Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'അയാളുടെ സ്വഭാവം മൂലം അമ്മ നെഞ്ചു പൊട്ടി മരിക്കുകയായിരുന്നു'; ആ വിവാഹം ആദ്യം ഒരു സംരക്ഷണമാകുമെന്ന് ഞാൻ ചിന്തിച്ചു പിന്നീടാണ് സ്ത്രീലമ്പടനാണെന്ന് മനസിലായത്';താനുമായുള്ള സ്വകാര്യ നിമിഷങ്ങൾ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച ശേഷം കാമുകൻ തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ വിശദീകരണവുമായി തമിഴ് സീരിയൽ നടി നിലാനി

'അയാളുടെ സ്വഭാവം മൂലം അമ്മ നെഞ്ചു പൊട്ടി മരിക്കുകയായിരുന്നു'; ആ വിവാഹം ആദ്യം ഒരു സംരക്ഷണമാകുമെന്ന് ഞാൻ ചിന്തിച്ചു പിന്നീടാണ് സ്ത്രീലമ്പടനാണെന്ന് മനസിലായത്';താനുമായുള്ള സ്വകാര്യ നിമിഷങ്ങൾ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച ശേഷം കാമുകൻ തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ വിശദീകരണവുമായി തമിഴ് സീരിയൽ നടി നിലാനി

മറുനാടൻ ഡെസ്‌ക്‌

താൻ അഭിനയിക്കുന്ന സീരിയലിന്റെ ലൊക്കേഷനിൽ എത്തി കാമുകൻ തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ നടിയുടെ വിശദീകരണം. പ്രശസ്ത തമിഴ് സീരിയൽ നടി നിലാനിയാണ് വിശദീകരണവുമായി രംഗത്തെത്തിയത്. ഗാന്ധി ലളിത് കുമാർ എന്ന യുവാവാണ് നിലാനിയുടെ സീരിയൽ ലൊക്കേഷനിലെത്തി ആത്മഹത്യ ചെയ്തത്. ഇയാൾ നിലാനിയുടെ കാമുകൻ എന്നാണ് അറിയപ്പെട്ടിരുന്നതെന്നാണ് വിവരം. കെ.കെ നഗറിലായിരുന്നു സീരിയലിന്റെ ഷൂട്ടിങ് പുരോഗമിച്ചിരുന്നത്. സെപ്റ്റംബർ 15നായിരുന്നു നാടിനെ നടുക്കിയ സംഭവം. ഇയാൾ നടി നിലാനിയുമായുള്ള സ്വകാര്യ നിമിഷങ്ങൾ സമൂഹ മാധ്യമത്തിൽ പങ്കു വയ്ച്ച ശേഷമായിരുന്നു ലളിത് കുമാർ ആത്മഹത്യ ചെയ്തത്.

എന്നാൽ ലളിത് കുമാറിന്റെ മരണത്തിൽ തെളിവുകൾ ഇല്ലാതിരുന്നിട്ടും മാധ്യമങ്ങൾ തനിക്കെതിരെ അപസർപ്പക കഥകൾ മെനയുകയായിരുന്നുവെന്നാണ് നിലാനിയുടെ ആരോപണം. ഈ കാര്യം ഉന്നയിച്ച് കഴിഞ്ഞ ദിവസം നിലാനി കമ്മീഷണറെ കണ്ടിരുന്നു. ലളിത് ഒരു മാനസിക രോഗിയാണെന്നും തന്റെ കുഞ്ഞുങ്ങളെ കൊല്ലാൻ ശ്രമിച്ചുവെന്നും നിലാനി ആരോപിക്കുന്നു. മൂന്ന് വർഷം മുൻപാണ് ലളിതിനെ പരിചയപ്പെടുന്നത്. രണ്ട് കുട്ടികളെ ഒറ്റയ്ക്കു വളർത്തുന്ന സ്ത്രീയെന്ന നിലയിൽ പല കാര്യങ്ങളിലും അയാൾ സഹായിക്കുമായിരുന്നു.

ആ പരിചയത്തിൽ അയാൾ വിവാഹ ആലോചനയുമായി മുന്നോട്ട് വന്നു. എന്നാൽ ആ വിവാഹാഭ്യർത്ഥന താൻ നിരസിച്ചു. കുഞ്ഞുങ്ങളെ ബാധിക്കുമെന്നതിനാലാണ് അത്. ലളിതുമായുള്ള വിവാഹം ഒരു സംരക്ഷണം ആകുമെന്ന ചിന്തയും എനിക്കുണ്ടായിരുന്നു. എന്നാൽ അയാൾ ഒരു സ്ത്രീലമ്പടനാണെന്ന് പിന്നീട് മനസ്സിലായി.സഹോദരനും സഹോദരിയും അയാൾക്ക് എതിരായിരുന്നു. അയാളുടെ സ്വാഭാവം മൂലം അമ്മ ഹൃദയം പൊട്ടി മരിക്കുകയായിരുന്നുവെന്നും നിലാനി ആരോപിക്കുന്നു. പല സ്ത്രീകളിൽ നിന്നു പണം തട്ടി ലളിത് കടന്നു കളഞ്ഞിട്ടുണ്ടെന്നും നിലാനി പറയുന്നു. ഇതോടെയാണ് അയാളുമായി അകലം പാലിച്ചത്. അതിനുശേഷം അയാളെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല.

തൂത്തുക്കുടി സമരത്തിന്റെ പേരിലുള്ള കേസിൽ എന്നെ പുറത്തു കൊണ്ടു വന്നത് ലളിതായിരുന്നു. ഞാൻ ആവശ്യപ്പെടാതെയാണ് അയാൾ അത് ചെയ്തത്. നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്ന് അയാൾ എന്നോട് നേരിട്ടു സമ്മതിച്ചതുമാണ്. എന്നോട് പ്രണയമാണെന്നും അയാൾ പറഞ്ഞു. പിന്നെ അഭ്യർത്ഥന ഭീഷണിയാകാൻ തുടങ്ങി. വിവാഹത്തിനു സമ്മതിച്ചില്ലെങ്കിൽ എന്നെയും കുഞ്ഞുങ്ങളെയും കൊല്ലുമെന്ന് പറഞ്ഞു. ഒരുപാട് ശാരീരിക മർദനങ്ങൾക്കും ഞാൻ വിധേയയായി. എന്റെ സീരിയൽ സെറ്റിൽ വന്നാണ് അയാൾ സ്വയം തീ കൊളുത്തി മരിച്ചത്.

ഞാൻ ഒളിവിൽ പോയിട്ടില്ല. നിങ്ങൾക്കു മുൻപിലുണ്ടെന്നു നിലാനി പറഞ്ഞു. തമിഴ് സീരിയലുകളിലെ ശ്രദ്ധേയമായ സാന്നിധ്യമാണ് നിലാനി. തൂത്തുക്കുടി സ്റ്റെർലൈറ്റ് കമ്പനിക്കെതിരായി പ്രതിഷേധത്തിനിടെ പതിമൂന്ന് പേരെ വെടിവെച്ചു കൊന്ന പൊലീസ് നടപടിക്കെതിരെ ശക്തമായ വിമർശനം ഉന്നയിച്ചാണ് നിലാനി വാർത്തകളിൽ ഇടം നേടിയത്. പൊലീസ് വേഷത്തിൽ ലൈവിലെത്തിയതിന് നിലാനിക്കെതിരെ പൊലീസ് അന്ന് കേസെടുക്കുകയും ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP