Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പായ് വഞ്ചി യാത്രയ്ക്കിടെ പരിക്കേറ്റ അഭിലാഷ് ടോമിയെ രക്ഷിച്ചു; നാവിക സേന കമാൻഡറുടെ അടുത്ത് ആദ്യമെത്തിയത് ഫ്രഞ്ച് കപ്പൽ ഒസ്‌രിസ്; പരിക്കേറ്റ കമാൻഡറെ യാനത്തിലേക്ക് മാറ്റിയത് സ്‌ട്രെച്ചറിൽ; രക്ഷാപ്രവർത്തനം വിജയമെന്ന് സ്ഥിരീകരിച്ച് നാവിക സേന; അടിയന്തര വൈദ്യ പരിശോധനയ്ക്ക് ശേഷം ആംസ്റ്റർഡാമിലേക്ക്

പായ് വഞ്ചി യാത്രയ്ക്കിടെ പരിക്കേറ്റ അഭിലാഷ് ടോമിയെ രക്ഷിച്ചു; നാവിക സേന കമാൻഡറുടെ അടുത്ത് ആദ്യമെത്തിയത് ഫ്രഞ്ച് കപ്പൽ ഒസ്‌രിസ്; പരിക്കേറ്റ കമാൻഡറെ യാനത്തിലേക്ക് മാറ്റിയത് സ്‌ട്രെച്ചറിൽ; രക്ഷാപ്രവർത്തനം വിജയമെന്ന് സ്ഥിരീകരിച്ച് നാവിക സേന; അടിയന്തര വൈദ്യ പരിശോധനയ്ക്ക് ശേഷം ആംസ്റ്റർഡാമിലേക്ക്

അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി. പായ് വഞ്ചിയിൽ ലോകം ചുറ്റി യാത്രയ്ക്കിടെ പരുക്കേറ്റ കമാൻഡർ അഭിലാഷ് ടോമിയെ ഫ്രാൻസിന്റെ മൽസ്യബന്ധന പട്രോളിങ് കപ്പലായ ഓസിരിസാണ് രക്ഷപ്പെടുത്തിയത്. അപകടത്തിൽ പരിക്ക് പറ്റിയ അബിലാഷിന് അനങ്ങാൻ കഴിയാത്തതിനെ തുടർന്ന് സ്‌ട്രെച്ചറിലേക്ക് മാറ്റിയ ശേഷമാണ് യാനത്തിലേക്ക് പ്രവേശിപ്പിച്ചത്.

അഭിലാഷിനെ രക്ഷപ്പെടുത്തിയ വാർത്ത ഇന്ത്യൻ നാവികസേന ട്വിറ്ററിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഫ്രഞ്ച് ഫിഷറീസ് പട്രോളിങ് വെസൽ ഓസരീസാണ് അഭിലാഷിനെ രക്ഷപ്പെടുത്തിയത്. ഇദ്ദേഹത്തെ ഓസിരിസ് കപ്പലിലേക്ക് മാറ്റി. ശേഷം അഭിലാഷിനെ ആംസ്റ്റർഡാം ദ്വീപിലെ ഡോക്ടറുടെ അരികിലേക്ക് കൊണ്ടുപോകുമെന്നാണ് റിപ്പോർട്ടുകൾ. ഓസ്ട്രേലിയയിലെ പെർത്തിൽനിന്ന് 3300 കിലോമീറ്റർ അകെല പ്രക്ഷുബ്ധമായ കടലിലായിരുന്നു അഭിലാഷ് ഉണ്ടായിരുന്നത്.

ജൂലായ് ഒന്നിന് ഫ്രാൻസിലെ ലെ സാബ്ലോ ദൊലോൻ തുറമുഖത്തുനിന്ന് തൂരിയ എന്ന പായ് വഞ്ചിയിലാണ് അഭിലാഷ് ഗോൾഡൻ ഗ്ലോബ് റേസ് പര്യടനം ആരംഭിച്ചത്. മോശം കാലവസ്ഥയെ തുടർന്നാണ് അഭിലാഷിന്റെ പായ് വഞ്ചി  അപകടത്തിൽപ്പെട്ടത്. പായ് വഞ്ചി യുടെ തൂൺ തകർന്നുവീണ് അഭിലാഷിന്റെ മുതുകിന് സാരമായ പരിക്കേറ്റിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

വിമാനത്തിൽനിന്നെടുത്ത പായ് കപ്പലിന്റെ ചിത്രങ്ങൾ വാർത്താ ഏജൻസി പുറത്തുവിട്ടിരുന്നു. ഐഎൻഎസ് സത്പുര, ഐഎൻഎസ് ജ്യോതി, എച്ച്എംഎഎസ് ബല്ലാറാത്ത് എന്നീ കപ്പലുകളാണ് അഭിലാഷിനെ രക്ഷിക്കാനായി പുറപ്പെട്ടിട്ടുള്ളത്. എന്നാൽ സമീപത്തുള്ള ഓസിരിസാണ് ആദ്യമെത്തിയത്. ജൂലൈ ഒന്നിന് ഫ്രാൻസിലെ 'ലെ സാബ്ലെ ദെലോൻ' തുറമുഖത്തുനിന്ന് ആരംഭിച്ച മത്സരത്തിന്റെ 83ാം ദിവസം, ഇന്ത്യൻ മഹാസമുദ്രത്തിലുണ്ടായ കൊടുങ്കാറ്റിലും കനത്ത തിരമാലകളിലുംപെട്ട് പായ് വഞ്ചി  'തുരീയ' തകർന്നാണ് അഭിലാഷ് ടോമിക്കു പരുക്കേറ്റത്. ഇതിനകം 19,446 കിലോമീറ്റർ താണ്ടിയ അഭിലാഷ് ടോമി മത്സരത്തിൽ മൂന്നാം സ്ഥാനത്തായിരുന്നു.

110 കിലോമീറ്റർ വേഗത്തിൽ ആഞ്ഞടിച്ച കാറ്റിൽ 10 മീറ്ററോളം ഉയർന്ന തിരമാലകൾക്കിടയിൽപെട്ടു വഞ്ചിയുടെ മൂന്നു പായ്മരങ്ങളിലൊന്നു തകരുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട ബോട്ടിനകത്തുവീണു നടുവിനു പരുക്കേറ്റ അഭിലാഷ്, സഹായം അഭ്യർത്ഥിച്ച് അപായസന്ദേശം നൽകി. നടുവിന്റെ പരുക്കുമൂലം അനങ്ങാൻ സാധിക്കുന്നില്ലെന്നും സ്ട്രെച്ചർ വേണമെന്നുമായിരുന്നു സന്ദേശം. ഓസ്ട്രേലിയൻ തീരമായ പെർത്തിൽനിന്ന് 3704 കിലോമീറ്റർ അകലെയാണു വഞ്ചിയുള്ളത്. ഇന്ത്യൻ തീരമായ കന്യാകുമാരിയിൽനിന്ന് 5020 കിലോമീറ്റർ അകലെയാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP