Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എച്ച് 1 ബി വിസക്കാരുടെ കുടിയേറ്റ മോഹത്തിന് ഇനി നിരാശയുടെ കാലം; എച്ച്-4 വിസ നിർത്തലാക്കാനുള്ള തീരുമാനം മൂന്ന് മാസത്തിനുള്ളിൽ നിലവിൽ വരും: എച്ച് 1 ബി വിസക്കാരുടെ ജീവിതപങ്കാളികൾക്ക് അമേരിക്കയിൽ ജോലി ചെയ്യാൻ അനുമതി നൽകുന്ന എച്ച്-4 വിസ നിർത്തലാക്കുന്നതിൽ ഇന്ത്യക്കാർക്ക് കടുത്ത നിരാശ

എച്ച് 1 ബി വിസക്കാരുടെ കുടിയേറ്റ മോഹത്തിന് ഇനി നിരാശയുടെ കാലം; എച്ച്-4 വിസ നിർത്തലാക്കാനുള്ള തീരുമാനം മൂന്ന് മാസത്തിനുള്ളിൽ നിലവിൽ വരും: എച്ച് 1 ബി വിസക്കാരുടെ ജീവിതപങ്കാളികൾക്ക് അമേരിക്കയിൽ ജോലി ചെയ്യാൻ അനുമതി നൽകുന്ന എച്ച്-4 വിസ നിർത്തലാക്കുന്നതിൽ ഇന്ത്യക്കാർക്ക് കടുത്ത നിരാശ

വാഷിങ്ടൺ: ഇന്ത്യക്കാരുടെ സ്വപ്‌നത്തിന്റെ കടയ്ക്കൽ കത്തി വെച്ച് എച്ച്-4 വിസ നിർത്തലാക്കാനുള്ള തീരുമാനം മൂന്ന് മാസത്തിനുള്ളിൽ നിലവിൽ വരുമെന്ന് അമേരിക്കൻ സർക്കാർ കോടതിയെ അറിയിച്ചു. എച്ച് 1 ബി വിസക്കാരുടെ ജീവിത പങ്കാളിക്ക് ജോലി ചെയ്യാനുള്ള അവസരമാണ് ഇതോടെ അവസാനിക്കുന്നത്. കൊളംബിയ ജില്ലാ കോടതിയിലാണ് ഹോംലാൻഡ് സെക്യൂരിറ്റി ഇക്കാര്യം വ്യക്തമാക്കിയത്.

പതിനായിരക്കണക്കിന് ഇന്ത്യക്കാരെ ബാധിക്കുന്ന പരിഷ്‌കാരമാണിത്. 2015 മുതലാണ് എച്ച് 1 ബി വിസക്കാരുടെ ജീവിതപങ്കാളികൾക്ക് എച്ച്-4 വിസയിൽ തൊഴിൽ ചെയ്യാൻ അവസരം നൽകിത്തുടങ്ങിയത്. ഇതുവരെ എഴുപതിനായിരത്തിലേറെപ്പേർ എച്ച്-4 വിസയിൽ തൊഴിൽ ചെയ്തുവരുന്നുണ്ട്. ഇതിൽ 90 ശതമാനവും ഇന്ത്യക്കാരാണെന്ന് യു.എസ്. കുടിയേറ്റ നയ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനം പറയുന്നു. ഇതിൽ 94 ശതമാനം സ്ത്രീകളാണ്.

എച്ച് 4 വിസ നിർത്തലാക്കുന്നതിനായുള്ള തീരുമാനം ജൂണിൽ പ്രഖ്യാപിക്കുമെന്നും ഇതിനായുള്ള ഔദ്യോഗിക നടപടികൾ അതേ മാസംതന്നെ ആരംഭിക്കുമെന്നും യു.എസ്. ആഭ്യന്തര സുരക്ഷാവിഭാഗം മാർച്ചിൽ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ജൂണിൽ ആഭ്യന്തര സുരക്ഷാവിഭാഗം തീരുമാനമറിയിക്കുകയോ അതിൽ വിശദീകരണം നൽകുകയോ ചെയ്തിട്ടില്ല. രണ്ടാം തവണയാണ് എച്ച് 4 വിസ സംബന്ധിച്ച തീരുമാനമറിയിക്കുന്നതിൽ ട്രംപ് ഭരണകൂടം വീഴ്ച വരുത്തുന്നത്. നേരത്തേ ഫെബ്രുവരിയിൽ തീരുമാനമറിയിക്കണമെന്ന യു.എസ്. ഫെഡറൽ കോടതിയുടെ നിർദേശവും ഭരണകൂടം പാലിച്ചിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP