Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആ ഭാഗ്യവതി തൃശൂരിലെ വീട്ടമ്മ; ഭർത്താവ് മരിച്ച വത്സലയെ തേടി ഭാഗ്യം എത്തിയത് മൂന്ന് മക്കളോടൊപ്പം വാടക വീട്ടിൽ കഴിയവേ: വൽസലയ്ക്ക് ഏജൻസി കമ്മിഷനും നികുതിയും കിഴിച്ച് കയ്യിൽ കിട്ടുക 6.34 കോടി രൂപ

ആ ഭാഗ്യവതി തൃശൂരിലെ വീട്ടമ്മ; ഭർത്താവ് മരിച്ച വത്സലയെ തേടി ഭാഗ്യം എത്തിയത് മൂന്ന് മക്കളോടൊപ്പം വാടക വീട്ടിൽ കഴിയവേ: വൽസലയ്ക്ക് ഏജൻസി കമ്മിഷനും നികുതിയും കിഴിച്ച് കയ്യിൽ കിട്ടുക 6.34 കോടി രൂപ

തൃശൂർ: ആ ഭാഗ്യവതി തൃശൂരിലെ വീട്ടമ്മയായ വത്സല. അടാട്ട് വിളപ്പുംകാൽ സ്വദേശി പള്ളത്ത് വീട്ടിൽ വൽസലയെ കേരള ഭാഗ്യക്കുറിയുടെ ഓണം ബംപർ ഒന്നാം സമ്മാനമായ പത്ത് കോടി രൂപ വത്സലയെ തേടി എത്തിയത് നിർഭാഗ്യങ്ങളുടെ കൂമ്പാരത്തിൽ കഴിയവേ. ഭർത്താവ് മരിച്ച വൽസല (56) മൂന്നു മക്കളോടൊപ്പം അടാട്ടിലെ വാടക വീട്ടിലാണ് കഴിയുന്നത്.

ചിറ്റിലപ്പിള്ളിയിലെ പഴയ വീടു തകർന്നതിനെത്തുടർന്ന് പുതിയ വീടു വയ്ക്കുന്നതിനാണ് ഇവർ വാടക വീട്ടിലേക്ക് മാറിയത്. ഇതിനിടയിലാണ് ഭാഗ്യദേവത വത്സലയെയും കുടുംബത്തയും കനിഞ്ഞ് അനുഗ്രഹിച്ചത്. തൃശൂർ പടിഞ്ഞാറേക്കോട്ടയിലെ എസ്.എസ്. മണിയൻ ഏജൻസി വിറ്റ ടിബി 128092 ടിക്കറ്റിനാണ് ബംപറടിച്ചത്. വൽസലയ്ക്ക് ഏജൻസി കമ്മിഷനും നികുതിയും കിഴിച്ച് 6.34 കോടി രൂപ ലഭിക്കും. ടിക്കറ്റ് വിറ്റ ഏജന്റിന് ഒരു കോടി രൂപയും കിട്ടും. 10 സീരിസുകളിലായി ആകെ 45 ലക്ഷം ഓണം ബംപർ ടിക്കറ്റുകളാണ് ഇത്തവണ ലോട്ടറി വകുപ്പ് അച്ചടിച്ചത്. ഇതിൽ 43.11 ലക്ഷം ടിക്കറ്റുകൾ വിറ്റു.

ടിക്കറ്റ് വില 250 രൂപയായിരുന്നു. രണ്ടാം സമ്മാനമായ അരക്കോടി രൂപ 10 പേർക്കും മൂന്നാം സമ്മാനമായ 10 ലക്ഷം രൂപ 20 പേർക്കും ലഭിക്കും. സമാശ്വാസ സമ്മാനമായ അഞ്ചുലക്ഷം രൂപ ഒൻപതു പേർക്കു നൽകും. 20 പേർക്ക് ലഭിക്കുന്ന നാലാം സമ്മാനത്തുകയും അഞ്ചു ലക്ഷമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP