Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സമുദ്രനിരപ്പിൽ നിന്നും 4500 അടി ഉയരം; ബംഗ്ലാദേശീലേക്കും ഭൂട്ടാനിലേക്കും നേപ്പാളിലേക്കും സർവ്വീസുകൾ; കൊൽക്കത്തിയിൽ നിന്നും ഡൽഹിയിൽ നിന്നും ഗുവാഹട്ടിയിൽ നിന്നും ദിവസേന ഫ്‌ളൈറ്റ്; ചൈനീസ് അതിർത്തിയിൽ സിക്കിമിലെ ആദ്യ വിമാനത്താവളം ഉയരുമ്പോൾ ഇന്ത്യക്ക് ആത്മവിശ്വാസം ഉയർന്നു

സമുദ്രനിരപ്പിൽ നിന്നും 4500 അടി ഉയരം; ബംഗ്ലാദേശീലേക്കും ഭൂട്ടാനിലേക്കും നേപ്പാളിലേക്കും സർവ്വീസുകൾ; കൊൽക്കത്തിയിൽ നിന്നും ഡൽഹിയിൽ നിന്നും ഗുവാഹട്ടിയിൽ നിന്നും ദിവസേന ഫ്‌ളൈറ്റ്; ചൈനീസ് അതിർത്തിയിൽ സിക്കിമിലെ ആദ്യ വിമാനത്താവളം ഉയരുമ്പോൾ ഇന്ത്യക്ക് ആത്മവിശ്വാസം ഉയർന്നു

ഗാങ്‌ടോക്ക്: സിക്കിമിലെ ആദ്യ വിമാനത്താവളത്തിന്റെ ഉദ്ഘാടനം പാക്യോങ്ങിൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും.ഗാങ്‌ടോക്കിൽനിന്നു 33 കിലോമീറ്റർ അകലെയുള്ള പാക്യോങ് വിമാനത്താവളത്തിന്റെ നിർമ്മാണം ആരംഭിച്ചതു 2009ൽ ആണ്. സമുദ്രനിരപ്പിൽനിന്നു 4,500 അടി ഉയരത്തിലുള്ള പാക്യോങ് ഗ്രാമത്തിലെ കുന്നിന്മുകളിലാണ് 605 കോടി രൂപ ചെലവിൽ നിർമ്മിച്ച പുതിയ വിമാനത്താവളം.

ഇന്ത്യചൈന അതിർത്തിയിലേക്ക് ഇവിടെനിന്ന് 60 കിലോമീറ്റർ മാത്രം. ആവശ്യമെങ്കിൽ വ്യോമസേനയ്ക്കുകൂടി ഉപയോഗിക്കാൻ കഴിയും. 124 കിലോമീറ്റർ അകലെ ബംഗാളിലെ ബഗ്‌ദോഗ്ര ആയിരുന്നു ഇതുവരെ സിക്കിമിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം. 3000 ചതുരശ്ര മീറ്റർ ടെർമിനലുള്ള പാക്യോങ് വിമാനത്താവളത്തിൽനിന്നുള്ള സർവീസുകൾ ഒക്ടോബർ നാലിന് ആരംഭിക്കും. ഡൽഹി, കൊൽക്കത്ത, ഗുവാഹത്തി എന്നിവിടങ്ങളിലേക്കു ദിവസേന സർവീസുണ്ടാകും. വൈകാതെ ഭൂട്ടാനിലെ പാരോ, നേപ്പാളിലെ കഠ്മണ്ഡു, ബംഗ്ലാദേശിലെ ധാക്ക എന്നിവിടങ്ങളിലേക്കു രാജ്യാന്തര സർവീസ് ആരംഭിക്കുമെന്നു പാക്യോങ് വിമാനത്താവള ഡയറക്ടർ ആർ.മഞ്ജുനാഥ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP