Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'എന്റെ ഫോട്ടോ യൂട്യൂബിൽ ഇടരുതേ പ്ലീസ് '; സ്ത്രീകളുടെ നഗ്ന ഫോട്ടോ മോർഫ് ചെയ്ത് ഭീഷണിപ്പെടുത്തിയിരുന്ന എൻജിനീയറിങ് വിദ്യാർത്ഥി പിടിയിൽ; ഫ്രണ്ട് റിക്വസ്റ്റ് അയച്ച ശേഷം വീഡിയോ കോൾ ചെയ്തില്ലെങ്കിൽ ചിത്രം പുറത്ത് വിടുമെന്ന വിദ്യാർത്ഥിയുടെ ഭീഷണിക്ക് മുൻപിൽ വീണത് നിരവധി സ്ത്രീകൾ; പൊലീസിനെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി 21കാരൻ

'എന്റെ ഫോട്ടോ യൂട്യൂബിൽ ഇടരുതേ പ്ലീസ് '; സ്ത്രീകളുടെ നഗ്ന ഫോട്ടോ മോർഫ് ചെയ്ത് ഭീഷണിപ്പെടുത്തിയിരുന്ന എൻജിനീയറിങ് വിദ്യാർത്ഥി പിടിയിൽ; ഫ്രണ്ട് റിക്വസ്റ്റ് അയച്ച ശേഷം വീഡിയോ കോൾ ചെയ്തില്ലെങ്കിൽ ചിത്രം പുറത്ത് വിടുമെന്ന വിദ്യാർത്ഥിയുടെ ഭീഷണിക്ക് മുൻപിൽ വീണത് നിരവധി സ്ത്രീകൾ; പൊലീസിനെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി 21കാരൻ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി : വീട്ടമ്മയുടെ പരാതിയുടെ പിന്നാലെ പിടിയിലായ 21കാരന്റെ വെളിപ്പെടുത്തൽ കേട്ട് ഞെട്ടിയിരിക്കുകയാണ് ഉദ്യോഗസ്ഥർ. തമിഴ്‌നാട്ടിൽ നിന്നും എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്ത കലൈ സെൽവന്റെ മൊഴിയാണ് ഉദ്യോഗസ്ഥരെ വരെ ഞെട്ടിച്ചത്. എറണാകുളം സ്വദേശിനിയായ വീട്ടമ്മ പരാതി നൽകിയതിനെ തുടർന്നാണ് തമിഴ്‌നാട് വില്ലുപുരം തിണ്ടിവനം സ്വദേശി കലൈ സെൽവൻ കുമാർ(21) അറസ്റ്റിലായത്. ഇയാളുടെ ഹോബി കേട്ട് പൊലീസ് ഞെട്ടി. വീട്ടമ്മമാരുടെയും യുവതികളുടെയും നഗ്നചിത്രങ്ങൾ ഉണ്ടാക്കുന്നതായിരുന്നു കലൈ സെൽവന്റെ സ്ഥിരം പരിപാടി. എറണാകുളം സ്വദേശിനിയായ വീട്ടമ്മയ്ക്ക് അടുത്തിടെയാണ് യുവാവ് ഫേസ്‌ബുക്കിൽ റിക്വസ്റ്റ് അയക്കുന്നത്.

സ്ത്രീയാണെന്ന് വിചാരിച്ച് വീട്ടമ്മ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കുകയായിരുന്നു. രണ്ട് ദിവസത്തിന് ശേഷം ഫേസ്‌ബുക്ക് മെസഞ്ചറിലേക്ക് പരാതിക്കാരിയുടെ മുഖം ചേർത്ത് വെച്ച് മോർഫ് ചെയ്ത നഗ്നഫോട്ടോ അയച്ചു. പ്രതിയുമായി വീഡിയോ കോൾ ചെയ്യണമെന്നും പൊലീസിൽ പരാതിപ്പെട്ടാൽ മോർഫ് ചെയ്ത നഗ്ന ഫോട്ടോ യൂട്യൂബിൽ അപ്ലോഡ് ചെയ്യുമെന്നും വോയ്സ് മേസേജ് അയച്ചു. ഇതോടെ ഭീതിയിലായ വീട്ടമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് കൊച്ചി സിറ്റി സൈബർസെൽ എസ്‌ഐ. ജൈജിയുടെ സഹായത്തോടെ ബംഗളൂരു, ചെന്നൈ, പുതുച്ചേരി എന്നിവിടങ്ങളിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

ഏതെങ്കിലും പെൺകുട്ടികളുടെ പേരിൽ വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ട് തുറക്കുന്ന ഇയാൾ വീട്ടമ്മമാർക്കും യുവതികൾക്കും തുരുതുരാ റിക്വസ്റ്റ് അയക്കും. ഇര കുടുങ്ങുന്നതുവരെ മണിക്കൂറുകളോളം കമ്പ്യൂട്ടറിന് മുന്നിൽ കാത്തിരിക്കും. സൗഹൃദം സ്വീകരിച്ച് മറുപടി കിട്ടിയാൽ ഇര കുടുങ്ങിയെന്ന് ഉറപ്പായി. ചിത്രമെടുത്ത് മോർഫ് ചെയ്ത് രണ്ടു ദിവസം കഴിയുമ്പോൾ ഭീഷണി തുടങ്ങും. സൗത്ത് പൊലീസ് സിഐ ഇയാളുടെ ഫോണിലെ മെസഞ്ചർ പരിശോധിച്ചപ്പോൾ കണ്ടത് അമ്പരപ്പിക്കുന്ന വിവരങ്ങളാണ്. പ്ലീസ്, എന്റെ ഫോട്ടോ യൂ ട്യൂബിൽ ഇടരുതേ...'' എന്ന് കേണപേക്ഷിക്കുന്ന ഇംഗ്ലീഷിലും തമിഴിലുമായുള്ള നിരവധി സന്ദേശങ്ങൾ ഫോണിലുണ്ടായിരുന്നു.

ചിലതിൽ സെൽവന്റെ മറുപടിയുണ്ട്. വീഡിയോ ചാറ്റ് ചെയ്താൽ യൂ ട്യൂബിൽ ഇടില്ല. അല്ലെങ്കിൽ ഈ ചിത്രങ്ങൾ പുറത്ത് വിടും''. - എന്നൊക്കെയായിരുന്നു മറുപടി.പ്രതിയുടെ ഫോണും ലാപ്ടോപ്പും വിശദപരിശോധനയ്ക്ക് അയച്ചരിക്കുകയാണ്. ഇന്റർനെറ്റിൽ സെക്സ് സൈറ്റിൽ നിന്നു സ്ത്രീയുടെ നഗ്നഫോട്ടോ എടുത്ത് മൊബൈൽ ഫോൺ ഉപയോഗിച്ച് മോർഫിങ് ചെയ്താണ് സെൽവൻ നഗ്നഫോട്ടോകൾ ഉണ്ടാക്കിയിരുന്നത്. മൊബൈലിനും ലാപ്ടോപ്പിനും പുറമെ സിം കാർഡുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. എയ്റോനോട്ടിക്കൽ എൻജനീയറിങ് വിദ്യാർത്ഥിയായ സെൽവൻ റിമാൻഡിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP