Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പാർട്ടി ഉണ്ടെങ്കിലേ അഭിപ്രായ വ്യത്യാസമുണ്ടാകൂ എന്ന് എല്ലാവരും ഓർക്കണം; കോൺഗ്രസ് പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്ന് ഉമ്മൻ ചാണ്ടി

പാർട്ടി ഉണ്ടെങ്കിലേ അഭിപ്രായ വ്യത്യാസമുണ്ടാകൂ എന്ന് എല്ലാവരും ഓർക്കണം; കോൺഗ്രസ് പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്ന് ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് അടക്കം കേരളത്തിലെ കോൺഗ്രസ് ഘടകത്തിൽ സമൂല മാറ്റം വരുത്താനുള്ള തീരുമാനത്തിനെതിരെ വിവിധയിടങ്ങളിൽ നിന്ന് ഉയരുന്ന പ്രതിഷേധങ്ങളിൽ അതൃപ്തി രേഖപ്പെടുത്തി മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഹൈക്കമാൻഡിന്റെ തീരുമാനം എന്തു തന്നെയായാലും അംഗീകരിക്കണം. പാർട്ടിയാണ് പ്രധാനം. പാർട്ടിയുണ്ടെങ്കിലേ അഭിപ്രായ വ്യത്യാസമുണ്ടാകൂ എന്ന് എല്ലാവരും ഓർക്കണം. കോൺഗ്രസ് പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് പാർട്ടിയെ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് പുതിയ ഭാരവാഹികളെ നിയമിച്ചുകൊണ്ടുള്ള എ.ഐ.സി.സി തീരുമാനം കോൺഗ്രസിൽ പൊട്ടിത്തെറിക്ക് കളമൊരുക്കി. മുല്ലപ്പള്ളി രാമചന്ദ്രനെ പ്രസിഡന്റാക്കിയതിൽ കെ. സുധാകരൻ അടക്കമുള്ള മുതിർന്ന നേതാക്കളിൽ കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന. പ്രസിഡന്റ് സ്ഥാനത്തേക്ക് നേരത്തെ ഉയർന്ന് കേട്ട പേരുകളിൽ ആദ്യത്തേത് കെ. സുധാകരന്റേതാണ്. എന്നാൽ കെപിസിസി ഭാരവാഹികളുടെ പേര് വിവരങ്ങൾ പ്രഖ്യാപിച്ചപ്പോൾ കെ. സുധാകരനെ വർക്കിങ് പ്രസിഡന്റായാണ് പരിഗണിച്ചത്. വടകര എംപിയും ഗ്രൂപ്പുകൾക്ക് അതീതനുമായ മുല്ലപ്പള്ളി രാമചന്ദ്രനാണ് പ്രസിഡന്റാകുന്നത്.

മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി അദ്ധ്യക്ഷനായി രാഹുൽ ഗാന്ധി തീരുമാനിച്ചത്. മുല്ലപ്പള്ളിയെ അദ്ധ്യക്ഷനാക്കുന്നതിൽ എ, ഐ ഗ്രൂപ്പ് നേതൃത്വങ്ങൾക്ക് വലിയ എതിർപ്പുണ്ടായിരുന്നില്ല. ഈ നിർദ്ദേശം രാഹുൽ ഗാന്ധി ഒടുവിൽ അംഗീകരിക്കുകയായിരുന്നു. എം.ഐ ഷാനവാസ്, കെ. സുധാകരൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവരെ വർക്കിങ് പ്രസിഡന്റുമാരായും കെ. മുരളീധരനെ തിരഞ്ഞെടുപ്പ് പ്രചാരണ സമിതി തലവനുമായാണ് നിയമിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP