Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജയിലിൽ വെച്ചുള്ള പരിചയം വളർന്നപ്പോൾ സുഹൃത്തുക്കളായി; പുറത്തിറങ്ങിയപ്പോൾ ഒരുമിച്ച് നടത്തിയത് നിരവധി ബൈക്ക് മോഷണങ്ങൾ; ഒരു ലക്ഷം രൂപയുടെ പേരിൽ ഉടക്കി പിരിഞ്ഞപ്പോൾ ആകാശിനെ അനു അജു കൊലപ്പെടുത്തിയത് രണ്ടാം ഭാര്യയുടെ ഒത്താശയോടെ: ഒടുവിൽ അനുവിന്റെ ഉപദ്രവം സഹിക്കാതായതോടെ പൊലീസിന് മുന്നിലെത്തിയ ഭാര്യമാർ കൊലപാതക രഹസ്യം വെളിപ്പെടുത്തി: അഞ്ച് മാസം പൊലീസിനെ വട്ടംകറക്കിയ കൊലപാതക കേസി ചുരളഴിഞ്ഞത് ഇങ്ങനെ

ജയിലിൽ വെച്ചുള്ള പരിചയം വളർന്നപ്പോൾ സുഹൃത്തുക്കളായി; പുറത്തിറങ്ങിയപ്പോൾ ഒരുമിച്ച് നടത്തിയത് നിരവധി ബൈക്ക് മോഷണങ്ങൾ; ഒരു ലക്ഷം രൂപയുടെ പേരിൽ  ഉടക്കി പിരിഞ്ഞപ്പോൾ ആകാശിനെ അനു അജു കൊലപ്പെടുത്തിയത് രണ്ടാം ഭാര്യയുടെ ഒത്താശയോടെ: ഒടുവിൽ അനുവിന്റെ ഉപദ്രവം സഹിക്കാതായതോടെ പൊലീസിന് മുന്നിലെത്തിയ ഭാര്യമാർ കൊലപാതക രഹസ്യം വെളിപ്പെടുത്തി: അഞ്ച് മാസം പൊലീസിനെ വട്ടംകറക്കിയ കൊലപാതക കേസി ചുരളഴിഞ്ഞത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഭാര്യമാരുടെ തുറന്ന് പറച്ചിലിൽ പുറത്ത് വന്നത്് ഭർത്താവ് നടത്തിയ അരും കൊലപാതകത്തിന്റെ രഹസ്യം. വലിയതുറ വാട്‌സ് റോഡ് ടി.സി 71/ 641ൽ അനു അജു (27) നടത്തിയ കൊലപാതകമാണ് മാനസാന്തരം വന്ന ഭാര്യമാർ പൊലീസിന് മുമ്പിൽ തുറന്ന് പറഞ്ഞത്. അഞ്ച് മാസം മുമ്പ് നടന്ന കൊലപാതകം പൊലീസിനെ വട്ടം ചുറ്റിച്ചു കൊണ്ടിരിക്കുന്ന തിനിടയിലാണ് പ്രതികൾ സ്വയം പൊലീസിന് മുന്നിൽ വന്ന് ചാടിയത്. കഠിനംകുളം മണക്കാട്ട് വീട്ടിൽ ആകാശിനെ (കൊച്ചുമോൻ22) കൊലപ്പെടുത്തി തമിഴ്‌നാട്ടിലെ ശുചീന്ദ്രത്തുകൊണ്ടുപോയി കത്തിച്ച് മൃതദേഹം ഉപേക്ഷിച്ച കേസിലാണ് പ്രതികളായ അൽഫോൻസ, മകൻ അനു അജു (27), അനുവിന്റെ രണ്ടാം ഭാര്യയും എൻജിനീയറിങ് ബിരുദധാരിയുമായ മണക്കാട് സ്വാഗത് നഗറിൽ രേഷ്മ ബീഗം (27) എന്നിവരെ അറസ്റ്റ് ചെയ്തത്.

അനു അജുവിന്റെ സുഹൃത്തായിരുന്നു ആകാശ്. തമിഴ്‌നാട്ടിലും കേരളത്തിലുമായി ഡസൻകണക്കിന് ബൈക്ക് മോഷണക്കേസുകളിൽ പ്രതികളാണ് കൊല്ലപ്പെട്ട ആകാശും പ്രതി അനു അജുവും. പൂജപ്പുര ജയിലിൽ കഴിയുമ്പോഴാണ് ഇരുവരും പരിചയത്തിലാകുന്നത്. പിന്നീട് പുറത്തിറങ്ങിയപ്പോഴും ഇരുവരും തമ്മിലുള്ള ബന്ധം തുടർന്നു. ഇരുവരും ചേർന്ന് ബൈക്കുകൾ മോഷ്ടിച്ച് വിൽക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തു. ജയിലിൽ നിന്നിറങ്ങിയശേഷം മോഷണ ബൈക്കുകൾ വർക്ക്‌ഷോപ്പിൽ പൊളിച്ചും രൂപമാറ്റം വരുത്തിയും വിറ്റഴിച്ചു. ഒരു പെൺകുട്ടിയുമായി പ്രണയത്തിലായിരുന്ന ആകാശ് അവളെ പീഡിപ്പിച്ച കേസിന്റെ വിചാരണ നേരിട്ടുവരികയായിരുന്നു. കേസാവശ്യത്തിനായി ഒരു ലക്ഷം രൂപ വേണമായിരുന്നു. എന്നാൽ അത് നൽകാൻ അനു അജു തയ്യാറായില്ല. മോഷണ ബൈക്കുകൾ വിറ്റ് ഒരുലക്ഷം രൂപ നൽകാത്തതിന്റെ വിരോധത്തിൽ അനു അജുവിന്റെ കഠിനംകുളത്തെ വാടക വീട് കയറി ആകാശും കൂട്ടരും നടത്തിയ ആക്രമണം നടത്തി. ഇതാണ് കൊലപാതകത്തിന് വഴിവച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

അനുവിനോടുള്ള കലി മൂത്ത ആകാശ് അനുവിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന മോഷണ ബൈക്കുകളുടെ ഫോട്ടോയെടുത്ത് ബ്‌ളാക്ക് മെയിലിങ് പതിവാക്കി. ഇതോടെ ആകാശിനെ ഇല്ലാതാക്കാൻ അനുവും കൂട്ടരും പദ്ധതിയിട്ടു. ഇതിന് അനുവിന്റെ അമ്മയും രണ്ടാം ഭാര്യയും കൂട്ടു നിന്നു. ദുഃഖവെള്ളി ദിവസമായ കഴിഞ്ഞ മാർച്ച് 30ന് വലിയതുറ വേളാങ്കണ്ണി ജംഗ്ഷനിലെ വർക്ക് ഷോപ്പിലായിരുന്നു കൊല നടന്നത്. രണ്ടാം ഭാര്യയായ രേഷ്മാണ് ആകാശിനെ വിളിച്ചു വരുത്തിയത്. പീഡനക്കേസ് നടത്താൻ നേരത്തേ ചോദിച്ചിരുന്ന പണം വാഗ്ദാനം ചെയ്തും പ്രശ്‌നങ്ങൾ പറഞ്ഞവസാനിപ്പിക്കാമെന്ന് ഉറപ്പ് നൽകിയും രേഷ്മ ബീഗമാണ് ആകാശിനെ ഫോണിൽ വിളിച്ച് വരുത്തിയത്.

വേളാങ്കണ്ണി ജംഗ്ഷനിലെ വർക്ക് ഷോപ്പിലെത്തിയ ആകാശിന് ബിയറിൽ മയക്കുമരുന്ന് കലർത്തി നൽകി അബോധാവസ്ഥയിൽ ആക്കിയശേഷം കഴുത്തിൽ ചുരിദാറിന്റെ ഷാൾ മുറുക്കി കൊലപ്പെടുത്തി. മൃതദേഹം വർക്ക്‌ഷോപ്പിൽ ഒളിപ്പിച്ചശേഷം ആകാശിന്റെ ഫോണുമായി കൊല്ലത്തേക്കും പത്തനംതിട്ടയിലേക്കും കടന്നു. ദൃശ്യം മോഡൽ വ്യാജ തെളിവ് ഒരുക്കലായിരുന്നു ആ യാത്രയുടെ ലക്ഷ്യം. അവിടെ നിന്ന് ആകാശിന്റെ ഫേസ് ബുക്കിൽ ചില ഫോട്ടോകളും കമന്റുകളും പോസ്റ്റ് ചെയ്തു. തിരിച്ചെത്തിയ സംഘം കാർ വാടകയ്‌ക്കെടുത്ത് മൃതദേഹം ശുചീന്ദ്രത്തെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. മുഖം വികൃതമാകുംവിധം പെട്രോളൊഴിച്ച് കത്തിച്ച മൃതദേഹം തമിഴ്‌നാട്ടിൽ ഉപേക്ഷിച്ച് കടന്ന പ്രതികൾ തങ്ങൾ പിടിക്കപ്പെടില്ലെന്ന വിശ്വാസത്തിലായിരുന്നു. എന്നാൽ, മൃതദേഹത്തിന്റെ കൈത്തണ്ടയിൽ മലയാളി പെൺകുട്ടിയുടെ പേര് പച്ചകുത്തിയത് ശ്രദ്ധയിൽപെട്ട തമിഴ്‌നാട് പൊലീസ് തിരുവനന്തപുരത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.

വലിയതുറയിലെ രണ്ടുനില വീട്ടിലായിരുന്നു രണ്ട് ഭാര്യമാർക്കൊപ്പം അനു അജുവിന്റെ താമസം. രണ്ട് കുട്ടികളുടെ മാതാവായ ആദ്യഭാര്യക്കൊപ്പം കഴിയുമ്പോഴാണ് ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട രേഷ്മാ ബീഗത്തെ ഒപ്പം കൂട്ടിയത്. ഇരുവരെയും ഒരേ വീടിന്റെ മുകളിലും താഴെയുമായി താമസിപ്പിച്ചു. എങ്കിലും രണ്ടാം ഭാര്യയോടായിരുന്നു കൂടുതൽ അടുപ്പം. സംഭവദിവസം രാത്രി ആദ്യഭാര്യയും കുട്ടികളും മുകളിലത്തെ നിലയിൽ ഉണ്ടായിരുന്നെങ്കിലും അവർ കൊലപാതകം അറിഞ്ഞിരുന്നില്ല. മൃതദേഹം തമിഴ്‌നാട്ടിലുപേക്ഷിച്ച് തിരിച്ചുവന്ന അനു അജുവും സംഘവും വർക്ക്‌ഷോപ്പും പരിസരവുമെല്ലാം കഴുകി വൃത്തിയാക്കി. ആകാശിന്റെ വസ്ത്രങ്ങൾ ഒളിപ്പിച്ചു. ഏതാനും ആഴ്ചകൾക്ക് ശേഷം രണ്ടു ഭാര്യമാരെയും കൊണ്ട് തമിഴ്‌നാട്ടിലേക്ക് താമസം മാറി. ആദ്യഭാര്യയ്ക്ക് നാട്ടിലുള്ള ഒരാളുമായി അടുപ്പമുള്ളതായി ഫോണിൽ നിന്ന് മനസിലാക്കിയ അനു അവരെ കൊലപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ, ഇതിനെ രേഷ്മ ബീഗം എതിർത്തു. വഴക്കിനിടെ ഇരുവരെയും അനു ക്രൂരമായി മർദ്ദിച്ചു.

അനു തങ്ങളെയും കൊല്ലുമെന്ന് തോന്നിയ ഭാര്യമാർ അവിടെ നിന്ന് രക്ഷപ്പെട്ടു. തലസ്ഥാനത്തെത്തി സിറ്റി ഷാഡോ പൊലീസിനെ ബന്ധപ്പെട്ട് ആകാശിന്റെ കൊലപാതക വിവരങ്ങൾ കൈമാറി. പൊലീസ് നടത്തിയ അന്വേഷണത്തിൽ കൊല്ലത്തും പത്തനംതിട്ടയിലും റൂമെടുത്തതും ശുചീന്ദ്രത്ത് മൃതദേഹം കത്തിച്ചതും പച്ചകുത്തിയ അടയാളവുമെല്ലാം ശരിയെന്ന് ഉറപ്പിച്ചു. രേഷ്മയേയും അനുവിന്റെ അമ്മ അൽഫോൻസയെയും അറസ്റ്റ് ചെയ്തു. കുറ്റകൃത്യത്തിന് സഹായം ചെയ്തു എന്ന നിലയിലാണ് രണ്ടു വനിതകളെയും അറസ്റ്റ് ചെയ്തത്. പിന്നീട് അനു അജുവിനെ പിടികൂടി. പേട്ടയിൽ മറ്റൊരു ബൈക്ക് മോഷണക്കേസിലുൾപെട്ട് ജയിലിലായ കഴക്കൂട്ടം ഗേറ്റ്മുക്ക് പൂക്കാരിവിളാകത്ത് ജിതിനും കൊലയിൽ പങ്കാളിയാണ്. ഇയാളുടെ അറസ്റ്റ് വൈകാതെ രേഖപ്പെടുത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP