Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹാജർനില കുറവായതിനാൽ അവസാനവർഷ പരീക്ഷയെഴുതാൻ അനുമതി ലഭിച്ചേക്കില്ലെന്ന് ഭയന്നു; ഹോസ്റ്റൽ മുറിയിലെ ഫാനിൽ കെട്ടിത്തൂങ്ങി മരണം വരിച്ചു; മദ്രാസ് ഐഐടി ഹോസ്റ്റലിലെ മഞ്ചേരിക്കാരന്റെ മരണം ആത്മഹത്യയെന്ന് ഉറപ്പിച്ച് പൊലീസ്; ഷഹൽ കോർമാത്തിന്റെ മരണത്തിൽ ദുരൂഹത കാണാതെ അന്വേഷണം

ഹാജർനില കുറവായതിനാൽ അവസാനവർഷ പരീക്ഷയെഴുതാൻ അനുമതി ലഭിച്ചേക്കില്ലെന്ന് ഭയന്നു; ഹോസ്റ്റൽ മുറിയിലെ ഫാനിൽ കെട്ടിത്തൂങ്ങി മരണം വരിച്ചു; മദ്രാസ് ഐഐടി ഹോസ്റ്റലിലെ മഞ്ചേരിക്കാരന്റെ മരണം ആത്മഹത്യയെന്ന് ഉറപ്പിച്ച് പൊലീസ്; ഷഹൽ കോർമാത്തിന്റെ മരണത്തിൽ ദുരൂഹത കാണാതെ അന്വേഷണം

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാർത്ഥിയെ ഹോസ്റ്റലിൽ മരിച്ചനിലയിൽ കണ്ടെത്തിയതിന് പിന്നിൽ ദൂരൂഹതയില്ലെന്ന് പൊലീസ്. മലപ്പുറം, മഞ്ചേരി കോർമാത്ത് ഷാജഹാന്റെ (ഷാജി) മകൻ ഷഹൽ കോർമാത്ത് (23) ആണ് മരിച്ചത്. ഐ.ഐ.ടിയിലെ ഓഷ്യൻ എൻജിനീയറിങ് അവസാനവർഷ വിദ്യാർത്ഥിയാണ്. ഷഹലിന്റേത് ആത്മഹത്യയാണെന്നാണ് പൊലീസ് പറയുന്നത്.

ക്ലാസിൽ ഹാജർനില കുറവായതിനാൽ അവസാനവർഷ പരീക്ഷയെഴുതാൻ അനുമതി ലഭിച്ചേക്കില്ലെന്ന ഭയമാണ് ആത്മഹത്യചെയ്യാൻ പ്രേരിപ്പിച്ചതെന്നു സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. ഹാജർനില കുറവാണെന്ന് ഐ.ഐ.ടി. അധികൃതർ നേരത്തേ ഷഹലിന്റെ രക്ഷിതാക്കളെ അറിയിച്ചിരുന്നു. ഏത് സാഹചര്യത്തിലാണ് ഷഹലിന് ഹാജർ കുറഞ്ഞതെന്നതിനെ കുറിച്ച് പൊലീസ് അന്വേഷിക്കും. സഹപാഠികളുടെ മൊഴിയും എടുക്കും. അസ്വാഭാവികമരണത്തിന് പൊലീസ് കേസെടുത്തു. ഷഹലിന്റെ മുറിയിൽനിന്ന് ആത്മഹത്യക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല.

ശനിയാഴ്ച രാവിലെ കാമ്പസിനകത്തുള്ള യമുന ഹോസ്റ്റലിലെ മുറിയിൽ ഫാനിൽ തൂങ്ങിമരിച്ചനിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. രാവിലെ ഷഹലിന്റെ സുഹൃത്ത് ഹോസ്റ്റൽമുറിയുടെ കതക് തട്ടിയപ്പോൾ ആളനക്കം കേൾക്കാത്തതിനെത്തുടർന്ന് വാർഡൻ രഘുറാം റെഡ്ഡിയെ അറിയിക്കുകയായിരുന്നു. രഘുറാം റെഡ്ഡി കോട്ടൂർപുരം പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് മുറി തുറന്നപ്പോഴാണ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി റോയപ്പേട്ട സർക്കാർ ആശുപത്രിയിലേക്കു മാറ്റി.

സുബൈദയാണ് മരിച്ച ഷഹലിന്റെ മാതാവ്. സഹോദരങ്ങൾ: ഷൈജൽ, അജിൽ, റിജിൽ. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് മഞ്ചേരി സെൻട്രൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP