Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സോഷ്യൽ മീഡിയയെ പിടിച്ചു കുലിക്കിയ സുന്ദരിയെ തേടി നെട്ടോട്ടം; എഷ്യാകപ്പിലെ ഈ അജ്ഞാത പാക്ക് സുന്ദരിയുടെ പേര് നിവ്യ നവോരയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്; ഫേസ്‌ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിൽ മലയാളികളടക്കമുള്ളവരുടെ റിക്വസ്റ്റ് പ്രളയം

സോഷ്യൽ മീഡിയയെ പിടിച്ചു കുലിക്കിയ സുന്ദരിയെ തേടി  നെട്ടോട്ടം; എഷ്യാകപ്പിലെ ഈ അജ്ഞാത പാക്ക് സുന്ദരിയുടെ പേര് നിവ്യ നവോരയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്; ഫേസ്‌ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിൽ മലയാളികളടക്കമുള്ളവരുടെ റിക്വസ്റ്റ് പ്രളയം

ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റിലെ ആദ്യ ഇന്ത്യാ-പാക്ക് പോരാട്ടത്തിലൂടെയാണ് ഈ അജ്ഞാത സുന്ദരി ആരാധകർക്കും ലോകത്തിന് മുന്നിലും ആദ്യം എത്തുന്നത്. പിന്നീടങ്ങോട്ട് സുന്ദരി ആരാണെന്നും എവിടെ നിന്നാണെന്നുമുള്ള പരിശോധനകൾ സജീവമായിരുന്നു. ഊരും പേരും ഒന്നും അറിയിയാത്ത് സുന്ദരിയെ ക്യാമറാമാൻ കണ്ടുപിടിച്ചു തന്നതാണ്.ബന്ധവൈരികൾ തമ്മിലുള്ള പോരാട്ടഫലത്തേക്കാൾ ഇപ്പോൾ ചർച്ചയാകുകയാണ് ഈ പാക്ക് ആരാധിക.
ഇതിനിടെ നിവ്യ നവോര എന്നാണ് ഇവളുടെ പേരെന്ന് റിയാലിറ്റി 24-7 എന്ന ട്വിറ്റർ ഹാൻഡിൽ കണ്ടെത്തി. ഇവർ ബോളിവുഡിന്റെയും ഷാരുഖ് ഖാന്റെയും ആരാധകിയാണെന്നും കണ്ടെത്തിയത് ഈ ട്വിറ്റർ അക്കൗണ്ടാണ് ഇതോടെ ഇവരുടെ ഫേസ്‌ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ കണ്ടുപിടിച്ച് മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ റിക്വസ്റ്റ് പ്രളയമായിരുന്നു.ഫേസ്‌ബുക്ക് വേരിഫൈഡ് അല്ല, ഇൻസ്റ്റഗ്രാം പ്രൈവറ്റ് അക്കൗണ്ടും എന്നതാണ് ആരാധകരെ വീണ്ടും നിരാശയിലേക്ക് തള്ളിവിടുന്നത്. എങ്കിലും ഈ അജ്ഞാത സുന്ദരിയെക്കുറിച്ചുള്ള വിവരം ഉടനടി കണ്ടുപിടിക്കാമെന്ന പ്രതീക്ഷയിലാണ് ആരാധകർ.   ഇന്ത്യയും ബംഗ്ലാദേശും ഏറ്റുമുട്ടിയപ്പോഴാണ് ഇവർ ക്യാമറ കണ്ണുകളിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. കറുപ്പ് വേഷത്തിലെത്തിയ സുന്ദരിയുടെ ചിത്രങ്ങൾ നിമിഷങ്ങൾക്കുള്ളിൽ ആരാധകർ ഏറ്റെടുത്ത് വൈറലാക്കിയത്. തുടർന്ന് ഇന്ത്യാ-പാക്ക് പോരാട്ടത്തിൽ വീണ്ടും ഈ പാക്ക് സുന്ദരി എത്തിയതോടെ ആരാധകർ ഇവളാരെന്ന് തലപുകയ്ക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP