Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാഹന രേഖകളും ലൈസൻസും ഇനി ഡിജിറ്റൽ പതിപ്പുകൾ മതി; കേന്ദ്ര സർക്കാർ നിർദ്ദേശപ്രകാരം ഡിജിലോക്കർ അംഗീകൃത രേഖയായെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ സർക്കുലർ; നിയമലംഘനം നടന്നാലും ആ വിവരം ഡിജി ലോക്കറിൽ ചേർക്കാനും ഉദ്യോഗസ്ഥർക്ക് സാധിക്കും

വാഹന രേഖകളും ലൈസൻസും ഇനി ഡിജിറ്റൽ പതിപ്പുകൾ മതി; കേന്ദ്ര സർക്കാർ നിർദ്ദേശപ്രകാരം ഡിജിലോക്കർ അംഗീകൃത രേഖയായെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ സർക്കുലർ; നിയമലംഘനം നടന്നാലും ആ വിവരം ഡിജി ലോക്കറിൽ ചേർക്കാനും ഉദ്യോഗസ്ഥർക്ക് സാധിക്കും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: വാഹനവുമായി റോഡിലിറങ്ങുന്നവർക്ക് സന്തോഷം പകരുന്ന വാർത്തയാണ് അധികൃതരുടെ ഭാഗത്ത് നിന്നും വരുന്നത്. ഡ്രൈവിങ് ലൈസൻസ്, വാഹന രജിസ്‌ട്രേഷൻ എന്നിവയുടെ പകർപ്പ് ഇനി കൈവശം വയ്‌ക്കേണ്ടി വരില്ല. ഉദ്യോഗസ്ഥർ പരിശോധിക്കുന്ന വേളയിൽ മൊബൈലലോ ടാബിലോ ഉള്ള ഡിജിറ്റൽ ലോക്കറിലെ രേഖകൾ കാണിച്ചാൽ മതിയാകും.അടുത്തിടെയിറക്കിയ കേന്ദ്ര സർക്കാർ നിർദേശ പ്രകാരം ഡിജിലോക്കർ അംഗീകൃത രേഖയായെന്നു ഡിജിപി ലോക്നാഥ് ബെഹ്‌റ പുറപ്പെടുവിച്ച സർക്കുലറിൽ വ്യക്തമാക്കി.

ജില്ലാ പൊലീസ് മേധാവിമാർ ട്രാഫിക് പരിശോധനയിലുള്ള ഉദ്യോഗസ്ഥർക്ക് ഇതുസംബന്ധിച്ചു നിർദ്ദേശം നൽകണമെന്നു ബെഹ്‌റ ആവശ്യപ്പെട്ടു. മോട്ടോർ വാഹന നിയമം (1988), കേന്ദ്ര മോട്ടോർ വാഹന റൂൾ (1989) എന്നിവ പ്രകാരം, നിയമപാലകർ ആവശ്യപ്പെടുമ്പോൾ വാഹന ഉടമയോ ഡ്രൈവറോ ലൈസൻസ്, രജിസ്റ്റ്രേഷൻ, ഇൻഷുറൻസ് സർട്ടിഫിക്കറ്റുകൾ പരിശോധനയ്ക്കായി നൽകണം. എന്നാൽ ഇൻഫർമേഷൻ ടെക്നോളജി ആക്റ്റ് (2000) പ്രകാരം ഇനിമുതൽ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ഡിജി ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന രേഖകൾ കാണിച്ചാൽ മതി.

നിയമലംഘനം നടന്നതിന്റെ അടിസ്ഥാനത്തിൽ ഏതെങ്കിലും രേഖകൾ പിടിച്ചെടുക്കേണ്ടതുണ്ടെങ്കിൽ നിയമപാലകർക്കു ആ വിവരം ഡിജി ലോക്കറിൽ രേഖപ്പെടുത്താം. രേഖകൾ കടലാസ് രൂപത്തിൽ കൊണ്ടുനടന്നു നഷ്ടപ്പെടാതെ ആവശ്യം വരുമ്പോൾ അധികാരികൾക്കു കാണിച്ചുകൊടുക്കുന്നതിനോ ഷെയർ ചെയ്യുന്നതിനോ ഡിജിറ്റൽ ലോക്കറുകൾ പ്രയോജനപ്പെടുത്താം. മൊബൈൽ ഫോൺ, ടാബ്ലറ്റുകൾ തുടങ്ങിയവയിൽ ഡിജി ലോക്കർ ആപ്ലിക്കേഷൻ സജ്ജമാക്കാം. കടലാസ് രേഖകൾ സ്‌കാൻ ചെയ്തു സ്വയം ഡിജിറ്റലാക്കി സ്വന്തം ഇ-ഒപ്പ് ഉപയോഗിച്ചു സാക്ഷ്യപ്പെടുത്തിയും സൂക്ഷിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP