Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാവത്താൻ പൊട്ടൻ ബിഷപ്പാണ് ഫ്രാങ്കോ മുളയ്ക്കൻ; അയാളെ പിടിച്ച് ഫാബ്രിക്കേറ്റ് ചെയ്ത് കള്ളക്കേസ് ചുമത്തിയതാണ്; കത്തോലിക്കാ സഭയെ തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് അറസ്‌റ്റെന്നാണ് വിശ്വാസമെന്നും പി.സി.ജോർജ്

പാവത്താൻ പൊട്ടൻ ബിഷപ്പാണ് ഫ്രാങ്കോ മുളയ്ക്കൻ; അയാളെ പിടിച്ച് ഫാബ്രിക്കേറ്റ് ചെയ്ത് കള്ളക്കേസ് ചുമത്തിയതാണ്; കത്തോലിക്കാ സഭയെ തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് അറസ്‌റ്റെന്നാണ് വിശ്വാസമെന്നും പി.സി.ജോർജ്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പിന്തുണച്ചും പരാതിക്കാരിയായ കന്യാസ്ത്രീയെ ഇകഴ്‌ത്തിയും പി.സി.ജോർജ് എംഎൽഎ വീണ്ടും രംഗത്തെത്തി. ബിഷപ്പിനെതിരെ ചുമത്തിയത് കള്ളക്കേസാണ്. പാവത്താൻ പൊട്ടൻ ബിഷപ്പാണ് ഫ്രാങ്കോ മുളയ്ക്കൻ. അയാളെ പിടിച്ച് ഫാബ്രിക്കേറ്റ് ചെയ്ത് കള്ളക്കേസുണ്ടാക്കിയതാണ്. പരാതിക്കാരിയുടെ സ്വഭാവശുദ്ധിയിൽ സംശയമുണ്ട്. കത്തോലിക്ക സഭയെ തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് അറസ്‌റ്റെന്നാണ് തന്റെ വിശ്വാസമെന്നും പി.സി.ജോർജ് മറുനാടൻ മലയാളിയോട് പറഞ്ഞു.

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൃത്രിമമായി തെളിവുണ്ടാക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്ന് പി.സി.ജോർജ് നേരത്തെ കോട്ടയം പ്രസ് ക്ലബിൽ വാർത്താസമ്മേളനത്തിലാണ് ആരോപിച്ചിരുന്നു. പീഡനം നടന്നുവെന്നു പരാതിയിൽ പറയുന്നതിന്റെ പിറ്റേദിവസം കന്യാസ്ത്രീയുടെ ബന്ധുവിന്റെ വീട്ടിലെ ചടങ്ങിൽ കന്യാസ്ത്രീയും ബിഷപ്പും സന്തോഷത്തോടെ ഒരുമിച്ചിരിക്കുന്ന ആറു ചിത്രങ്ങളും വിഡിയോയും തന്റെ പക്കലുണ്ടെന്നു പി.സി.ജോർജ് പറഞ്ഞു. ചിത്രങ്ങൾ മാധ്യമ പ്രവർത്തകരെ ഉയർത്തിക്കാണിക്കുകയും ചെയ്തു. ചടങ്ങിന്റെ ദൃശ്യങ്ങൾ പകർത്തിയ ഫോട്ടോഗ്രാഫറിൽനിന്നു കന്യാസ്ത്രീ ദുഃഖിതയായി ഇരിക്കുന്നതു കണ്ടുവെന്ന വ്യാജമൊഴി പൊലീസ് എഴുതി വാങ്ങിയെന്നും പി.സി.ജോർജ് ആരോപിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP