നുവെന്നാണ് ഇവിടെ പവർ സപ്ലൈക്ക് മേൽനോട്ടം നടത്തുന്ന ഇഎസ്ബി നെറ്റ് വർക്സ് വെളിപ്പെടുത്തുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP