Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മരടിലെ ആഡംബര ഹോട്ടലിൽ നിന്നും ഒരേസമയം സ്റ്റാർട്ടു ചെയ്തത് രണ്ട് കാറുകൾ; ഇന്നലെ കയറിയ വോക്സ് വാഗൺ കാറിനെ ഫോക്കസ് ചെയ്ത ചാനൽ ക്യാമറകളെ പിന്നെയും കബളിപ്പിച്ചു ബിഷപ്പ്; എല്ലാവരുടേയും കണ്ണ് വെട്ടിച്ച് 11ാം നിലയിൽ നിന്ന് ഫ്രാങ്കോ നേരെ എത്തിയത് അണ്ടർ ഗ്രൗണ്ട് പാർക്കിങ് ലോഞ്ചിൽ; അവിടെ നിന്നു കാറിൽ കയറി സേഫായി; മെത്രനെ ഒളിപ്പിച്ച് കടത്താൻ ഒത്താശയും ചെയ്ത് ഏമാന്മാരും

മരടിലെ ആഡംബര ഹോട്ടലിൽ നിന്നും ഒരേസമയം സ്റ്റാർട്ടു ചെയ്തത് രണ്ട് കാറുകൾ; ഇന്നലെ കയറിയ വോക്സ് വാഗൺ കാറിനെ ഫോക്കസ് ചെയ്ത ചാനൽ ക്യാമറകളെ പിന്നെയും കബളിപ്പിച്ചു ബിഷപ്പ്; എല്ലാവരുടേയും കണ്ണ് വെട്ടിച്ച് 11ാം നിലയിൽ നിന്ന് ഫ്രാങ്കോ നേരെ എത്തിയത് അണ്ടർ ഗ്രൗണ്ട് പാർക്കിങ് ലോഞ്ചിൽ; അവിടെ നിന്നു കാറിൽ കയറി സേഫായി; മെത്രനെ ഒളിപ്പിച്ച് കടത്താൻ ഒത്താശയും ചെയ്ത് ഏമാന്മാരും

അർജുൻ സി വനജ്

കൊച്ചി:കേരളത്തിൽ ചോദ്യം ചെയ്യലിന് എത്തിയത് മുതൽ അതീവ രഹസ്യമായിട്ടാണ് ജലന്ധർ ബിഷപ്പ് ഫ്രാങ്കോ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ യാത്രകളും താമസവും മറ്റുമെല്ലാം. ചാനൽ ക്യാമറയിൽ പതിയാതിരിക്കാനും അതോടൊപ്പം തന്നെ സംസ്ഥാനത്ത് കത്തുന്ന പ്രതിഷേധത്തിൽ അക്രമം ഉണ്ടായേക്കുമോ എന്ന ഭയവുമാണ് ഇത്രയും സുരക്ഷ ഒരുക്കാൻ പൊലീസ് തയ്യാറാക്കുന്നത്.

ഇന്നലെയുണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ നാടകീയമായാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ തൃപ്പൂണിത്തറയിലെ അത്യാധുനിക ചോദ്യംചെയ്യൽ കേന്ദ്രത്തിൽ എത്തിച്ചത്. കഴിഞ്ഞ ദിവസം ബിഷപ്പ് എത്തിയ വാഹനത്തിന് പൊലീസ് എസ്‌കോർട്ട് നൽകിയതോടെ, ഈ വാഹനത്തിൽ ഫ്രാങ്കോ മുളയ്ക്കൽ ഉണ്ടായിരിക്കുമെന്നാണ് തെറ്റിദ്ധരിപ്പിച്ചത്. എന്നാൽ വാഹനവ്യൂഹത്തിന് ഒപ്പം സഞ്ചരിച്ച മറ്റൊരു കാറിലായിരുന്നു ബിഷപ്പ് ഉണ്ടായിരുന്നത്.

ഇന്നലെ ചോദ്യംചെയ്യൽ കഴിഞ്ഞ് പുറത്തിറങ്ങിയ ബിഷപ്പിനെതിരെ എ.ഐ.വൈ.എഫ് പ്രവർത്തകർ പ്രതിഷേധിച്ച പശ്ചാത്തലത്തിലാണ് ഇന്ന് സുരക്ഷ കർശനമാക്കിയത്. ചോദ്യംചെയ്യൽ നടക്കുന്ന തൃപ്പൂണിത്തറയിലെ കേന്ദ്രത്തിനും അതീവ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. മാധ്യമപ്രവർത്തകരെ അല്ലാതെ മറ്റാരെയും ബിഷപ്പ് എത്തുന്ന ഘട്ടത്തിൽ ചോദ്യംചെയ്യൽ കേന്ദ്രം ഉള്ള ഇട റോഡിലേക്ക് പ്രവേശിപ്പിച്ചില്ല. സംശയം തോന്നുന്നവരെ പരിശോധിച്ചു.

ഇന്നലെ രണ്ട് വാഹനങ്ങളിലായിട്ടാണ് ബിഷപ്പിനെ ചോദ്യം ചെയ്യലിന് എത്തിച്ചത്. ഹോട്ടലിൽ നിന്നും ഒരേ സമയം രണ്ട് വാഹനങ്ങൾ പുറത്തേക്ക് പോയപ്പോൾ ബിഷപ്പ് ഉണ്ടെന്ന് കരുതിയ വാഹനത്തിന് പിന്നാലെ ചാനൽ ക്യാമറകൾ പോയപ്പോൾ മറ്റൊരു വാഹനത്തിലാണ് ബിഷപ്പ് എത്തിയത്. ഇന്നലെ ചോദ്യം ചെയ്യലിന് ശേഷം ബിഷപ്പ് മരടിലെ ആഡംബര ഹോട്ടലായ ക്രൗൺ പ്ലാസയിലാണ് തങ്ങിയത്. ഇവിടേക്ക് മാധ്യമ പ്രവർത്തകർക്ക് പോലും പ്രവേശനം നൽകിയിരുന്നില്ല.

താമസക്കാരല്ലാതെ ആരെയും കടത്തി വിടുന്നില്ല. മരട് പൊലീസും പ്രൈവറ്റ് സെക്യൂരിറ്റിയും സുരക്ഷ ഒരുക്കുന്നു.സ്‌പെഷ്യൽ ബ്രാഞ്ചും ഷാഡോ പൊലീസും മഫ്തിയിൽ. മാധ്യമപ്രവർത്തകരെ കടത്തിവിടുന്നില്ല.ബിഷപ്പ് വേഷം മാറിയാണ് ഹോട്ടലിൽ എത്തിയതെന്ന് ജീവനക്കാർ പറയുന്നു. ജീൻസും ടീഷർട്ടും ധരിച്ച്. ബ്ലൂ ജീൻസും വൈറ്റ് ടീഷർട്ടും ഭക്ഷണം റൂമിലേക്ക് എത്തിക്കുന്നു. ഹോട്ടലിന് അതീവ സുരക്ഷ. രാവിലെ ലോബിയിൽ വന്നിരുന്നു. ആരും തിരിച്ചറിഞ്ഞില്ല. 11 ാം നിലയ്ക്ക് മുകളിലാണ് ബിഷപ്പ് താമസിക്കുന്ന സ്യൂട്ട് റൂം.

ഇവിടെ നിന്നും ഇന്ന് രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിന് പോകുന്നതിനും വലിയ ഒരുക്കങ്ങളാണ് ബിഷപ്പിന്റെ അനുയായികൾ ഒരുക്കിയത്. ഗേറ്റിന് പുറത്ത് ബിഷപ്പ് ലോഞ്ചിലേക്ക് വരു്‌നനത് സൂം ചെയ്ത് പകർത്താൻ കാത്ത് നിന്ന ക്യാമറകളിൽ പെടാതിരിക്കാൻ 11ാം നിലയിൽ നിന്ന് നേരെ പോയത് മൈനസ് വണ്ണിലെ പാർക്കിങ് ലോഞ്ചിലേക്കാണ്. അവിടെ നിന്നും വോക്‌സ്വാഗൺ കാറിൽ കയറി സ്ഥലം വിടുകയായിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP