Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഐഎഎസ് ഉദ്യോഗസ്ഥയായ അമ്മ കുടുംബത്തെ പോലും മറന്ന് കുടകിലെ രക്ഷാപ്രവർത്തനത്തിൽ; അച്ഛൻ രക്ഷാപ്രവർത്തനവുമായി കേരളത്തിലും: നാലു വയസ്സുള്ള മകൻ ദുരിതാശ്വാസ ക്യാമ്പിലും: കുടകിന്റെ രക്ഷകയായി മാറിയ ശ്രീവിദ്യക്ക് സല്യൂട്ടടിച്ച് നാട്ടുകാരും

ഐഎഎസ് ഉദ്യോഗസ്ഥയായ അമ്മ കുടുംബത്തെ പോലും മറന്ന് കുടകിലെ രക്ഷാപ്രവർത്തനത്തിൽ; അച്ഛൻ രക്ഷാപ്രവർത്തനവുമായി കേരളത്തിലും: നാലു വയസ്സുള്ള മകൻ ദുരിതാശ്വാസ ക്യാമ്പിലും: കുടകിന്റെ രക്ഷകയായി മാറിയ ശ്രീവിദ്യക്ക് സല്യൂട്ടടിച്ച് നാട്ടുകാരും

ന്നത പദവികളിൽ സ്ത്രീകൾ എപ്പോഴും പെൺപുലികൾ തന്നെയാണ്. കേരളത്തിലെ കളക്ടർമാരായ അനുപമയും വാസുകിയും എല്ലാം നമ്മുടെ എല്ലാം റോൾ മോഡലുമാണ്. പ്രളയം വിഴുങ്ങിയ കുടകിനും രക്ഷകയായത് ഒരു പെൺപുലി തന്നെയായിരുന്നു. പി.ഐ ശ്രീവിദ്യ ഐ.എ.എസ്. കുടകിലെ ഡെപ്യൂട്ടി കമ്മിഷണറാണ് ഐഎഎസ് ഉദ്യോഗസ്ഥയായ ശ്രീവിദ്യ.

പ്രകൃതി ദുരന്തങ്ങൾ കൈകാര്യം ചെയ്ത് അത്ര അനുഭവ സമ്പത്തൊന്നുമില്ലാത്ത ശ്രീവിദ്യക്ക് ഓഗസ്റ്റ് 12നാണ് അസാധാരണമായ ഒരു സന്ദേശം ലഭിക്കുന്നത്. കർണാടകയിലെ കുടകു ജില്ലയിൽ അടുത്തദിവസങ്ങളിൽ കനത്ത മഴ ലഭിക്കും എന്നായിരുന്നു സന്ദേശം. കേരളത്തിലെ പ്രളയം വാർത്തകളിലൂടെ കണ്ടുകൊണ്ടിരുന്ന ശ്രീവിദ്യയ്ക്ക് ആലോചിക്കാനൊന്നും സമയം ഉണ്ടായിരുന്നില്ല. സന്ദേശത്തിന്റെ നിജസ്ഥിതി പരിശോധിക്കാൻ പോലും നിൽക്കാതെ അവർ ഊർജിത പ്രവർത്തനങ്ങൾ തുടങ്ങിവച്ചു.

ജനങ്ങൾക്കു യഥാർഥ വിവരങ്ങൾ കൈമാറുക, അപകടമേഖലയിൽ താമസിക്കുന്നവരെ സുരക്ഷിത ഭാഗങ്ങളിലേക്കു മാറ്റുക, ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും പങ്കാളികളാക്കി രക്ഷാപ്രവർത്തനത്തിനു മേൽനോട്ടം കൊടുക്കുക തുടങ്ങിയ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോയപ്പോൾ നാലു വയസ്സുള്ള മകനെയൊ സ്വന്തം കുടുംബ കാര്യത്തെ കുറിച്ചോ ചിന്തിക്കാൻ പോലും ശ്രീവിദ്യയ്ക്ക് സമയം ഉണ്ടായിരുന്നില്ല. ഇതിനിടെ നൂറു കണക്കിന് ജീവനുകൾ രക്ഷിക്കാൻ ശ്രീവിദ്യയ്ക്ക് കഴിഞ്ഞു.

കേരളത്തിൽ നാശം വിതച്ച പ്രളയം കർണാകടയിലെ കുടകിനെയും കശക്കിയെറിയുകയായിരുന്നു. തോരാത്ത മഴ,ജലപ്രവാഹം. ആ ദിവസങ്ങളിൽ സ്വന്തം ഓഫിസിനോടു ചേർന്ന് കൺട്രോൾ റൂം തുറന്ന് രക്ഷാപ്രവർത്തനത്തിനു മേൽനോട്ടം കൊടുത്തു ശ്രീവിദ്യ. എംഎൽഎമാരും പൊലീസ് മേധാവികളും പ്രാദേശിക തലത്തിലുള്ള ജനപ്രതിനിധികളുമെല്ലാം സഹായിച്ചും സഹകരിച്ചും കൂടെനിന്നു.

മഴ കനത്താൽ മണ്ണിടിച്ചും ഉരുൾപൊട്ടലും പതിവാകുന്ന കുടകിൽ അതി സാഹസികമായിരുന്നു രക്ഷാപ്രവർത്തനം. പക്ഷേ, ധീരമായിത്തന്നെ അവർ മുന്നേറി. ഒരു ദിവസം കൊണ്ടുതന്നെ സ്ഥിതിഗതികൾ നിയന്ത്രണത്തിൽകൊണ്ടുവന്ന അവർ അടുത്ത ദിവസങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്കും പിന്നീടു ദുരിതാശ്വാസപ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുത്തു.

കുടകിലെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമ്പോൾ ശ്രീവിദ്യയുടെ സ്വന്തം കുടുംബം പ്രളയത്തിൽനിന്നു രക്ഷ തേടുകയായിരുന്നു. ഭർത്താവ് ടി. നാരായണൻ പ്രളയം കേരളത്തിൽ ഏറ്റവും കൂടുതൽ നാശം വിതച്ച പത്തനംതിട്ട ജില്ലയിൽ പൊലീസ് മേധാവി. ആ ദിവസങ്ങളിൽ അവർക്കും പരസ്പരം സംസാരിക്കാനോ ആശയവിനിമയം നടത്താനോ കഴിഞ്ഞില്ല. മകനു നാലു വയസ്സ്. മുത്തഛന്റെയും മുത്തശ്ശിയുടെയും കൂടെയായിരിരുന്നു മകൻദുരിതാശ്വാസ ക്യാംപിൽ. കുടുംബം പ്രളയത്തിൽപ്പെട്ടു എന്നുപോലും ശ്രീവീദ്യ അറിഞ്ഞിരുന്നില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP