Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കൊല്ലത്ത് ഒരു കാറിലിടിച്ച മറ്റൊരു കാർ ഡ്രൈവറെ കണ്ട് ഞെട്ടി നാട്ടുകാരും പൊലീസും; അപകടമുണ്ടാക്കിയ വാഹനത്തിലെ ഡ്രൈവർക്ക് ഇരു കൈകളുമില്ല; മദ്യപിച്ച യുവാവ് വാഹനമോടിച്ചത് കാലുകളുപയോഗിച്ച്

കൊല്ലത്ത് ഒരു കാറിലിടിച്ച മറ്റൊരു കാർ ഡ്രൈവറെ കണ്ട് ഞെട്ടി നാട്ടുകാരും പൊലീസും; അപകടമുണ്ടാക്കിയ വാഹനത്തിലെ ഡ്രൈവർക്ക് ഇരു കൈകളുമില്ല; മദ്യപിച്ച യുവാവ് വാഹനമോടിച്ചത് കാലുകളുപയോഗിച്ച്

കൊല്ലം: ആശ്രാമം സ്വദേശികളുടെ വാഹനത്തിൽ ഇടിച്ച കാറിന്റെ ഡ്രൈവറെക്കണ്ട് നാട്ടുകാരും പൊലീസും അമ്പരന്നു. കാർ ഓടിച്ചിരുന്ന യുവാവിന് കൈകളില്ല! ജന്മനാ ഇരു കൈകളുമില്ലാത്ത കുന്നിക്കോട് ബോബി ഹൗസിൽ ഷിജു(46)വാണു മദ്യപിച്ച് കാർ ഓടിച്ച് കൊല്ലം ആശ്രാമം സ്വദേശികളുടെ കാറിൽ ഇടിച്ചത്. പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് അഞ്ചിന് കൊല്ലം ആശ്രാമം യൂണിയൻ ഡ്രൈവിങ് സ്‌കൂളിന് മുമ്പിലായിരുന്നു അപകടം. ഇരു കൈകളുമില്ലാത്ത ഷിജു സ്വന്തമായി ഓട്ടോമാറ്റിക് സംവിധാനം തയാറാക്കി കാൽ കൊണ്ടാണ് കാർ ഓടിച്ചിരുന്നത്. കാറിനു മോട്ടോർ വാഹന വകുപ്പിന്റെ അംഗീകാരമില്ലെന്നും ഷിജുവിനു ഡ്രൈവിങ് ലൈസൻസ് ഇല്ലെന്നും പൊലീസ് അറിയിച്ചു. നാലു മാസമായി ഇയാൾ വാഹനം ഓടിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP