Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബാംഗ്ളൂർ ആശ്രമത്തിൽ ദിവ്യസമാജ് കാ നിർമ്മാൺ'' രാജ്യാന്തര പരിശീലന പ്രമുഖ ലതകണ്ണൻ 27 നെത്തും !

ബാംഗ്ളൂർ ആശ്രമത്തിൽ ദിവ്യസമാജ് കാ നിർമ്മാൺ'' രാജ്യാന്തര പരിശീലന പ്രമുഖ ലതകണ്ണൻ 27 നെത്തും !

ശ്വസനം കൊണ്ട് മനസ്സിനെ വീണ്ടെടുത്ത് സന്തോഷചിത്തരായിത്തീരാൻ ജനങ്ങളെ പ്രാപ്തരാക്കുന്നതോടൊപ്പം മാനസിക സംസ്‌കരണത്തിലൂടെയും പുനസൃഷ്ഠിയിലൂടെയും ഒരു നവ സമൂഹ രചനക്ക് ശ്രീശ്രീരവിശങ്കർജി ബാംഗ്ളൂർ ആശ്രമത്തിൽ വേദിയൊരുക്കുന്നു.

ശ്രീശ്രീരവിശങ്കർജിയുടെ പ്രമുഖ ശിഷ്യയും ജീവനകലയുടെ രാജ്യാന്തര പരിശീലകയുമായ ശ്രീമതി.ലതകണ്ണൻ അയ്യർ സെപ്റ്റംബർ 27 മുതൽ ബംഗളൂരുആശ്രമത്തിൽ നടക്കുന്ന ''ദിവ്യസമാജ് കാ നിർമ്മാൺ'' പരിശീലനപദ്ധതിക്ക് നേതൃത്വം നൽകും. ശ്രീശ്രീരവിശങ്കർജിയുടെ സാന്നിദ്ധ്യത്തിലും അനുഗ്രഹാശിസ്സുകളോടെയും നടക്കുന്ന ഈ അപൂർവ്വ പരിശീലന പദ്ധതിയിൽ ബാംഗ്ലുരിലെയും കേരളത്തിലെയും മലയാളികൾക്ക് പ്രവേശനത്തിൽ മുൻഗണനലഭിക്കും.

യോഗ, സുദർശന ക്രിയ തുടങ്ങിയവക്കൊപ്പം ശക്തവും കഠിനവും പരിവർത്തനപരവുമായ പ്രക്രിയകളും അഗാധമായ ആത്മീയ ജ്ഞാനവും വഴി വ്യക്തിപരമായ തടസ്സങ്ങളെ പൊട്ടിച്ചെറിഞ്ഞുകൊണ്ട് ആന്തരികമായ ശക്തിയും സ്ഥിരതയും ഈ പരിശീലനത്തിലൂടെ കൈവരിക്കാനാവുമെന്ന് ശ്രീശ്രീരവിശങ്കർജി സാക്ഷ്യപ്പെടുത്തുന്നു.

കുടുംബത്തിനും സമൂഹത്തിനും ലോകത്തിനും വേണ്ടി പരമാവാധി മികച്ചവരാകണമെന്ന അഗാധമായ ആഗ്രമുള്ള , നേരത്തെ ആർട് ഓഫ് ലിവിങ് ഹാപ്പിനസ്സ് പ്രോഗ്രാം പൂത്തീകരിച്ച ആർക്കും ഈ പരിശീലനത്തിൽ പ്രവേശനം ലഭിക്കും. കൂടുതൽ വിവരങ്ങൾക്കും മുൻകൂട്ടി രജിസ്‌റർ ചെയ്യുന്നതിനും ബന്ധപ്പെടുക 9620555694 ,9899910841

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP