Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പരിശുദ്ധ ഫ്രാങ്കോ പുണ്യാളനെ അറസ്റ്റ് ചെയ്തു; ഇതുകൊണ്ടൊന്നും കത്തോലിക്കാ സഭ തളരുകയില്ല; ഫ്രാങ്കോ പുണ്യാളനെ ചെന്നായ്ക്കൾക്കു വിട്ടുകൊടുക്കുകയും ഇല്ല; സത്യത്തിനും നീതിക്കും വേണ്ടി പതറാതെ പോരാടും; ബിഷപ്പിന്റെ അറസ്റ്റിനെ ട്രോളി അഡ്വ ജയശങ്കർ

പരിശുദ്ധ ഫ്രാങ്കോ പുണ്യാളനെ അറസ്റ്റ് ചെയ്തു; ഇതുകൊണ്ടൊന്നും കത്തോലിക്കാ സഭ തളരുകയില്ല; ഫ്രാങ്കോ പുണ്യാളനെ ചെന്നായ്ക്കൾക്കു വിട്ടുകൊടുക്കുകയും ഇല്ല; സത്യത്തിനും നീതിക്കും വേണ്ടി പതറാതെ പോരാടും; ബിഷപ്പിന്റെ അറസ്റ്റിനെ ട്രോളി അഡ്വ ജയശങ്കർ

തിരുവനന്തപുരം: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തതിൽ പ്രതികരിച്ച് അഡ്വ. ജയശങ്കർ രംഗത്ത്. അറസ്റ്റിൽ വിഷമിക്കുന്ന എല്ലാവരെയും അടപടലം ട്രോളിയാണ് ജയശങ്കർ രംഗത്തെത്തിയിരിക്കുന്നത്. സർക്കാരിനെയും പോസ്റ്റിൽ നിശിതമായി വിമർശിക്കുന്നുണ്ട്. ഹൈക്കോടതി ജംഗ്ഷനിൽ സത്യഗ്രഹം നടത്തിയ കന്യാസ്ത്രീകൾക്കും അവർക്ക് പിന്തുണ നൽകിയ കുലംകുത്തികളായ ചില വൈദികർക്കും കത്തോലിക്കാ തിരുസഭയെ അപഹസിക്കാനും അപകീർത്തിപ്പെടുത്താനും ഒരുമ്പിട്ട അല്പബുദ്ധികൾക്കും സന്തോഷിക്കാമെന്ന് ജയശങ്കർ പറഞ്ഞു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ജയശങ്കറിന്റെ പ്രതികരണം.

പരിശുദ്ധ പിതാവിനെ സഹായിക്കാൻ എന്ന വ്യാജേന അറസ്റ്റ് നീട്ടിക്കൊണ്ടു പോയി സഭയെ മൊത്തം നാറ്റിച്ച സർക്കാരിനും ഗൂഢമായി ആനന്ദിക്കാം. പക്ഷേ ഇതുകൊണ്ടൊന്നും കത്തോലിക്കാ സഭ തളരുകയില്ല, ഫ്രാങ്കോ പുണ്യാളനെ ചെന്നായ്ക്കൾക്കു വിട്ടുകൊടുക്കുകയും ഇല്ല. സത്യത്തിനും നീതിക്കും വേണ്ടി പതറാതെ പോരാടും'- ജയശങ്കർ പറഞ്ഞു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനം ഉണ്ടാകും വരെ കാത്തിരിക്കാൻ പൊലീസ് കൂട്ടാക്കിയില്ല; പരിശുദ്ധ ഫ്രാങ്കോ പുണ്യാളനെ അറസ്റ്റ് ചെയ്തു.ഹൈക്കോടതി ജംഗ്ഷനിൽ സത്യഗ്രഹം നടത്തിയ കന്യാസ്ത്രീകൾക്കും അവർക്കു പിന്തുണ നൽകിയ കുലംകുത്തികളായ ചില വൈദികർക്കും കത്തോലിക്കാ തിരുസഭയെ അപഹസിക്കാനും അപകീർത്തിപ്പെടുത്താനും ഒരുമ്പിട്ട അല്പബുദ്ധികൾക്കും സന്തോഷിക്കാം.

പരിശുദ്ധ പിതാവിനെ സഹായിക്കാൻ എന്ന വ്യാജേന അറസ്റ്റ് നീട്ടിക്കൊണ്ടു പോയി സഭയെ മൊത്തം നാറ്റിച്ച സർക്കാരിനും ഗൂഢമായി ആനന്ദിക്കാം.പക്ഷേ ഇതുകൊണ്ടൊന്നും കത്തോലിക്കാ സഭ തളരുകയില്ല, ഫ്രാങ്കോ പുണ്യാളനെ ചെന്നായ്ക്കൾക്കു വിട്ടുകൊടുക്കുകയും ഇല്ല. സത്യത്തിനും നീതിക്കും വേണ്ടി പതറാതെ പോരാടും.സത്യമായും നിങ്ങൾ എന്നിൽ വിശ്വസിക്കുന്നു എങ്കിൽ നിങ്ങൾ സത്യം എന്തെന്ന് അറിയും, സത്യം നിങ്ങളെ സ്വതന്ത്രമാക്കും. (യോഹന്നാൻ 8:32)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP