Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മാലിക്കിന് അർധസെഞ്ചുറി; ഇന്ത്യയ്ക്ക് 238 റൺസ് വിജയലക്ഷ്യം; ജസ്പ്രീത് ബുംറ, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ് എന്നിവർ രണ്ടു വിക്കറ്റ് വീതം

മാലിക്കിന് അർധസെഞ്ചുറി; ഇന്ത്യയ്ക്ക് 238 റൺസ് വിജയലക്ഷ്യം; ജസ്പ്രീത് ബുംറ, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ് എന്നിവർ രണ്ടു വിക്കറ്റ് വീതം

ദുബായ്: ഏഷ്യാ കപ്പ് സൂപ്പർഫോർ പോരാട്ടത്തിൽ പാക്കിസ്ഥാനെതിരേ ഇന്ത്യയ്ക്ക് 238 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാൻ നിശ്ചിത ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 237 റൺസ് നേടി. ഷോയബ് മാലിക്കിന്റെ അർധസെഞ്ചുറിയാണ് പാക്കിസ്ഥാനു ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. മാലിക്ക് 78 റൺസ് നേടി പുറത്തായി. ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുംറ, കുൽദീപ് യാദവ്, യൂസ്വേന്ദ്ര എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.

മത്സരത്തിന്റെ എട്ടാം ഓവറിന്റെ അവസാന പന്തിൽ ഇന്ത്യക്ക് ആദ്യ വിക്കറ്റ് ലഭിച്ചു. 10 റൺസ് മാത്രമെടുത്ത ഇമാം ഉൽ ഹഖ് ചാഹലിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി. അധികം വൈകാതെ സഹഓപ്പണർ ഫഖർ സമാനും കൂടാരം കയറി. 31 റൺസായിരുന്നു സമാന്റെ സമ്പാദ്യം. കുൽദീപിനെ സ്വീപ് ചെയ്യാനുള്ള ശ്രമത്തിൽ താരം വിക്കറ്റിൽ മുന്നിൽ കുടുങ്ങുകയായിരുന്നു. മൂന്നാമനായി ഇറങ്ങിയ ബാബർ അസം റണ്ണൗട്ടായി.

ഇവിടെ ഒത്തുചേർന്ന മാലിക്-സർഫ്രാസ് അഹമ്മദ് കൂട്ടുകെട്ട് പാക്കിസ്ഥാനെ മുന്നോട്ടു നയിച്ചു. ഇന്ത്യൻ ബൗളിംഗിനെ കരുതലോടെ നേരിട്ട ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 107 റൺസ് കൂട്ടിച്ചേർത്തു. സ്‌കോർ 165-ൽ സർഫ്രാസിനെ(44) പുറത്താക്കി കുൽദീപ് യാദവാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പാക് സ്‌കോർ 200 കടന്നതിനു പിന്നാലെ മാലിക്കും മടങ്ങി. 90 പന്തിൽ നാലു ബൗണ്ടറികളും രണ്ടു സിക്‌സറും ഉൾപ്പെടെയായിരുന്നു മാലിക്കിന്റെ ഇന്നിങ്‌സ്.

ഇതിനുശേഷം ഇന്ത്യൻ ബൗളിങ് പാക്കിസ്ഥാനെ നിലയുറപ്പിക്കാൻ സമ്മതിച്ചില്ല. ആസിഫ് അലി (21 പന്തിൽ 30) ചില മിന്നലാട്ടങ്ങൾ നടത്തിയതൊഴിച്ചാൽ ഡെത്ത് ഓവർ ബൗളിംഗിൽ ബുംറ-ചാഹൽ-ഭുവനേശ്വർ കൂട്ടുകെട്ടിനെ മറികടക്കാൻ പാക്കിസ്ഥാനു കഴിഞ്ഞില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP