Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോഴിക്കച്ചവടക്കാരിൽ നിന്നും കോഴിയും ആക്രിക്കച്ചവടക്കാരിൽ നിന്നും ആക്രിയും ശേഖരിച്ച് ഡിവൈഎഫ്‌ഐക്കാർ മാണിയുടെ വീട്ടിലേക്ക് പോയി; ഭിക്ഷാടന സമരം കാണാൻ ജനക്കൂട്ടവും ചേർന്നു

കോഴിക്കച്ചവടക്കാരിൽ നിന്നും കോഴിയും ആക്രിക്കച്ചവടക്കാരിൽ നിന്നും ആക്രിയും ശേഖരിച്ച് ഡിവൈഎഫ്‌ഐക്കാർ മാണിയുടെ വീട്ടിലേക്ക് പോയി; ഭിക്ഷാടന സമരം കാണാൻ ജനക്കൂട്ടവും ചേർന്നു

കോട്ടയം: പാലായിൽ മന്ത്രി കെ എം മാണിക്ക് വേണ്ടി ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ ഭിക്ഷാടനം. ഭിക്ഷ യാചിച്ച് കിട്ടിയ പണം മാണിക്ക് അയച്ചുകൊടുക്കാനാണ് ഡിവൈഎഫ്‌ഐയുടെ തീരുമാനം. കെ എം മാണിയുടെ മുഖംമൂടിയണിഞ്ഞ പ്രവർത്തകനുമായാണ് ഡിവൈഎഫ്‌ഐക്കാർ പാലായിൽ ഭിക്ഷയെടുത്തത്.

കോഴ പിരിച്ച മാണിക്കുള്ള ശിക്ഷയാണ് സമരമെന്ന് ഡിവൈഎഫ്‌ഐ പ്രാദേശിക നേതാക്കൾ പറഞ്ഞു. കടകൾ തോറും കയറിയിറങ്ങി പ്രവർത്തകർ ഭിക്ഷയെടുത്തു. പ്രതീകാത്മകായി മദ്യം , ബേക്കറി പലഹാരങ്ങൾ, കോഴി, എന്നിവയുമായായിരുന്നു പ്രകടനം. ബേക്കറി ഉടമകൾ, കോഴ കച്ചവടക്കാർ എന്നിവരിൽ നിന്ന് മാണി കോഴ വാങ്ങിയെന്ന ആരോപണത്തെ തുടർന്നാണ് പുതിയ സമരമാർഗ്ഗം സ്വീകരിച്ചത്. ഇത് കാണാൻ വലിയൊരു ജനക്കൂട്ടവും തടിച്ചു കൂടി. മാണി രാജിവയ്ക്കും വരെ ഇത്തരം സമരങ്ങൾ തുടരുമെന്നാണ് ഡിവൈഎഫ്‌ഐയുടെ ആഹ്വാനം.

അതിനിടെ ബാർ കോഴ ആരോപണവിധേയനായ ധനമന്ത്രി കെ എം മാണിക്കെതിരെ ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധവും നടത്തി. ബജറ്റ് ചർച്ചകൾക്കായി കൊച്ചി ദർബാർ ഹാളിലെത്തിയപ്പോഴാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. റസ്റ്റ് ഹൗസിൽ നടത്താനിരുന്ന ചർച്ച പ്രതിഷേധം ഭയന്നാണ് ദർബാർ ഹാളിലേക്ക് മാറ്റിയത്. ദർബാർ ഹാളിനകത്തും പുറത്തും കനത്ത പൊലീസ് സുരക്ഷയും ഒരുക്കിയിരുന്നു.

എന്നാൽ ദർബാർഹാളിലേക്ക് കടന്ന നാല് ഡിവൈഎഫ്‌ഐ പ്രവർത്തകരാണ് ആദ്യം കരിങ്കൊടി കാണിച്ചത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തുമാറ്റിയെങ്കിലും കൂടുതൽ പ്രവർത്തകർ പ്രതിഷേധവുമായി എത്തുകയായിരുന്നു. കെഎം മാണിയെ ബഹിഷ്‌ക്കരിക്കാൻ കഴിഞ്ഞദിവസം തൃശൂരിൽ ചേർന്ന ഇടതുമുന്നണിയോഗം തീരുമാനിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് മന്ത്രിക്കെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ പ്രവർത്തകർ രംഗത്തെത്തിയത്.

മാണിക്കെതിരെ സോഷ്യൽ മീഡിയാ കൂട്ടായ്മയായ എന്റെ വക 500 ഉം പ്രത്യക്ഷ സമരം നടത്തും. ഞായറാഴ്ച കൊച്ചിയിൽ ഭിക്ഷാടന സമരം നടത്തുമെന്നാണ് പ്രഖ്യാപനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP