Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പരീക്ഷണത്തിനാണ് അഭിനയിക്കുന്നതെങ്കിൽ സ്വന്തം പണം മുടക്കി നിർമ്മിക്കണം; പ്രതികരണം ശരാശരിയെങ്കിലും തിയേറ്ററിൽ ഓടുമ്പോൾ അങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്നും നിർമ്മാതാവ്; അഞ്ജലി മേനോന്റെ കൂടെയുടെ ആഘോഷത്തിൽ 'രണ'ത്തെ തള്ളി പറഞ്ഞ പൃഥ്വിക്കെതിരെ പ്രതിഷേധം ശക്തം; നടനെ തള്ളിപ്പറഞ്ഞ് സോഷ്യൽ മീഡിയയും

പരീക്ഷണത്തിനാണ് അഭിനയിക്കുന്നതെങ്കിൽ സ്വന്തം പണം മുടക്കി നിർമ്മിക്കണം; പ്രതികരണം ശരാശരിയെങ്കിലും തിയേറ്ററിൽ ഓടുമ്പോൾ അങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്നും നിർമ്മാതാവ്; അഞ്ജലി മേനോന്റെ കൂടെയുടെ ആഘോഷത്തിൽ 'രണ'ത്തെ തള്ളി പറഞ്ഞ പൃഥ്വിക്കെതിരെ പ്രതിഷേധം ശക്തം; നടനെ തള്ളിപ്പറഞ്ഞ് സോഷ്യൽ മീഡിയയും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: രണം പരാജയമാണെന്ന് പൊതുവേദിയിൽ സമ്മതിച്ച പൃഥ്വിരാജിനെതിരെ വിമർശനം ശക്തം. നടൻ റഹ്മാന് പിന്നാലെ രണത്തിന്റെ നിർമ്മാതാക്കളിൽ ഒരാളായ ബിജു ലോസണും രംഗത്ത് എത്തി. തിയറ്ററുകളിൽ ഇപ്പോഴും ഓടിക്കൊണ്ടിരിക്കുന്ന സിനിമയെക്കുറിച്ച് ഇങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്നും ഈ ചിത്രം പരീക്ഷണമായിരുന്നെങ്കിൽ അദ്ദേഹം സ്വന്തം പണം മുടക്കി അത് നിർമ്മിക്കണമായിരുന്നുവെന്നും ബിജു പറഞ്ഞു. ഇതിനൊപ്പം സോഷ്യൽ മീഡിയയിലെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഒരു പടം തിയേറ്ററിൽ ഓടിക്കൊണ്ടിരിക്കുമ്പോൾ ഫ്‌ളോപ്പ് ആണെന്ന് അതിലെ നായകി തന്നെ പറയുന്നത് തെണ്ടിത്തരമാണ്...-ഇതാണ് സോഷ്യൽ മീഡിയയിൽ പൃഥ്വിക്കെതിരെ ഉയരുന്ന പൊതു വികാരം.

പൃഥ്വിയുടെ പ്രസ്താവനയ്‌ക്കെതിരെ നടൻ റഹ്മാനും രംഗത്തുവന്നിരുന്നു. റഹ്മാൻ ഫേസ്‌ബുക്കിൽ നടത്തിയ പ്രതികരണത്തിന് താഴെ നടന്ന ചർച്ചയിലാണ് ബിജു ലോസണിന്റെ പ്രതികരണം. പൃഥ്വി പറഞ്ഞത് വസ്തുതയാണെന്നും ചിത്രം ഗംഭീരമാണെന്നതിൽ സംശയമില്ലെന്നും പക്ഷേ പ്രേക്ഷക പ്രതികരണം ശരാശരി ആയിരുന്നുവെന്നും ഒരു പ്രേക്ഷകൻ ബിജു ലോസണെ ടാഗ് ചെയ്തുകൊണ്ട് അഭിപ്രായപ്പെടുകയുണ്ടായി. ഈ കമന്റിന് മറുപടി നൽകിയാണ് ബിജു തന്റെ നിലപാട് വ്യക്തമാക്കിയത്.

'ശരിയാണ്. ഈ ചിത്രം പരീക്ഷണമായിരുന്നെങ്കിൽ അദ്ദേഹം സ്വന്തം പണം മുടക്കി അത് നിർമ്മിക്കണമായിരുന്നു. അല്ലാതെ നിർമ്മാതാവിന്റെ പണമായിരുന്നില്ല ഉപയോഗിക്കേണ്ടിയിരുന്നത്. സിനിമയ്ക്കു ശരാശരി പ്രതികരണമാണ്. പക്ഷേ തീയറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുമ്പോൾ അദ്ദേഹം ഒരു പൊതുവേദിയിൽ അങ്ങനെ പറയാൻ പാടില്ല.' ബിജു പറഞ്ഞു. ബിജു ലോസണിന്റെ ലോസൺ എന്റർടെയ്ന്മെന്റും ആനന്ദ് പയ്യന്നൂരിന്റെ യെസ് സിനിമാ കമ്പനിയും ചേർന്നാണ് രണം നിർമ്മിച്ചത്.

സിനിമയിൽ താരമൂല്യം ലക്ഷ്യമിട്ടല്ല താൻ സിനിമ ചെയ്യുന്നതെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. തനിക്ക് ഇഷ്ടപ്പെട്ട സിനിമകൾ ഇഷ്ടമുള്ള രീതിയിൽ ചെയ്യാനാണ് താൻ ആഗ്രഹിക്കുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു. എന്റെ ഹൃദയം പറയുന്നത് കുറച്ചുകാര്യങ്ങൾ ചെയ്യാൻ ശ്രമിക്കണം എന്നാണ്. അങ്ങനെ ചെയ്യുമ്പോൾ, 'കൂടെ' പോലുള്ള സിനിമകൾ വിജയമാകും. 'രണം' പോലുള്ള സിനിമകൾ വിജയിച്ചെന്നു വരില്ലെന്നായിരുന്നു പൃഥ്വിയുടെ കമന്റ്. ഇതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഇതിനെതിരെ നടനായ റഹ്മാൻ തന്നെ രംഗത്ത് വന്നിരുന്നു. സിനിമയിൽ പരീക്ഷണങ്ങൾ നടത്തിയില്ലെന്ന ഖേദം ഉണ്ടാകാതിരിക്കാനാണ് രണം പോലൊരു സിനിമയിൽ അഭിനയിച്ചതെന്ന പൃഥ്വിരാജിന്റെ നിലപാടിനെ റഹ്മാൻ വിമർശിച്ചിരുന്നു. അഞ്ജലി മേനോൻ സംവിധാനെ ചെയ്ത കൂടെയുടെ വിജയം ആഘോഷിച്ചു കൊണ്ടുള്ള പരിപാടിയിലായിരുന്നു രണത്തിനെ വിമർശിച്ച് പൃഥ്വിരാജ് രംഗത്തെത്തിയത്. ചിത്രത്തിൽ പൃഥ്വിരാജിനൊപ്പം ശ്രദ്ധേയമായ വേഷം ചെയ്ത വ്യക്തികൂടിയായിരുന്നു റഹ്മാൻ.

രാജാവിനെ ആരെങ്കിലും തള്ളിപ്പറഞ്ഞാൽ അത് സ്വന്തം കുഞ്ഞനുജനാണെങ്കിൽ കൂടി, തന്റെ ഉള്ളു നോവും. കുത്തേറ്റവനെ പോലെ പിടയുമെന്നും റഹ്മാൻ തന്റെ ഫേസ്‌ബുക്ക് അക്കൗണ്ടിൽ വ്യക്തമാക്കി. രണം ദ്കിങ് എന്ന ഹാഷ്ടാഗോടെയായിരുന്നു റഹ്മാന്റെ കുറിപ്പ്. ഒരിക്കൽ രാജുമോൻ എന്നോടു ചോദിച്ചു, അങ്കിളിന്റെ അച്ഛനാരാണെന്ന്. ഞാൻ പറഞ്ഞു, ഒരു രാജാവാണെന്ന്. കിരീടവും ചെങ്കോലുമെല്ലാമുള്ള ഒരു രാജാവ്. ആ രാജാവിന്റെ മകനാണ് ഞാൻ. എനിക്കുള്ള സകലതും എനിക്കു തന്ന സിനിമയെന്ന രാജാവിന്റെ മകൻ. അന്നും ഇന്നും. ദാമോദർ ഡിട്രോയ്റ്റിലെ രാജകുമാരനായിരുന്നു. ആദി. അയാൾക്കു സ്വന്തം അനുജനെപ്പോലെയായിരുന്നു. പക്ഷേ, ഒടുവിൽ ആ അനുജന്റെ കുത്തേറ്റു തന്നെ ദാമോദർ വീണു. അതുകണ്ട് കാണികൾ കയ്യടിക്കുകയും കരയുകയുമൊക്കെ ചെയ്തതുകൊണ്ടാണ് 'രണ'മെന്ന രാജാവ് യുദ്ധം ജയിച്ചത്. അതുകൊണ്ടാണ് സിനിമയെന്ന മഹാരാജാവ് എപ്പോഴും വിജയിച്ചു തന്നെ നിൽക്കുന്നത്. അങ്ങനെയുള്ള രാജാവിനെ ആരെങ്കിലും തള്ളിപ്പറഞ്ഞാൽ. അതെന്റെ കുഞ്ഞനുജനാണെങ്കിൽ കൂടി, എന്റെ ഉള്ളു നോവും... കുത്തേറ്റവനെ പോലെ ഞാൻ പിടയും.-ഇങ്ങനെയാണ് റഹ്മാൻ പ്രതികരിച്ചത്.

ഇതോടെ പൃഥ്വിരാജിന്റെ പ്രസ്താവന സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. തിയേറ്ററിൽ ഓടുന്ന സിനിമയെ തകർക്കാനാണ് പൃഥ്വി ശ്രമിച്ചതെന്നായിരുന്നു പൊതുവേ ഉയർന്ന വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP