Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിലപിടിപ്പുള്ള സൂപ്പർകാറും റേസിങ് കാറും ജെറ്റ് വിമാനവും ഫൈറ്റർ ജെറ്റും ബൈക്കും ഒരുമിച്ച് മത്സരിച്ചാൽ ജയിക്കുന്നത് ഏതുവാഹനം? ഇസ്താംബുൾ വിമാനത്താവളത്തിൽ നടന്ന അപൂർവ മത്സരത്തിന്റെ കാഴ്ചകൾ കാണാം

വിലപിടിപ്പുള്ള സൂപ്പർകാറും റേസിങ് കാറും ജെറ്റ് വിമാനവും ഫൈറ്റർ ജെറ്റും ബൈക്കും ഒരുമിച്ച് മത്സരിച്ചാൽ ജയിക്കുന്നത് ഏതുവാഹനം? ഇസ്താംബുൾ വിമാനത്താവളത്തിൽ നടന്ന അപൂർവ മത്സരത്തിന്റെ കാഴ്ചകൾ കാണാം

മറുനാടൻ ഡെസ്‌ക്‌

ഇസ്താംബൂൾ: മൂന്ന് സൂപ്പർകാറുകൾ, ഒരു സൂപ്പർബൈക്ക്, ഒരു ഫോർമുല വൺ കാർ, ഒരു സ്വകാര്യ ജെറ്റ് വിമാനം, ഒരു ഫൈറ്റർ ജെറ്റ് വിമാനം...ഇസ്താംബുൾ വിമാനത്താവളത്തിൽ ഇവ നിരന്നത് ലോകത്തുതന്നെ ആദ്യത്തെ സംഭവമാകും. റൺവേയിൽ പ്രത്യേകം അടയാളപ്പെടുത്തിയ 400 മീറ്റർ ആരാദ്യം മറികടക്കുമെന്ന മത്സരമായിരുന്നു ഇസ്താംബുളിലെ പുതിയ ഇന്റർനാഷണൽ എയർപോർട്ടിൽ നടന്നത്. ഏവിയേഷൻ, സ്‌പേസ്, ടെക്‌നോളജി ഫെസ്റ്റിവലിന്റെ ഭാഗമായാണ് ഈ മത്സരം സംഘടിപ്പിക്കപ്പെട്ടത്.

കാവസാക്കി എച്ച്2ആർ മോട്ടോർസൈക്കിൾ, ടെസ്‌ല പി100ഡിഎൽ, ആസ്റ്റൺ മാർട്ടിന്റെ ന്യൂ വന്റാജ്, ലോട്ടസ് ഇവോറ ജിടി430 എന്നിവയാണ് മത്സരിക്കാനുണ്ടായിരുന്നത്. ഇവയ്‌ക്കൊപ്പമാണ് യുദ്ധവിമാനവും സാധാരണ യാത്രാവിമാനവും മത്സരത്തിന് ്അണിനിരന്നത്. മത്സരത്തിൽ ഒന്നാമതെത്തിയത് തുർക്കിക്കാരനായ മുൻ സൂപ്പർസ്‌പോർട്ട് ലോകചാമ്പ്യൻ കീനൻ സോഫോഗ്ലൂ ഓടിച്ച കവാസാക്കി എച്ച്2ആർ സൂപ്പർബൈക്ക്.

മുൻ ബ്രിട്ടീഷ് ഫോർമുല വൺ ഡ്രൈവർ ജാക്ക് ഡെന്നിസ് ഓടിച്ച റെഡ്ബുൾ ഫോർമുല വൺ കാർ രണ്ടാമതെത്തി. സോളോ ടുർക്കിന്റെ എഫ്-16 ജെറ്റ് മൂന്നാമതും എമ്മ കിമിലെയ്‌നൻ ഓടിച്ച ടെസ്‌ല കാർ നാലാമതുമെത്തി. യാഗിസ് അവ്‌സിയാണ് ആസ്റ്റൺ മാർട്ടിൻ കാർ ഓടിച്ചത്. ടോപ്പാക് റെസ്ഗാറ്റിയോഗ്ലി ലോട്ടസ് ഇവോറയും ഓടിച്ചു. കഴിഞ്ഞ മേയിൽ സൂപ്പർസ്‌പോർട്ടിൽനിന്ന് വിരമിച്ച സോഫോഗ്ലൂ പിന്നീട് രാഷ്ട്രീയത്തിലിറങ്ങിയിരുന്നു.

മണിക്കൂറിൽ 400 കിലോമീറ്റർവരെ വേഗത്തിൽ കുതിക്കുന്ന സൂപ്പർബൈക്കാണ് കവാസാക്കി നിഞ്ജ എച്ച്2ആർ. 998 സിസി എൻജിനുള്ള ഈ ബൈക്കിന് വില 40 ലക്ഷം രൂപയാണ്. മണിക്കൂറിൽ 315 കിലോമീറ്റർ വേഗത്തിൽവരെ കുതിക്കാൻ ശേഷിയുള്ള സൂപ്പർകാറാണ് ലോട്ടസ് ഇവോറ. റെഡ്ബുൾ ഫോർമുല വണ്ട കാറിന്റെ പരമാവധിവേഗം 340 കിലോമീറ്ററും ടെസ്‌ലയുടേത് 250 കിലോമീറ്ററും ആസ്റ്റൺ മാർട്ടിന്റേത് 310 കിലോമീറ്ററുമാണ്. മണിക്കൂറിൽ 2400 കിലോമീറ്റർ വേഗത്തിൽ പറക്കുന്നതാണ് എഫ്-16 യുദ്ധവിമാനം. ചാലഞ്ജർ 605 ജെറ്റ് വിമാനം 870 കിലോമീറ്റർ വേഗത്തിൽവരെ പറക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP