Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇറാന് അമേരിക്കയുടെ മുന്നറിയിപ്പ്; വിരട്ടാൻ നോക്കണ്ട; നോക്കിയാൽ നേരിടേണ്ടി വരുന്നത് കടുത്ത പ്രത്യാഘാതമായിരിക്കുമെന്ന് ട്രംപ്; ഹസൻ റൂഹാനിയെ കടന്നാക്രമിച്ച് അമേരിക്കൻ പ്രസിഡന്റ്

ഇറാന് അമേരിക്കയുടെ മുന്നറിയിപ്പ്; വിരട്ടാൻ നോക്കണ്ട; നോക്കിയാൽ നേരിടേണ്ടി വരുന്നത് കടുത്ത പ്രത്യാഘാതമായിരിക്കുമെന്ന് ട്രംപ്; ഹസൻ റൂഹാനിയെ കടന്നാക്രമിച്ച് അമേരിക്കൻ പ്രസിഡന്റ്

വാഷിങ്ടൻ; ഇറാന് അമേരിക്കയുടെ മുന്നറിയിപ്പ്. അമേരിക്കയെ ഭീഷണിപ്പെടുത്താൻ തുനിഞ്ഞാൽ കടുത്ത പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്ന് ഇറാനോട് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനിയെ അഭിസംബോധന ചെയ്ത് ട്വിറ്ററിലൂടെയാണു ട്രംപിന്റെ മുന്നറിയിപ്പ്.

ഇറാൻ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ അമേരിക്ക ശ്രമിക്കുന്നതായുള്ള റിപ്പോർട്ടിനെ സംബന്ധിച്ച റൂഹാനിയുടെ പ്രസ്താവനയാണു ട്രംപിനെ ചൊടിപ്പിച്ചത്. ഇറാനോടു ശത്രുതാമനോഭാവം പുലർത്തിയുള്ള അമേരിക്കൻ നയങ്ങൾക്ക് മുന്നറിയിപ്പു നൽകിയ റൂഹാനി, ഇറാനുമായുള്ള യുദ്ധം എല്ലാ യുദ്ധങ്ങളുടെയും മാതാവായിരിക്കുമെന്നു കഴിഞ്ഞദിവസം പ്രസ്താവിച്ചിരുന്നു.

'മേലിൽ യുഎസിനെ ഭീഷണിപ്പെടുത്താൻ മുതിരരുത്, ചരിത്രത്തിലുടനീളം വളരെ ചുരുക്കമായി അനുഭവിച്ചിട്ടുള്ള കടുത്ത പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരും. ഹിംസയെയും മരണങ്ങളെയും കുറിച്ചുള്ള നിങ്ങളുടെ ഭ്രാന്തമായ വാക്കുകൾ കേട്ടിരിക്കുന്ന രാജ്യമായിരിക്കില്ല ഇനി ഞങ്ങൾ, കരുതിയിരിക്കുക' - ട്രംപ് കുറിച്ചു.

നേരത്തേ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയും ഇറാനിലെ നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ഇറാനിയൻ നേതാക്കളെ 'മാഫിയ' എന്നു വിശേഷിപ്പിച്ച പോംപെയോ, ഇറാൻ സർക്കാരിൽ അസന്തുഷ്ടരായ ജനങ്ങൾക്കു പിന്തുണയും വാഗ്ദാനം ചെയ്തിരുന്നു. പശ്ചിമേഷ്യയിൽ വൻ സംഘർഷസാധ്യത ഒഴിവാക്കുകയും രാജ്യാന്തരതലത്തിൽ നാഴികക്കല്ലാവുകയും ചെയ്ത ചരിത്രപ്രധാനമായ 2015ലെ ഇറാൻ ആണവക്കരാറിൽനിന്നു കഴിഞ്ഞ മേയിൽ യുഎസ് പിന്മാറിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP