Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കുരങ്ങനെന്താണ് മനുഷ്യനാവാത്തത്; ഡാർവിന്റെ പൂർവികർ വാനരന്മാർ ആയിരുന്നോ? ഖുർആൻ അടക്കമുള്ള മതഗ്രന്ഥങ്ങളിൽ പരിണാമസിദ്ധാന്തം പറയുന്നുണ്ടോ; ഫേസ്‌ബുക്കിൽ നിങ്ങൾ എറ്റുമുട്ടി തളരണ്ടതില്ല; എല്ലാ സംശയങ്ങൾക്കും മറുപടിയുമായി ലിറ്റ്മസിലെ ജീൻഓൺ; പരിണാമസിദ്ധാന്തം സംബന്ധിച്ച പൊതുസമ്പർക്ക ചോദ്യോത്തര പരിപാടി മലയാളത്തിൽ ആദ്യം

കുരങ്ങനെന്താണ് മനുഷ്യനാവാത്തത്; ഡാർവിന്റെ പൂർവികർ വാനരന്മാർ ആയിരുന്നോ? ഖുർആൻ അടക്കമുള്ള മതഗ്രന്ഥങ്ങളിൽ പരിണാമസിദ്ധാന്തം പറയുന്നുണ്ടോ; ഫേസ്‌ബുക്കിൽ നിങ്ങൾ എറ്റുമുട്ടി തളരണ്ടതില്ല; എല്ലാ സംശയങ്ങൾക്കും മറുപടിയുമായി ലിറ്റ്മസിലെ ജീൻഓൺ; പരിണാമസിദ്ധാന്തം സംബന്ധിച്ച  പൊതുസമ്പർക്ക ചോദ്യോത്തര പരിപാടി മലയാളത്തിൽ ആദ്യം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ചാൾസ് ഡാർവിന്റെ പരിണാമസിദ്ധാന്തം പൂർണമായും തെളിയിക്കപ്പെട്ടിട്ടില്ലാത്ത ഊഹാധിഷ്ഠിത സിദ്ധാന്തമാണോ? കുരങ്ങനെന്താണ് മനുഷ്യനാവാത്തത്. ഡാർവിന്റെ പൂർവികർ വാനരന്മാർ ആയിരുന്നോ? ഖുർആൻ അടക്കമുള്ള മതഗ്രന്ഥങ്ങളിൽ പരിണാമസിദ്ധാന്തം പറയുന്നുണ്ടോ.... ഫേസ്‌ബുക്ക് അടക്കമുള്ള നവ മാധ്യമങ്ങളിൽ ഇപ്പോഴും ഏറ്റവും സജീവമായി ചർച്ച നടക്കുന്ന വിഷയം മറ്റൊന്നുമല്ല. ഈ ചോദ്യങ്ങൾക്ക് മറുപടി ശാസ്ത്ര സ്വതന്ത്ര ചിന്താ പ്രസ്ഥാനമായ എസ്സൻസ് ഗ്ലോബൽ ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടത്തുന്ന അന്തർദേശീയ സെമിനാറായ ലിറ്റ്മസ്-18ൽ ലഭിക്കും. ജീൻഓൺ എന്ന് പേരിട്ട, പരിണാമം സംബന്ധിച്ച് പൊതുസമ്പർക്ക ചോദ്യോത്തര പരിപാടി ഇന്ത്യയിൽ തന്നെ ഇത് ആദ്യമാണെന്ന് എസ്സൻസ് ഗ്ലോബൽ ഭാരവാഹികൾ പറയുന്നു.

ഡോ. മനോജ് ബ്രൈറ്റ്, കൃഷ്ണപ്രസാദ്, ഡോ. ദിലീപ് മാമ്പള്ളിൽ, ഡോ. പ്രവീൺ ഗോപിനാഥ് എന്നിവരായ വിഷയാവതാരകർ. ന്യൂസ്‌ റീഡറായിരുന്ന ശിവലാൽ ആണ് മോഡറേറ്റർ. സദസ്സിലുള്ളവർക്ക് പാനൽ അംഗങ്ങളോട് ചോദ്യങ്ങൾ ചോദിക്കാം. ക്രിയാത്മകവും സംവാദകാത്മകവുമായ ഏറ്റവും മികച്ച ചോദ്യം/ചോദ്യങ്ങൾ ഉന്നയിക്കുന്ന വ്യക്തികൾക്ക് സമ്മാനങ്ങൾ നൽകും. ഒന്നാംസമ്മാനം-3000 രൂപ, രണ്ടാംസമ്മാനം-2000 രൂപ, മൂന്നാംസമ്മാനം-1000. പുറമെ 500 രൂപയുടെ നാല് സമാശ്വാസ സമ്മാനങ്ങളും ലഭിക്കും.

എന്തുകൊണ്ട് പരിണാമം എന്ന വിഷയത്തിന് പ്രാമുഖ്യം കൊടുക്കുന്നുവെന്ന ചോദ്യത്തിന് പ്രമുഖ സ്വതന്ത്രചിന്തകനും എഴുത്തുകാരനും പ്രഭാഷകനുമായ സി രവിചന്ദ്രൻ ഇങ്ങനെ മറുപടി പറയുന്നു. 'യൂറോപ്യൻ രാജ്യങ്ങളിലൊക്കെ വന്നിട്ടുള്ള ശാസ്ത്രീയ ബോധത്തിന്റെ അടിസ്ഥാനം പരിണാമ സിദ്ധാന്തം കൂടിയാണ്. ഇത് ശരിക്ക് പഠിച്ചാൽ സൃഷ്ടിവാദം മുതൽ ജൈവകൃഷി വരെയുള്ള ഒരു പാട് മാലിന്യങ്ങളിൽ നിന്നാണ് നിങ്ങൾ രക്ഷപ്പെടുന്നത്. ആധുനിക കാലത്ത് അനിവാര്യമായ വിഷയങ്ങളിൽ ഒന്നാണിത്. ആദ്യമൊക്കെ മതവാദികൾ പൂർണമായും പരിണാമ സിദ്ധാന്തത്തെ എതിർക്കുന്ന നിലപാട് ആയിരുന്നു. പക്ഷേ ഇപ്പോൾ മതഗ്രന്ഥങ്ങളിൽ പരിണാമം പറഞ്ഞിട്ടുണ്ടെന്നാണ് അവരിൽ ചിലർ ്രപത്യകിച്ച് ന്യൂജൻ ഇസ്ലാമിസ്റ്റുകൾ പറയുന്നത്' -സി രവിചന്ദ്രൻ വിശദീകരിച്ചു.

ഇന്ത്യയിൽ പരിണാമവിഷയങ്ങൾ ജീവശാസ്ത്ര പുസ്തകങ്ങളിൽ പഠിക്കാനുണ്ടെങ്കിലും അത് പഠിച്ച് മാർക്ക് നേടാൻ ഉള്ളതാണെന്നതിലുപരി കൂടുതലൊന്നും അതേക്കുറിച്ച് പഠിച്ച് 'സമയം കളയാൻ' അധികമാരും മെനക്കെടാറില്ല. അതുകൊണ്ടുതന്നെ പരിണാമം മാത്രമല്ല, പരിണാമ വിമർശനങ്ങളും അധികമൊന്നും സാധാരണക്കാരിലേക്ക് എത്താറില്ല. ഇത് മനസ്സിലാക്കിയാണ് എസ്സൻസ് ഗ്ലോബൽ പുതിയ ചർച്ച സംഘടിപ്പിക്കുന്നത്.

ലോകത്തിൽ പരിണാമത്തെക്കുറിച്ച് ഇറങ്ങിയവയുമായി തട്ടിച്ചുനോക്കുമ്പോൾ മലയാളത്തിൽ ഇറങ്ങിയ പരിണാമഗ്രന്ഥങ്ങളുടെ എണ്ണം കുറവാണ്. കേരള ശാസ്ത്രസാഹിത്യ പരിഷത് ഇതിനുള്ള ചില ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. പ്രൊഫ. കുഞ്ഞുണ്ണി വർമ്മയുടെ പുസ്തകങ്ങൾ എടുത്തുപറയേണ്ടവയാണ്.സംസ്ഥാന സർവ്വവിജ്ഞാന ഇൻസ്റ്റിറ്റ്യൂട്ട് ഒരു പരിണാമവിജ്ഞാനകോശം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതുകൂടാതെ മറ്റ് കുറച്ച് പരിണാമപുസ്തകങ്ങളും മലയാളത്തിൽ ലഭ്യമാണ്. റിച്ചാർഡ് ഡോക്കിൻസിന്റെ 'God Delusion' നെ അടിസ്ഥാനമാക്കി സി രവിചന്ദ്രൻ രചിച്ച് ഡി സി ബുക്സ് പ്രസിദ്ധീകരിച്ച 'നാസ്തികനായ ദൈവം' എന്ന ഗ്രന്ഥത്തിൽ പരിണാമം കുറെയൊക്കെ ചർച്ചചെയ്യുന്നുണ്ട്.

എങ്കിലും ഏറ്റവും ഒടുവിൽ ഇറങ്ങിയ ഡോക്കിൻസിന്റെ തന്നെ 'The Greatest Show on Earth' എന്ന കൃതിയുടെ മലയാള പരിഭാഷ- 'ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യ വിസ്മയം' എന്ന പുസ്തകത്തിലാണ് പരിണാമത്തെ അതിന്റെ തെളിവുകൾ വെച്ച് വിശകലനം ചെയ്യുന്നത്. ഈ പുസ്തകങ്ങളെയൊക്കെ വിമർശനപരമായി സമീപിക്കാൻ മലയാളത്തിൽ ഒരാൾ മാത്രമേ കുറച്ചെങ്കിലും ശ്രമിച്ചിട്ടുള്ളു എന്നതാണ് വസ്തുത. അതിനാകട്ടെ മതസംഘടനകളുടെ മുഖമാസികകൾക്ക് പുറത്ത് ഏറെയൊന്നും ഇടം കിട്ടിയിട്ടുമില്ല. പരിണാമവിമർശനം എന്ന പേരിൽ മലയാളത്തിൽ ഇറങ്ങിയ ഏതെങ്കിലും പുസ്തകങ്ങൾ എടുത്തുവെച്ച് അതിൽ നിന്ന് ഏതെങ്കിലും ഒരു ഖണ്ഡികയെടുത്ത് അതിലെ അക്ഷരങ്ങളെയോ വ്യാകരണത്തെയോ ഇഴകീറി പരിശോധിക്കുകയോ, എഴുതിയവന്റെ ഗ്രാഹ്യശേഷിയെക്കുറിച്ച് സംശയം പ്രകടിപ്പിക്കുകയോ ചെയ്യുന്നതിലൊതുങ്ങുന്നു എന്ന് കാണാൻ കഴിയും. പരിണാമത്തെ സമഗ്രമായി വിമർശനവിധേയമാക്കാൻ മലയാളത്തിൽ ഇന്നുവരെ ആരും ശ്രമിച്ചിട്ടില്ല. ഉള്ള വിമർശനങ്ങളാകട്ടെ, വളരെ ഉപരിപ്ലവമായ വിമർശനങ്ങളേ ആകുന്നുള്ളു. ഈ ഒരു സാഹചര്യത്തിലാണ് പരിണാമം മുഖ്യവിഷയമാക്കി തങ്ങൾ ചർച്ച നടത്തുന്നതെന്ന് എസ്സൻസ് ഗ്ലോബൽ ഭാരവാഹികൾ അറിയിച്ചു.

GeneON-Â പങ്കെടുക്കാനാഗ്രഹിക്കുന്നവർക്ക് ഈ ലിങ്കിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. https://goo.gl/W7vnzR
:
ലിറ്റ്മസിൽ പങ്കെടുക്കുന്നതിന് ഈ ലിങ്കിൽ രജിസ്റ്റർ ചെയ്യാം.http://essenseglobal.com/product-category/litmus18/

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP