Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സമ്മാനം അത് 5000 രൂപയിൽ കുറയാത്തതാവണം; വലിയ മേക്കപ്പ് വേണ്ടേ...വേണ്ട; വധുവുമായി സംസാരിക്കാനേ പാടില്ല: വധുവിന്റെ വീട്ടുകാർ തയ്യാറാക്കിയ വിവാഹ ക്ഷണക്കത്ത് കണ്ട് ഞെട്ടി നാട്ടുകാർ

സമ്മാനം അത് 5000 രൂപയിൽ കുറയാത്തതാവണം; വലിയ മേക്കപ്പ് വേണ്ടേ...വേണ്ട; വധുവുമായി സംസാരിക്കാനേ പാടില്ല: വധുവിന്റെ വീട്ടുകാർ തയ്യാറാക്കിയ വിവാഹ ക്ഷണക്കത്ത് കണ്ട് ഞെട്ടി നാട്ടുകാർ

വിവാഹ ക്ഷണക്കത്തിൽ വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കുന്നവരാണ് ഒട്ടു മിക്ക ആൾക്കാരും. ഇത്തരത്തിൽ പുതുമയും നർമ്മവും കലർന്ന നിരവധി ക്ഷണക്കത്തുകൾ നമ്മളെ തേടി എത്തിയിട്ടുമുണ്ട്. എന്നാൽ യുകെയിലെ ഒരു വിവാഹത്തിന്റെ ക്ഷണക്കത്ത് കണ്ട് ഞെട്ടിയിരിക്കുകയാണ് നാട്ടുകാരും കുടുംബക്കാരും. ശ്ശോ! ഈ കല്ല്യാണം വിളിക്കേണ്ടായിരുന്നു എന്ന് പറഞ്ഞവരും നിരവധിയാണ്.

വധുവിന്റെ വീട്ടുകാർ തയ്യാറാക്കിയിരിക്കുന്ന ക്ഷണക്കത്തിൽ വിവാഹത്തിൽ പങ്കെടുക്കുന്നവർ പാലിക്കേണ്ട നിബന്ധനകളാണ് ക്ഷണം കിട്ടിയവരെയൊക്കെ ഞെട്ടിച്ചിരിക്കുന്നത്. പത്ത് നിബന്ധനകളാണ് ഈ കത്തിലുള്ളത്. വിവാഹത്തിനെത്തുന്നവർ വധുവിനോട് സംസാരിക്കാൻ പാടില്ല, സമ്മാനങ്ങൾ ഇത്ര തുകയുടേതായിരിക്കണം തുടങ്ങിയ നിബന്ധനകളാണ് ക്ഷണക്കത്തിലുള്ളത്.

ക്ഷണക്കത്ത് ലഭിച്ച ഒരു സ്ത്രീയാണ് സംഭവം സോഷ്യൽ മീഡിയകളിലൂടെ പുറത്തു വിട്ടത്. സോഷ്യൽ മീഡിയകളിൽ ഇതിനോടകം ക്ഷണക്കത്ത് ചർച്ചയായി കഴിഞ്ഞു. ഇത്തരത്തിൽ വിചിത്രമായ ഒരു ക്ഷണക്കത്ത് കണ്ടിട്ടില്ലെന്നാണ് പലരും പറയുന്നത്.

കത്തിലെ നിബന്ധനകൾ;
വിവാഹത്തിന് 15-30 മിനിട്ടുകൾക്ക് മുമ്പ് എത്തുക.
വെള്ള,ക്രിം, ഐവറി നിറങ്ങൾ ധരിക്കരുത.
മുടി പോണിടെയിൽ ആയി കെട്ടുക.
വലിയ മേക്കപ്പ് ഒന്നും അണിയരുത്.
വിവാഹം റെക്കോർഡ് ചെയ്യാൻ പാടില്ല.
നിർദേശിക്കുന്നത് വരെ ഫേസ്‌ബുക്ക് ഉപയോഗിക്കരുത്.
ചിത്രങ്ങൾ പോസ്റ്റ് ചെയ്യുമ്പോൾ ഹാഷ്ടാഗ് ഉപയോഗിക്കുക.
വധുവുമായി സംസാരിക്കാനേ പാടില്ല.
അവസാനമായി, വരുന്നവർ 75 ഡോളറിൽ (അയ്യായിരത്തിൽപരം) കുറയാത്ത സമ്മാനവുമായി മാത്രമേ വരാൻ പാടുള്ളൂ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP