Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രണയത്തിന് വീട്ടുകാർ തടസ്സം നിന്നിട്ടും യുവതി ദളിത് യുവാവിനെ വിവാഹം ചെയ്തു; ഇരുവരേയും കൊലപ്പെടുത്താൻ ശ്രമിച്ച് പെൺകുട്ടിയുടെ പിതാവ്; അരിവാളുപയോഗിച്ച് വെട്ടിക്കൊല്ലാൻ ശ്രമിച്ചത് ഹൈദരാബാദ് നഗരത്തിന് നടുവിൽ വെച്ച്; പെൺകുട്ടിയുടെ നില ഗുരുതരം

പ്രണയത്തിന് വീട്ടുകാർ തടസ്സം നിന്നിട്ടും യുവതി ദളിത് യുവാവിനെ വിവാഹം ചെയ്തു; ഇരുവരേയും കൊലപ്പെടുത്താൻ ശ്രമിച്ച് പെൺകുട്ടിയുടെ പിതാവ്; അരിവാളുപയോഗിച്ച് വെട്ടിക്കൊല്ലാൻ ശ്രമിച്ചത് ഹൈദരാബാദ് നഗരത്തിന് നടുവിൽ വെച്ച്; പെൺകുട്ടിയുടെ നില ഗുരുതരം

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: പ്രണയിച്ചു വിവാഹം ചെയ്തതിന് തെലങ്കാനയിൽ യുവാവിനെ വെട്ടിക്കൊന്ന് സംഭവത്തിന്റെ ചൂടാറും മുൻപ് മനസാക്ഷിയെ ഞെട്ടിപ്പിച്ച് കൊണ്ട് വീണ്ടും ജാതികൊലപാതകത്തിന് ശ്രമം.മകൾ ഗളിത് യുവാവിനെ വിവാഹം കഴിച്ചതിലെ പ്രതികാരത്തിൽ അരിവാൾ കൊണ്ട് വെട്ടികൊലപ്പെടുത്താൻ ശ്രമം നടത്തിയിരിക്കുകയാണ് പെൺകുട്ടിയുടെ പിതാവ. ഹൈദരാബാദ് നഗരത്തിൽ വച്ചാണ് സംഭവം നടന്നത്.

പ്രേമത്തിലായിരുന്ന മാധവിയും ദിദ്ലയും കഴിഞ്ഞയാഴ്ചയാണ് വിവാഹിതരായത്. വിവാഹത്തിന് പെൺകുട്ടിയുടെ വീട്ടുകാരുടെ എതിർപ്പുണ്ടായിരുന്നു. പെൺകുട്ടിയുടെ പിതാവ് മനോഹർ ചാരിയാണ് കൊലപാതക ശ്രമം നടത്തിയതെന്നാണ് പൊലീസ് ഭാഷ്യം. ഹൈദരാബാദിൽ ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. മാധവിയും ദിദ്ലയും ബൈക്ക് റോഡിന്റെ വശത്ത് പാർക്ക് ചെയ്ത് അതിലിരുന്ന് സംസാരിക്കുകയായിരുന്നു.

കുറച്ച് സമയത്തിന് ശേഷം മറ്റൊരു ബൈക്ക് വന്ന് ഇവരുടെ ബൈക്കിന് പിന്നിൽ നിർത്തുകയും ഹെൽമറ്റ് ധരിച്ച ഒരാൾ ഇറങ്ങുകയും ചെയ്തു. തുടർന്ന് ബാഗിലുണ്ടായിരുന്ന അരിവാൾ എടുത്ത ദിദ്ലയെ അക്രമിക്കുകയായിരുന്നു. അക്രമത്തിൽ നിലത്ത് വീണ ദിദ്ലയ്ക്ക് ശേഷം ഇയാൾ മാധവിയെയും വെട്ടി. തുടർന്ന് ആളുകൾ ഇടപെടാൻ ശ്രമിച്ചെങ്കിലും അരിവാൾ കാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.

രണ്ട് പേരെയും ഉടൻ ആശുപത്രിയിലെത്തിച്ചു. സന്ദീപ് അപകടനില തരണം ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, മാധവിയുടെ നില ഗുരുതരമായി തുടരുകയാണ്. വിശ്വബ്രാഹ്മിൺ സമുദായത്തിൽപെട്ട മാധവി ദളിത് സമുദായക്കാരനായ സന്ദീപിനെ വിവാഹം ചെയ്തതാണ് പിതാവിനെ ചൊടിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP