Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബാർകോഴ ആരോപണം ഉന്നയിച്ച ബിജു രമേശിന് ശിവഗിരി മഠത്തിന്റെ പിന്തുണ; മഠാധിപതി പ്രകാശാനന്ദ ബിജുവിനെ വസതിയിലെത്തി കണ്ടു

ബാർകോഴ ആരോപണം ഉന്നയിച്ച ബിജു രമേശിന് ശിവഗിരി മഠത്തിന്റെ പിന്തുണ; മഠാധിപതി പ്രകാശാനന്ദ ബിജുവിനെ വസതിയിലെത്തി കണ്ടു

തിരുവനന്തപുരം: ബാർ കോഴ ആരോപണം ഉന്നയിച്ച ബിജു രമേശിന് ശിവഗിരി മഠത്തിന്റെ പിന്തുണ. തിരുവനന്തപുരത്തെ ബിജുവിന്റെ വസതിയിലെത്തിയാണ് മഠാധിപതി പ്രകാശാനന്ദ ബിജുവിന് പിന്തുണ അറിയിച്ചത്. കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ പുറത്തുവന്നു. കെ എം മാണിക്കെതിരെ ആരോപണം ഉന്നയിച്ചതിന്റെ പേരിൽ ബിജു രമേശിനെതിരെ കടുത്ത സമ്മർദ്ദം നേരിടുന്നുണ്ടെന്ന് പറയുന്നതിനിടെയാണ് അദ്ദേഹത്തെ കാണാൻ ശിവഗിരി മഠാധിപതി എത്തിയത്.

സാമുദായിക നേതാക്കൾ കൂടി ബിജു രമേശിനെ പിന്തുണച്ച് രംഗത്തെത്തിയതോടെ സർക്കാർ കൂടുതൽ പ്രതിസന്ധിയിലായി. അതേസമയം ബാർ കോഴ കേസിൽ അന്വേഷണം വൈകിപ്പിക്കുന്നത് താനാണെന്ന സർക്കാറിന്റെ വാദം ബിജു രമേശ് തള്ളി. സാക്ഷികൾ കൂറുമാറുന്ന സാഹചര്യത്തിലാണ് ഓരോ ഘട്ടത്തിലും കൂടുതൽ തെളിവുകൾ നൽകിയത്. നീതിപൂർവമായ അന്വേഷണം പ്രതീക്ഷിച്ചതുകൊണ്ടാണ് ഇതുവരെ ക്ഷമിച്ചത്. മാണിക്കെതിരെയാ കൂടുതൽ തെളിവുകളുണ്ടെന്നും അത് ഇപ്പോൾ ഹാജരാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ബിജു രമേശ് പറഞ്ഞു. ഇന്ത്യയിൽ തന്നെ ഇപ്പോൾ ഈ തെളിവുകളില്ലെന്നും ബിജു രമേശ് വ്യക്തമാക്കി.

ബിജു രമേശ് ഓരോ ദിവസവും പുതിയ തെളിവുകൾ കൊണ്ടുവരുന്നത് കേസന്വേഷണത്തിന്റെ വേഗം കുറയ്ക്കുന്നുവെന്ന് അഡ്വക്കേറ്റ് ജനറൽ ഇന്ന് കോടതിയിൽ പറഞ്ഞിരുന്നു. കേസിൽ സിബിഐ അന്വേഷണം വേണമെന്ന എ.വി താമരാക്ഷന്റെ ഹർജിയിൽ വാദം പൂർത്തിയായി. വിധി പ്രസ്താവിക്കുന്നതിനായി കേസ് ബുധനാഴ്ചയിലേക്ക് മാറ്റി.

വിജിലൻസ് അന്വേഷണസംഘം ബിജുരമേശിന്റെ മൊഴി രേഖപ്പെടുത്തിരുന്നു. ബിജു രമേശ് നൽകിയ സിഡി കോടതിയിൽ ഹാജരാക്കി. കഴിഞ്ഞ ദിവസം ബിജു രമേശ് കൈമാറിയ തെളിവുകളാണ് വിജിലൻസ് കോടതിക്ക് നൽകിയത്. പുതിയ തെളിവുകളുടെ പശ്ചാത്തലത്തിലാണ് ബിജു രമേശിനെ വിജിലൻസ് വീണ്ടും ചോദ്യം ചെയ്തത്.

അതിനിടെ സുരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് ബിജു രമേശ് തനിക്ക് കത്ത് നൽകിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. കത്ത് കിട്ടിയാൽ പരിശോധിച്ച് തീരുമാനമെടുക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. തന്റെയും കുടുംബത്തിന്റെയും ജീവനു ഭീഷണിയുണ്ടെന്ന് ബിജു രമേശ് വ്യക്തമാക്കിയിരുന്നു. സംരക്ഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും ആഭ്യന്തര മന്ത്രിക്കും കത്തു നൽകുമെന്നും ബിജു പറഞ്ഞിരുന്നു. പുറത്തു നിന്നുള്ള യാതൊരു പിന്തുണയുമില്ലാതെയാണ് താൻ കേസുമായി മുന്നോട്ടു പോകുന്നത്. ഈ സാഹചര്യത്തിൽ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദൻ പിന്തുണ അറിയിച്ചത് ശക്തി പകരുന്നുവെന്നും ബിജു രമേശ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP